Malayalam
കറുത്ത സഞ്ചി നിറയെ പണം, എല്ലാവര്‍ക്കും ദക്ഷിണ നല്‍കി ദിലീപ്; വളള സദ്യ നടത്തിയത് ഈ നടിയുടെ ഭര്‍ത്താവുമായുളള ബന്ധം?
കറുത്ത സഞ്ചി നിറയെ പണം, എല്ലാവര്‍ക്കും ദക്ഷിണ നല്‍കി ദിലീപ്; വളള സദ്യ നടത്തിയത് ഈ നടിയുടെ ഭര്‍ത്താവുമായുളള ബന്ധം?
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായി തന്റെ കരിയര്‍ തുടങ്ങിയ ദിലീപ് ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്.
മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
കഴിഞ്ഞദിവസമാണ് ആറന്മുള തേവര്‍ക്ക് മുന്‍പില്‍ നടന്‍ ദിലീപ് വള്ളസദ്യ വഴിപാട് അര്‍പ്പിച്ചത്. ആറന്മുളക്കാര്‍ക്ക് മാത്രമല്ല ലോക പ്രസിദ്ധമാണ് ആറന്മുള വള്ളസദ്യ. ആറന്മുള പാര്‍ത്ഥസാരഥിയുടെ മുന്നില്‍ അഭീഷ്ട സിദ്ധിക്ക് നടത്തുന്ന ഏറ്റവും വലിയ വഴിപാട് ഒരുപക്ഷേ ഇതായിരിക്കാം. ദിലീപിന്റെ ആഗ്രഹ സഫലീകരണത്തിനായിട്ടാകണം ഈ ചടങ്ങ് നടത്തിയതെന്നാണ് സൂചന. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയെ അദ്ദേഹത്തിന്റെ വീഡിയോയാണ്.
ദിലീപെയ്‌ന്റെ ആത്മമിത്രം ശരത്തിനും മറ്റുസുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ദിലീപ് ക്ഷേത്രത്തില്‍ എത്തിയത് നേര്യത് പുതച്ചുകൊണ്ട് ക്ഷേത്രത്തില്‍ എത്തിയ ദിലീപിന്റെ കഴുത്തില്‍ ഒരു കറുത്ത സഞ്ചിയും കാണാമായിരുന്നു. അതില്‍ നിന്നും പുത്തന്‍ നോട്ടുകള്‍ ഇടയ്ക്കിടെ എടുത്ത് ഓരോരുത്തര്‍ക്കായി നല്‍കുന്ന താരത്തിന്റെ വീഡിയോ ആണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
പ്രതിസന്ധികള്‍ ഏറെ അലതട്ടിയതില്‍ പിന്നെയാണോ ദിലീപ് ഇത്രയും നല്ലൊരു ഭക്തന്‍ ആയതെന്നാണ് ആരാധകരുടെ ചോദ്യം. കാരണം പള്ളികളിലും അമ്പലങ്ങളിലും എല്ലാം ദിലീപ് ദര്‍ശനം നടത്താറുണ്ട്. ശബരിമലയിലും ഗുരുവായൂരും എല്ലാം ദിലീപ് ദര്‍ശനം നടത്തുന്ന ചിത്രങ്ങളും വീഡിയോസും ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളില്‍ നിറയുക പതിവാണ്.
ടെലിവിഷന്‍ താരം പ്രേമിയും കഴിഞ്ഞദിവസം ദിലീപിന്റെ ഒപ്പം തന്നെ നില്‍ക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും ഇരുവര്‍ക്കും ഇടയില്‍ നല്ലൊരു ആത്മബന്ധം ഉണ്ടെന്ന് അതോടെ തിരിച്ചറിയാന്‍ സാധിക്കും. പ്രശസ്ത ജ്യോത്സ്യനാണ് പ്രേമിയുടെ ഭര്‍ത്താവ് വിനീത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ആയിരിക്കാം ഈ ചടങ്ങ് നടത്തിയതെന്ന കാര്യവും ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നു.
ഒരുപാട് ആചാരങ്ങളടങ്ങിയ ചടങ്ങാണ് ആറന്മുള വള്ളസദ്യ. ആദ്യം വഴിപാട് നടത്താന്‍ പള്ളിയോട കരയില്‍ നിന്നും അനുവാദം വാങ്ങണം. അനുവാദം വാങ്ങിയ ശേഷം ആയിരിക്കും വഴിപാടുകാര്‍ സദ്യക്കുള്ള ഒരുക്കമാരംഭിക്കുന്നത്. വള്ളസദ്യ ദിവസം, ആരാണോ വഴിപാട് നടത്തുന്നത് അവര്‍ രാവിലെ ക്ഷേത്രത്തിലെത്തി നിറപറ സമര്‍പ്പിക്കുന്നു. രണ്ട് പറകളായിരിക്കും ഈ ഭക്തര്‍ നിറക്കുന്നത്. ഒന്ന് ഭഗവാനാണെങ്കില്‍ മറ്റൊന്ന് പള്ളിയോടത്തിനാണ്. ഇതേ ചടങ്ങുകള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ദിലീപ് വള്ളസദ്യയില്‍ ഭാഗമായത്.
അതേസമയം, ദിലീപിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ബാന്ദ്രയാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയ ചിത്രം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്ന് പ്രശ്‌നം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന വേളയില്‍ പുറത്തെത്തിയ രാമലീല സൂപ്പര്‍ഹിറ്റായിരുന്നു.
അതുകൊണ്ടു തന്നെ വളരെ നല്ലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന ദിലീപിനെ ബാന്ദ്ര കൈവിടില്ലെന്ന പ്രതീക്ഷയിലാണ് താരം. താരത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ബാന്ദ്ര. ചിത്രത്തിന്റെ ട്രെയിലര്‍ ഇക്കഴിഞ്ഞ ഈദ് ദിനത്തിലാണ് പുറത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് നേടിയത്. കൂടാതെ എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ദിലീപിന്റെ അണിയറയിലുള്ള ഒമറ്റൊരു ചിത്രം.
1987 ല്‍ പി. ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഇതാ സമയമായി’ ആണ് തങ്കമണി വെടിവെപ്പ് ആസ്പദമാക്കി ആദ്യമായി പുറത്തിറങ്ങിയ സിനിമ. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്കമണി വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലെയും തമിഴിലെയും ഒരു വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.
