Malayalam
ആ പൈസയ്ക്ക് വേണ്ടിയാണോ എന്നെ കല്യാണം കഴിച്ചു കൊണ്ട് വന്നത് എന്നാണ് എന്നോട് ചോദിക്കുന്നത്, അങ്ങനെ ചോദിക്കുന്ന ഒരാളോട് എന്ത് പറയാന്‍; വൈറലായി ദിലീപിന്റെ പഴയ അഭിമുഖം
ആ പൈസയ്ക്ക് വേണ്ടിയാണോ എന്നെ കല്യാണം കഴിച്ചു കൊണ്ട് വന്നത് എന്നാണ് എന്നോട് ചോദിക്കുന്നത്, അങ്ങനെ ചോദിക്കുന്ന ഒരാളോട് എന്ത് പറയാന്‍; വൈറലായി ദിലീപിന്റെ പഴയ അഭിമുഖം
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവന്, സിഐഡി മൂസ, കല്യാണ രാമന് ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്ക്കുന്നു. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
അതുപോലെ തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് മഞ്ജു വാര്യരും. ഇരുവരുടെയും വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇന്നും ഇവരുടെ പഴയകാല അഭിമുഖങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്.
നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിനെക്കുറിച്ചുപറയുന്ന ദിലീപിനെറയും നാദിര്‍ഷയുടെയും ഒരു വീഡിയോ ആണ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. നേരിട്ടും അല്ലാതെയും ഒരുപാട് ആളുകള്‍ ചോദിക്കുന്നുണ്ട് താങ്കളുടെ ഭാര്യ എന്തുകൊണ്ടാണ് അഭിയിക്കാന്‍ വരാത്തത് എന്ന് നാദിര്‍ഷായുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് ആണ് ദിലീപ് മറുപടി നല്‍കുന്നത്. ഒന്നു അഭിനയിക്കൂ മഞ്ജു എന്ന് എന്തോരം പ്രാവശ്യം ഞാന്‍ പറഞ്ഞിട്ടുണ്ട് എന്ന് അറിയാമോ.
അപ്പോള്‍ എന്നോട് പറയുന്നത് എന്താണ് എന്ന് അറിയാമോ, നന്നായി നോക്കിക്കൊള്ളാം ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്നിട്ട് ഇപ്പൊ പറയുന്നു ജോലിക്ക് പോകാന്‍ എങ്ങനെ ശരിയാകും എന്നാണ് അവള് എന്നോട് ചോദിക്കുന്നത്. അപ്പോള്‍ ഞാന്‍ ചോദിച്ചു രണ്ടാളും ജോലിക്ക് പോയാല്‍ നല്ലതല്ലേ, ബാങ്കില്‍ ക്യാഷ് വരില്ലേ എന്ന്. ഉടനെ വന്നു അടുത്ത മറുപടി.
ഓ അപ്പൊ അതിനു വേണ്ടിയാണോ, ആ പൈസയ്ക്ക് വേണ്ടിയാണോ എന്നെ കല്യാണം കഴിച്ചു കൊണ്ട് വന്നത് എന്നാണ് എന്നോട് ചോദിക്കുന്നത് അങ്ങനെ ചോദിക്കുന്ന ഒരാളോട് എന്ത് പറയാന്‍ ആകും എനിക്ക് ദിലീപ് ചോദിക്കുന്നു. നിന്റെ വൈഫിനെ എന്തുകൊണ്ടാണ് ജോലിക്ക് വിടാത്തത് എന്ന് ദിലീപ് നാദിര്‍ഷയോട് ചോദിക്കുകയാണ്. അത് ജോലി ഇല്ലാത്തതുകൊണ്ട് എന്ന് നാദിര്‍ഷ പറയുമ്പോള്‍ അത് നീ വിടാത്തതുകൊണ്ടല്ലേ എന്ന് ദിലീപ് പറയുന്നു.
ഞാന്‍ പറഞ്ഞു വിടാത്തത് എന്നല്ല, വീട്ടില്‍ കറിയും ചോറും ഒക്കെ ആക്കാന്‍ ഒരാളെ ആവശ്യമാണ്. പിന്നെ മക്കളെ നോക്കണം. പിന്നെ വൈഫിനു അഭിനയിച്ചു ശീലവും ഇല്ലല്ലോ നാദിര്‍ഷ പറയുന്നു. നിന്റെ ഒക്കെ അടുത്ത് ജീവിക്കണം എങ്കിലേ അഭിനയിച്ചുകൊണ്ടേ ജീവിക്കാന്‍ ആകൂ എന്നാണ് ദിലീപ് നല്കിയ മറുപടി. ഞാന്‍ എത്ര കണ്ട്രോള് ചെയ്തുകൊണ്ടാണ് നിന്റെ മുന്പില് പിടിച്ചു നില്‍ക്കുന്നത്. ഞാന്‍ ഇത്ര സമയത്തിനുളില്‍ ഇത്രയും സഹിക്കുന്നുണ്ട് എങ്കില്‍ അത് എത്ര സഹിക്കുന്നുണ്ട് നിന്നെ ദിലീപ് പറയുന്നു.
മിമിക്രിക്കാരന് ആയതില്‍ നല്ല സന്തോഷം ഉണ്ട്. പക്ഷേ ചില സമയത്ത് ദുഖവും തോന്നാറുണ്ട്. ഈയൊരു സുപ്രഭാതത്തില്‍ ആണ് മിമിക്രി ജീവിതം മാറ്റിമറിക്കുന്നത്. എല്ലാവരെയും ഞാന്‍ ബഹുമാനിക്കുന്നു. ദൈവത്തിന്റെ വരദാനമായിട്ടാണ് എനിക്ക് മിമിക്രി തോന്നുന്നത്. ദുഃഖം തോന്നിയിട്ടുള്ളത്, ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ഒരുപാട് കഷ്ടപെട്ടിട്ട് ചെയ്യുന്നതും കണ്ടിട്ട് ചിലര്‍ അത് മിമിക്രി അല്ലെ എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ ദുഃഖം തോന്നാറുണ്ട് ദിലീപ് ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തില്‍ ആണ് ഇങ്ങനെ പറയുന്നത്.
സിനിമയില്‍ വന്നപ്പോള്‍ ഒരു പണിയും ചെയ്യണ്ട എന്നാണ് വിചാരിച്ചത്. എന്നാല്‍ ഏറ്റവും കൂടുതല്‍ പണി സിനിമയില്‍ ആണ് ചെയ്യാന്‍ ഉള്ളത്. കൂലിപണിയാണോ നമ്മള് ചെയ്യുന്നത് എന്ന് പോലും ചില സമയത്ത് തോന്നിപോകും. നമ്മള് അത്രത്തോളം കഠിനാധ്വാനം എടുക്കണം ഒരു കഥാപാത്രത്തിന് വേണ്ടിഎന്നാലെ അത് റീച്ചാകൂ. നല്ല പണി എടുക്കണം, അല്ലേല്‍ പണികിട്ടും. നമ്മള് സിനിമയെ ചീറ്റ് ചെയ്യാന്‍ നില്‍ക്കരുത്. ഒരുപാട് സത്യസന്ധത ഉള്ളതാണ് സിനിമ.
കോളേജില്‍ പോകുമ്പോള്‍ എന്ത് വിഷയം ആയിരുന്നു ഏറ്റവും ഇഷ്ടമുള്ളത് എന്ന് ദിലീപ് ചോദിക്കുമ്പോള്‍ പെണ് വിഷയം എന്നാണ് ചിരിച്ചുകൊണ്ട് നാദിര്‍ഷ പറയുന്നത്. ദിലീപ് എന്ന കലാകാരന് മഞ്ജു വാര്യരെ അല്ലാതെ ജീവിതത്തില്‍ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ എന്നും നാദിര്‍ഷ അഭിമുഖത്തിന്റെ ഇടയില്‍ ചോദിക്കുന്നുണ്ട്.
‘ഉണ്ട്’ എന്ന മറുപടിയാണ് ദിലീപ് നല്‍കിയത്. എന്നാല്‍ ആക്ഷന്‍ പറയുമ്പോള്‍ പ്രേമിക്കും കട്ട് എന്ന് പറയുമ്പോള്‍ നിര്‍ത്തും. വീണ്ടും നാദിര്‍ഷ ഇതേചോദ്യം ചോദിക്കുമ്പോള്‍ ചെവിയില്‍ ദിലീപ് പറഞ്ഞതുകേട്ട് ആകെ വിയര്‍ത്തുപോകുന്ന നാദിര്‍ഷയെയും വൈറലാകുന്ന വീഡിയോയില്‍ കാണാം.
