Malayalam
വെറും നാല് സീന്‍ അഭിനയിക്കാന്‍ പത്തോളം പാന്റ് വാങ്ങി, പോയപ്പോള്‍ അയാള്‍ അതെല്ലാം കൊണ്ടു പോയി, ചില്ലറക്കാശിന് വാശി പിടിച്ചു; ദിലീപിനെ കുറിച്ച് നിര്‍മാതാവ്
വെറും നാല് സീന്‍ അഭിനയിക്കാന്‍ പത്തോളം പാന്റ് വാങ്ങി, പോയപ്പോള്‍ അയാള്‍ അതെല്ലാം കൊണ്ടു പോയി, ചില്ലറക്കാശിന് വാശി പിടിച്ചു; ദിലീപിനെ കുറിച്ച് നിര്‍മാതാവ്
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവന്, സിഐഡി മൂസ, കല്യാണ രാമന് ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്ക്കുന്നു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവരവിനായി ശ്രമിക്കുകയാണ് ദിലീപ്. കരിയറിലും ജീവിതത്തിലും നേരിടേണ്ടി വന്ന തിരിച്ചടികളും വിവാദങ്ങളുമൊക്കെ മറി കടക്കാനുള്ള ശ്രമത്തിലാണ് ദിലീപ്. ഇതിനിടെ ഇപ്പോഴിതാ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് എസ് സി പിള്ള.
ദിലീപ് നായകനായ പാസഞ്ചര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു എസ് സി പിള്ള. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, ശ്രീനിവാസന് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മലയാളത്തിലെ ന്യൂ ജനറേഷന് സിനിമകളുടെ തുടക്കം പാസഞ്ചറിലൂടെയാണെന്നാണ് കരുതപ്പെടുന്നത്. തീയേറ്ററില്‍ വലിയ വിജയമായില്ലെങ്കിലും ചിത്രം നിരൂപക ശ്രദ്ധ നേടുകയും കള്‍ട്ട് സ്റ്റാറ്റസ് ്സ്വന്തമാക്കുകയും ചെയ്തിരുന്നു.
ദിലീപിന്റെ കാരവനാണ് വാടക കൊടുക്കണം. അതിന് ഡീസല്‍ അടിക്കുകയും വേണമെന്നാണ് അദ്ദേഹം പറയുന്നത്. വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയതിനെക്കുറിച്ചും എസ് സി പിള്ള സംസാരിക്കുന്നുണ്ട്. വില കൂടിയ വസ്ത്രങ്ങളാണ് വാങ്ങി നല്‍കിയത്. വെറും നാല് സീന്‍ അഭിനയിക്കാന്‍ പത്തോളം പാന്റ് വാങ്ങിയിട്ടുണ്ട്. അത് അയാള്‍ കൊണ്ടു പോവുകയും ചെയ്തുവെന്നാണ് എസ് സി പിള്ള പറയുന്നത്.
താരങ്ങള്‍ വിലകൂടിയ സാധനങ്ങള്‍ മാത്രമേ അഭിനയിക്കാന്‍ ഉപയോഗിക്കുകയുള്ളൂ. എന്നാല്‍ അതൊന്നും തിരിച്ചു കിട്ടത്തുമില്ലെന്നും അദ്ദേഹം തുറന്ന് പറയുന്നുണ്ട്. ദിലീപ് തന്നോട് ചില്ലറക്കാശിന് വാശി പിടിച്ചതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. പതിനായിരത്തില്‍ കുറവ് മാത്രമായിരുന്നു തുക. ആറായിരമോ മറ്റോ ആണെന്നാണ് അദ്ദേഹം പറയുന്നത്. ദിലീപ് അത് തന്നോട് കണക്കു പറഞ്ഞു വാങ്ങിച്ചു. എല്ലാം പൈസയല്ലേ എന്നായിരുന്നു പറഞ്ഞതെന്നാണ് പിള്ള ഓര്‍ക്കുന്നത്. കോടികള്‍ സമ്പാദിക്കുന്നവരാണിങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘പാസഞ്ചര്‍ സിനിമയ്ക്കുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ നടന്നപ്പോള്‍ ഷൊര്‍ണുരിലെ ദിലീപിന്റെ രണ്ടു വീട് കൊണ്ടുപോയി കാണിച്ചു. ഒരു വീട് നിറയെ കോസ്റ്യൂംസ് ആണ്. കോസ്റ്യൂംസ് ഹൗസ്. ഓരോ പടത്തിലെ വസ്ത്രങ്ങള്‍ കൊണ്ടുവന്ന് വെക്കുന്നത് ഒക്കെ അവിടെയാണ്’ എന്നും എസ് സി പിള്ള പറയുന്നുണ്ട്.
ദിലീപിനെതിരെ വേറേയും ആരോപണങ്ങള്‍ എസ് സി പിള്ള ഉന്നയിക്കുന്നുണ്ട്. നിര്‍മ്മാതാവ് എന്ന നിലയിലുള്ള ദിലീപിന്റെ ചെയ്തികളെയാണ് അദ്ദേഹം തുറന്നടിക്കുന്നത്.. വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബ് നിര്‍മ്മിച്ചത് ദിലീപ് ആയിരുന്നു. നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങിയ പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രത്തിലെ എല്ലാവര്ക്കും ദിലീപ് കുറഞ്ഞ പ്രതിഫലമാണ് നല്‍കിയതെന്ന് പിള്ള പറയുന്നു. ശ്രീനിവാസനുമായുള്ള സംഭാഷണത്തില്‍ അദ്ദേഹമാണ് ഇക്കാര്യം പറഞ്ഞതെന്നാണ് പിള്ള പറയുന്നത്.
അതേസമയം, ബാന്ദ്രയാണ് ദിലീപിന്റെ പുതിയ സിനിമ. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തിലെ നായിക. അരുണ്‍ ഗോപിയുടേതാണ് സംവിധാനം. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ദിലീപ് ഇതുവരെ കാണാത്തെ ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്.
ബാന്ദ്രയെ അടക്കിവാണിരുന്ന ഡോണ്‍ ആയാണ് ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നത്. കേശു ഈ വീടിന്റെ നാഥന് ആയിരുന്നു ദിലീപ് അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. പിന്നാലെ നിരവധി സിനിമകള്‍ ദിലീപിന്റേതായി അണിയറയിലുണ്ട്. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം, പറക്കും പപ്പന്, ഓണ്‍ എയര്‍ ഈപ്പന്, വോയ്സ് ഓഫ് സത്യനാഥന് തുടങ്ങിയ ചിത്രങ്ങള്‍ ദിലീപിന്റേതായി അണിയറിലുള്ള സിനിമകളാണ്.
ദിലീപ്-റാഫി ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ ടീസറും പുറത്തെത്തിയിരുന്നു. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം,റിംങ് മാസ്റ്റര്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വോയിസ് ഓഫ് സത്യനാഥന്’. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
