Actor
ലവ്വിൽ പരാജയം സംഭവിക്കുമ്പോൾ അതൊരു പെയിനായി ഒപ്പമുണ്ടാകും. പിന്നെ അതിൽ നിന്നും കരകയറാൻ വേറെ പ്രണയത്തിൽ പോയി നമ്മൾ ചാടും; ദിലീപ്
ലവ്വിൽ പരാജയം സംഭവിക്കുമ്പോൾ അതൊരു പെയിനായി ഒപ്പമുണ്ടാകും. പിന്നെ അതിൽ നിന്നും കരകയറാൻ വേറെ പ്രണയത്തിൽ പോയി നമ്മൾ ചാടും; ദിലീപ്
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്.
മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്. എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്.
തൊട്ടതെല്ലാം പൊന്നാക്കിയ ദിലീപ് സിനിമ ലോകത്ത് കൈ വെയ്ക്കാത്ത മേഖലകൾ ഇല്ല. പക്ഷെ വ്യക്തി ജീവിതത്തിലെ പാളിച്ച അദ്ദേഹത്തിന്റെ കാരിയാറിനും ബാധിച്ചു. അതുപോലെ തന്നെ മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ വീണ്ടും സിനിമ ലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ നടന്റെ ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് ദിലീപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളാണ് വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്.
മുൻ ഭാര്യയും തന്റെ ആദ്യ മകളുടെ അമ്മയുമായ മഞ്ജുവുമായി ഉണ്ടായിരുന്ന തന്റെ ആത്മാർഥ പ്രണയത്തെ കുറിച്ചാണ് അദ്ദേഹം പരോക്ഷമായി പറയുന്നത് എന്നാണ് ആരാധകർ പറയുന്നത്. ഞാൻ സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് ആദ്യത്തെ പ്രണയം ഉണ്ടാകുന്നത്, അതിലെ കോമഡി എന്താണെന്ന് വെച്ചാൽ ആ കുട്ടി ഒരുപാട് പേരുടെ ഫസ്റ്റ് ലവ് ആയിരുന്നുവെന്നതാണ്.
പിന്നീടാണ് ഞാൻ അത് അറിഞ്ഞത്. കാണും ചിരിക്കും എന്നല്ലാതെ ഒരിക്കലും എന്റെ ആ ഇഷ്ടം ഞാൻ ആ കുട്ടിയോട് പറഞ്ഞിരുന്നില്ല, മാത്രമല്ല ഞങ്ങൾ പിന്നീട് ചേർന്നത് വ്യത്യസ്തമായ രണ്ട് കോളേജിലുമായിരുന്നു. പക്ഷെ ബസ്സിൽ വെച്ച് കാണാറുണ്ടായിരുന്നു. ചിരിക്കാറുണ്ടായിരുന്നു. പിന്നെ ഞാൻ സിനിമയിൽ എത്തിയ ശേഷം മെസേജ് ഒക്കെ അയച്ചു, പിന്നീട് നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു.
അതേസമയം,, എന്റെ, ജീവിതത്തിൽ ‘റിയൽ ലവ്’ എന്നതിൽ പരാജയപ്പെട്ടയാളാണ് ഞാൻ. മറ്റുള്ളതൊക്കെ ഫസ്റ്റ് ലവ്, ക്രഷ് ഒക്കെ മാത്രമായിരുന്നു. റിയൽ ലവ് ഇപ്പോൾ പെയിനായി പോയിക്കൊണ്ടിരിക്കുന്നു. ലവ്വിൽ പരാജയം സംഭവിക്കുമ്പോൾ അതൊരു പെയിനായി ഒപ്പമുണ്ടാകും. പിന്നെ അതിൽ നിന്നും കരകയറാൻ വേറെ പ്രണയത്തിൽ പോയി നമ്മൾ ചാടും. നമ്മളെ സ്നേഹിക്കാനും കേൾക്കാനും ഒരാളുണ്ടാവുക എന്നത് ഏതൊരു ആൺകുട്ടിയുടേയും പെൺകുട്ടിയുടേയും വിഷയങ്ങൾ തന്നെയാണ്.
എന്റെ, ഒരു കാഴ്ചപ്പാടിൽ, പ്രണയത്തിന്, പ്രായമില്ല. എന്ത് വേണമെങ്കിലും ആർക്കും എപ്പോഴും സംഭവിക്കാം. പക്ഷെ അപ്പോഴും ചിലതിന് പകരമാകാൻ കഴിയില്ല. കോംപ്രമൈസ് മാത്രമെയുള്ളു’ എന്നാണ് ദിലീപ് പറയുന്നത്. അദ്ദേഹത്തിന്റെ ഈ റിയൽ ലവ് പരാമർശം അത് മഞ്ജു വാര്യരെ കുറിച്ച് തന്നെയാണ് എന്നാണ് കമന്റുകളിൽ ആരാധകരുടെ അഭിപ്രായം.
അടുത്തിടെയും, നടൻ മഞ്ജുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. മഞ്ജു വാര്യർ തനിക്ക് നല്ലൊരു സുഹൃത്തായിരുന്നുവെന്നും ഞങ്ങൾ പിരിയാനുണ്ടായ കാവ്യ അല്ലെന്നും പറയുന്ന ദിലീപിന്റെ വീഡിയോ ആയിരുന്നു ചർച്ചയായിരുന്നത്. ‘ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിലുള്ള സൗഹൃദം എന്ന് പറയുന്നത് അതൊരു ഭാര്യഭർതൃ ബന്ധം മാത്രമായിരുന്നില്ല, ശക്തരായ കൂട്ടുകാരായിരുന്നു. എന്തും സംസാരിക്കാൻ പറ്റുന്ന ആൾക്കാരായിരുന്നു. അതുപോലൊരു സൗഹൃദത്തിലാണ് ഇങ്ങനെയൊരു സങ്കടകരമായ അവസ്ഥ ഉണ്ടായത്. അതിൽ വിഷമം ഉണ്ട്, ഇല്ലെന്ന് പറയുന്നില്ല.
പക്ഷെ അത് കഴിഞ്ഞ വിഷയമാണ്. അതിലേക്ക് കാവ്യയെ പിടിച്ചിട്ടാണ് പലരും പല വർത്താനങ്ങളും പറയുന്നത്. ഞാൻ ന്യായീകരിക്കുകയല്ല, ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്. കാവ്യയെ വെള്ളപൂശി റെഡിയാക്കി വെക്കാനൊന്നുമല്ല ഇതൊന്നും പറയുന്നത്. സന്ധ്യസന്ധമായ കാര്യം കാവ്യയല്ല ഇതിന് കാരണം എന്നായിരുന്നു ദിലീപ് പറഞ്ഞത്.
വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്. ദിലീപ്- മഞ്ജു വാര്യർ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിച്ചപ്പോൾ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമർശനങ്ങൾ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകൾ കേൾക്കാൻ തുടങ്ങി. മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോൾ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേയ്ക്ക് പോവുന്നത്.
അതേസമയം, എമ്പുരാൻ സൂപ്പർഹിറ്റായ സന്തോഷത്തിലാണ് മഞ്ജു വാര്യർ. പ്രിയദർശിനി എന്ന കഥാപാത്രം വൻ ജനശ്രദ്ധ നേടി. സിനിമയിലെ ഏറ്റവും മികച്ച പ്രകടനം മഞ്ജുവിന്റേതാണെന്ന് ആരാധകർ പറയുന്നു. മലയാളത്തിൽ ഏറെക്കാലത്തിന് ശേഷം നടിക്ക് ലഭിക്കുന്ന ഹിറ്റ് സിനിമയാണ് എമ്പുരാൻ. തുടരെ ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു അടുത്ത കാലത്ത് മോളിവുഡിൽ മഞ്ജുവിന്. ഈ പരാതി എമ്പുരാന്റെ വിജയത്തോടെ അവസാനിച്ചു.
ദിലീപും തന്റെ സിനിമാ തിരക്കുകളിലേയ്ക്കാണ്. ‘പ്രിൻസ് ആൻഡ് ഫാമിലി’, ‘ഭ ഭ ബ’ തുടങ്ങിയ ചിത്രങ്ങളാണ് നടന്റേതായി പുറത്തെത്താനുള്ളത്. വളരെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ദിലീപും കാത്തിരിക്കുന്നത്. ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ അഫ്സൽ ആലപിച്ച ‘ഹാർട്ട് ബീറ്റ് കൂടണ്’ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം മെയ് 9 ന് തിയേറ്ററിലെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.
ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.
ഒരു കാലത്ത് തിയറ്ററുകളിൽ ആളെ നിറയ്ക്കാൻ കെൽപ്പുളള ഒരു താരം മാത്രമായിരുന്നില്ല ദിലീപ്. അതിനപ്പുറം മികച്ച അഭിനയശേഷിയും തന്റെതായ ശൈലിയുമുളള നടൻ എന്ന നിലയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിരുന്നു. സല്ലാപവും, ജോക്കറും, കഥാവശേഷനും, ഗ്രാമഫോണും, അരികെയും അങ്ങനെ വിരലിൽ എണ്ണാവുന്ന ചില സിനിമകളിൽ തനിക്കു കോമഡി മാത്രമല്ല ഇമോഷണൽ രംഗങ്ങളും അതി ഗംഭീരമായി അവതരിപ്പിക്കാൻ തനിക്കു കഴിയും എന്ന് തെളിയിച്ച ആളാണ് ദിലീപ്. എന്നാൽ ദിലീപിന് അടുത്ത കാലത്തായി നല്ല സമയമല്ല സിനിമയിൽ. നടന്റേതായി പുറത്തെത്തിയ ചിത്രങ്ങൾക്കൊന്നും തന്നെ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാനായില്ല. മിമിക്രിയിലൂടെയായിരുന്നു ദിലീപ് സിനിമയിലേയ്ക്ക് എത്തുന്നത്.
അതേസമയം, അടുത്തിടെ നടൻ ദിലീപും തന്റെ കരിയറിനെ കുറിച്ചെല്ലാം സംസാരിച്ചിരുന്നു. കഴിഞ്ഞ കുറച്ചുകാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം നിങ്ങൾ കണ്ടതാണ്. കോടതിയും കേസുമൊക്കെയായി എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അതോടെ ഒരു നടനാണ് എന്നത് ഞാൻ തന്നെ മറന്നുപോയ അവസ്ഥയായി’ എന്നാണ് അഭിമുഖത്തിൽ ദിലീപ് പറയുന്നത്.
ഞാൻ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതിന് വേണ്ടി എല്ലാവരുടേയും സിനിമ കാണും. അത് കഴിഞ്ഞ് ഞാൻ എന്റെ സിനിമകൾ തന്നെ കാണാൻ തുടങ്ങി. അങ്ങനെയാണ് എനിക്ക് വീണ്ടും അഭിനയിക്കണമെന്ന തോന്നലുണ്ടാകുന്നത്. രണ്ട് വർഷം ഞാൻ അഭിനയിച്ചിട്ടേ ഉണ്ടായിരുന്നില്ല. എല്ലാം തീരട്ടെ എന്നിട്ട് നോക്കാം എന്ന നിലപാടിലായിരുന്നു ഞാൻ. എന്നാൽ ഒന്നും തീർക്കാൻ ആർക്കും താൽപര്യം ഇല്ല. മറുവശത്ത് എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ പറയുന്നത് നിങ്ങൾ വീണ്ടും സിനിമ ചെയ്യണമെന്നാണ്.
എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാൻ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആൾ. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോൾ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളിൽ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മൾ നോർമലാകും, നമ്മൾ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതൽ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്.
വീണുകഴിഞ്ഞാൽ വീണ്ടും ചാടി എഴുന്നേൽക്കുന്നത് ആ ഒരു എനർജിയിലാണ്. പ്രേക്ഷകന്റെ കയ്യടിയും വാക്കുകളുമാണ് നമ്മുടെ ഊർജ്ജം. പ്രേക്ഷകരുടെ സ്നേഹത്തിൽ അന്ന് മുതൽ ഇന്നുവരെ ഒരു കുറവും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഏറ്റവും വലിയ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് രാമലീല എന്ന ചിത്രം പുറത്തിറങ്ങുന്നത്. എൻ്റെ സിനിമ കാണരുതെന്ന രീതിയിൽ ഒരു വിഭാഗം വലിയ രീതിയിൽ വിഷം കുത്തിവെച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ രാമലീല എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായെന്നും ദിലീപ് പറയുന്നു.
