Connect with us

ഉര്‍വശി ചേച്ചിയോട് മലയാള സിനിമ കാണിക്കുന്നത് കടുത്ത അനീതിയാണ്; റിമ കല്ലിങ്കല്‍

Malayalam

ഉര്‍വശി ചേച്ചിയോട് മലയാള സിനിമ കാണിക്കുന്നത് കടുത്ത അനീതിയാണ്; റിമ കല്ലിങ്കല്‍

ഉര്‍വശി ചേച്ചിയോട് മലയാള സിനിമ കാണിക്കുന്നത് കടുത്ത അനീതിയാണ്; റിമ കല്ലിങ്കല്‍

ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉര്‍വശി. നിരവധി കഥാപാത്രങ്ങളാണ് ഉര്‍വശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുന്‍ നിര നായരന്മാരുടെയെല്ലാം നായികയായി തിളങ്ങി നിന്നിരുന്ന ഉര്‍വശി ഇപ്പോഴും സിനിമകളിലെ നിറസാന്നിധ്യമാണ്. ഏത് കഥാപാത്രവും അനായാസം തന്നെ കൊണ്ട് ചെയ്ത് ഫലിപ്പിക്കുവാന്‍ കഴിയുമെന്ന് തെളിയിച്ച് ഉര്‍വശിയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. കലാരഞ്ജിനി, കല്പന, ഉര്‍വശി എന്നി സഹോദരികളെ മലയാള സിനിമ ലോകം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

വിവാഹശേഷവും ഒരു മാറ്റവുമില്ലാതെ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ഉര്‍വശിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നത് രണ്ടാം ഭര്‍ത്താവ് ശിവപ്രസാദ് ആണ്. 2008 ല്‍ മനോജ് കെ ജയനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ 2013 ലാണ് ഉര്‍വശി ശിവപ്രസാദിനെ വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും ഒരു മകനുണ്ട്.

ഇപ്പോഴിതാ, നടി ഉര്‍വശിയോട് മലയാള സിനിമ കാണിക്കുന്നത് അനീതിയാണെന്ന അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് റിമ കല്ലിങ്കല്‍. തന്റെ പുതിയ സിനിമയുടെ പ്രചരണാര്‍ത്ഥം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം പറഞ്ഞത്. താനൊരു കടുത്ത ഉര്‍വശി ആരാധിക ആണെന്ന് പറയുന്നതിനിടെയാണ് നടിയോട് കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് റിമ പറഞ്ഞത്.

ഉര്‍വശി ചേച്ചിയെ പോലുള്ള ഒരു കലാകാരിക്ക് ഇവിടത്തെ സംവിധായകര്‍ക്കോ എഴുത്തുകാര്‍ക്കോ എന്തു തരം കഥാപാത്രമാണ് നല്‍കാനുള്ളതെന്ന് റിമ ചോദിക്കുന്നു. അത്രയും കഴിവുള്ള നടി. അവരിവിടെയുണ്ട്. പക്ഷേ, എന്താണ് അവര്‍ക്കു കൊടുക്കുന്നത്? ഇത് കടുത്ത അനീതിയാണ്. മുന്നോട്ടു നോക്കുമ്പോള്‍ ഇവരെയാണ് ഞങ്ങള്‍ കാണുന്നത്. ഇത്രയും കഴിവുള്ള ഉര്‍വശി ചേച്ചിക്ക് പോലും ഇടം ലഭിക്കാത്തിടത് ഞങ്ങള്‍ക്ക് എന്താണ് എന്ന് ഓര്‍ക്കുമ്പോഴുള്ള അരക്ഷിതത്വം വലുതാണ്. നിരന്തരമുള്ള സംസാരവും പോരാട്ടവും കാരണം ക്ഷീണിച്ചുവെന്നും റിമ പറയുന്നു.

മലയാളത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍വരുന്നുണ്ട് എന്നാല്‍ നായക നടന് ലഭിക്കുന്നത് പോലെയുള്ള പ്രാധാന്യം അവര്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് റിമ ചോദിക്കുന്നുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ നിമിഷയുടെ സിനിമയാണ്. ജയ ജയ ജയ ജയഹേ ദര്‍ശന ചുമലേറ്റിയത്. തുറമുഖത്തിലെ പൂര്‍ണിമയുടെ പ്രകടനം. അതുപോലെ നിഖില വിമല്‍ ആകട്ടെ, ഐശ്വര്യ ലക്ഷ്മിയാകട്ടെ നിത്യാ മേനോനാകട്ടെ.. അവരെയൊക്കെ നമ്മള്‍ ഉപയോഗിക്കുന്നുണ്ടോ?

ഉണ്ടെങ്കില്‍ തന്നെ ഒരു നായകനടനു ലഭിക്കുന്ന പ്രാധാന്യവും പണവും അവര്‍ക്കു ലഭിക്കുന്നുണ്ടോ? ഇവിടെ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഇറങ്ങുകയും വിജയിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും വേതനത്തെ കുറിച്ചു സംസാരിക്കുമ്പോള്‍ അതു പ്രശ്‌നമാകുന്നു. ചില സിനിമകളില്‍ നായികയും നായകനും പുതുമുഖങ്ങള്‍ ആണെങ്കിലും നായകന്‍ കൂടുതല്‍ പണം ചോദിക്കും. അയാള്‍ക്കതു കിട്ടുകയും ചെയ്യുമെന്ന് റിമ പറയുന്നു.

നായികമാരെക്കാള്‍ പ്രതിഫലം വാങ്ങുന്ന സ്വഭാവ നടന്മാരുണ്ട്. അവര്‍ക്ക് കൂടുതല്‍ വര്‍ഷത്തെ പരിചയമുണ്ട് എന്നതാണ് മാനദണ്ഡമെങ്കില്‍ അത്രയും വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള നടിമാര്‍ക്ക് ആ പൈസ ലഭിക്കുന്നില്ലല്ലോ. ജെന്‍ഡര്‍ അല്ലാതെ എന്താണ് ഇതിന്റെ മാനദണ്ഡം? അങ്ങനെ കുറെ ചോദ്യങ്ങളുണ്ട്. ഉത്തരം തരാന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടോ എന്നും റിമ ചോദിക്കുന്നു.

ഇതേ അഭിമുഖത്തില്‍ തന്നെ വിവാഹം തന്റെ കരിയറിനെ ബാധിച്ചതായി റിമ പറഞ്ഞിരുന്നു. ഒറ്റരാത്രി കൊണ്ട് ജീവിതം തന്നെ മാറിപ്പോയതായി തനിക്കു തോന്നിയിട്ടുണ്ടെന്നാണ് റിമ പറഞ്ഞത്. എന്നാല്‍ ആ മാറ്റം സംഭവിച്ചത് തനിക്കോ ആഷിഖിനോ അല്ല ചുറ്റുമുള്ള ലോകം തങ്ങളെ കാണുന്ന രീതിയിലാണെന്നും റിമ വ്യക്തമാക്കി. ഭാര്യ എന്ന ചട്ടക്കൂടിലേക്ക് എന്നെ ഒതുക്കിയതു പോലെ തോന്നി. സിനിമാ മേഖലയും തന്നെ അങ്ങനെ മാറ്റിനിര്‍ത്തി എന്നാണ് റിമ പറഞ്ഞത്.

ആഷിഖ് എന്റെ സുഹൃത്താണ്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും ആഷിഖ് ഒരു പുരുഷനാണ്. ആഷിഖിന്റെ അനുഭവങ്ങളല്ല എന്റെ അനുഭവങ്ങള്‍. ഒരു സ്ത്രീ സം വിധാനം ചെയ്യുന്ന സിനിമയുടെ സെറ്റും പുരുഷന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റും എത്രത്തോളം വ്യത്യസ്തമായിരിക്കും. സംവിധായകനോ സംവിധായികയോ കൊടുക്കുന്ന നിര്‍ദേശങ്ങള്‍ ചുറ്റുമുള്ളവര്‍ സ്വീകരിക്കുന്ന രീതിയില്‍ വ്യത്യാസമുണ്ടാകും.

അതില്‍ ജെന്‍ഡറിനു വലിയ പങ്കുണ്ട്. അത് എത്ര പറഞ്ഞുകൊടുത്താലും ഒരു പുരുഷനു മനസ്സിലാകണമെന്നില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ആഷിഖ് എന്നെ മനസ്സിലാക്കും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിച്ചു. കാരണം അത് ആഷിഖിനും എളുപ്പമല്ലെന്ന് മനസിലാക്കിയെന്നും റിമ പറയുന്നു.

അതേസമയം, ഒരിടവേളയ്ക്ക് ശേഷം റിമ കല്ലിങ്കല്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം എന്ന ചിത്രത്തില്‍ നായികയായിട്ടാണ് തിരിച്ചുവരവ്. ടൊവിനോ തോമസ്, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഏപ്രില്‍ 20 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top