Malayalam
ആഡംബര വാഹനങ്ങള്‍ നിരവധി, എന്നിട്ടും എറണാകുളം റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കാത്തിരിക്കുന്ന ഈ താരം ആരെന്ന് മനസിലായോ!
ആഡംബര വാഹനങ്ങള്‍ നിരവധി, എന്നിട്ടും എറണാകുളം റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കാത്തിരിക്കുന്ന ഈ താരം ആരെന്ന് മനസിലായോ!
സ്വതന്ത്രമായി യാത്ര ചെയ്യാന്‍ പലപ്പോഴും സെലിബ്രിറ്റികള്‍ക്ക് കഴിയാറില്ല. പ്രശസ്തിയുടെ കൊടുമുടിയില്‍ ചാര്‍ട്ടേര്‍ഡ് വിമാനം, യുഎസ്വി, ബിസിനസ് ക്ലാസ് യാത്ര എന്നിങ്ങനെയാണ് താരങ്ങളുടെ യാത്ര. ചിലര്‍ക്ക് ഇത്തരത്തിലല്ലാതെ മറ്റൊരു യാത്ര ചിന്തിക്കാന്‍ കൂടിയാകില്ല. എന്നാല്‍ താരപദവിയോ പത്രാസോ ഇല്ലാതെ സാധാരണക്കാരെപ്പോലെ, യാത്ര ചെയ്യാനും സ്ഥലങ്ങള്‍ കാണുവാനും ഇഷ്ടപ്പെടുന്ന, ആഗ്രഹിക്കുന്ന ഒരുപാട് താരങ്ങളുണ്ട്. എന്നാല്‍ ഇതൊന്നും വളരെപ്പെട്ടെന്ന് സാധിക്കില്ല. എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ ആളുകള്‍ ചുറ്റും കൂടും. ഇപ്പോള്‍ അപരന്മാര്ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അവര്‍ക്ക് ചുറ്റും വരെ കൗതുകത്തോടെയും സെല്‍ഫിയെടുക്കാനും ആളുകളുടെ തിക്കും തിരക്കുമാണ്.
ഇപ്പോഴിതാ മാസ്ക് ധരിച്ച് എറണാകുളം റെയില്വേസ്റ്റേഷന് പ്ലാറ്റ്ഫോമില്‍ സാധാരണക്കാര്ക്കൊപ്പമിരിക്കുന്ന ഒരു താരത്തിന്റെ ചിത്രമാണ് വൈറലായി മാറികൊണ്ടിരിക്കുന്നത്. ചിലര്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ ആളെപിടികിട്ടും. ഇദ്ദേഹത്തിന് ഇന്ന് സ്വന്തമായി ആഡംബര കാറുകളുണ്ട്. പക്ഷേ മലയാളികളുടെ ഈ പ്രിയ നടന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ സാധാരണക്കാരില്‍ ഒരാളെന്ന പോലെ ട്രെയിന്‍ കാത്തിരിപ്പാണ്.
മുഖത്തെ മാസ്ക് സഹായിച്ച് അടുത്തിരിക്കുന്ന ആള്‍ക്ക് പോലും ഇതാരാണെന്നു മനസിലായിട്ടില്ല. തിരിച്ചറിഞ്ഞാല്‍ സെല്‍ഫി പൂരവുമായി ആള്‍ക്കൂട്ടം ഉണ്ടാവുമെന്നുള്ള കാര്യം ഉറപ്പാണ്. പുതിയ വീഡിയോ വന്നതും സഹതാരമായ സ്മിനു സിജോ ആളെ കയ്യോടെ കണ്ടെത്തി. ‘ജനപ്രിയ നായകന്. ആളും ആരവവും ഇല്ലാതെ സാധാരക്കാരില്‍ സാധാരണക്കാരനായി സാധാരണക്കാര്‍ക്കൊപ്പം എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ തങ്കമണിയുടെ പ്രെമോഷനു കോഴിക്കോട്ടെയ്ക്കുള്ള ട്രെയിനും കാത്ത്.. സൂക്ഷിച്ചു നോക്കണ്ടാടാ ഉണ്ണിയെ ഇതു ശരിക്കും ഞാന്‍ അല്ലടാ.. കണ്ടു പിടിച്ചേ,’ എന്നാണ് സ്മിനു കുറിച്ചത്.
അതേസമയം, മുമ്പും ഇത്തരത്തില്‍ നാട്ടിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്ന ഒരു താരത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതും ജനപ്രിയന് തന്നെയായിരുന്നു. കയ്യിലിരിക്കുന്ന മഞ്ഞ നിറമുള്ള പോകോ ഫോണ്‍ ആണെന്ന കാര്യം ചിലരെങ്കിലും ശ്രദ്ധിക്കാതെയിരുന്നില്ല. മംഗലാപുരത്തു നിന്നും യാത്ര പുറപ്പെട്ട ട്രെയിനിന്റെ അന്നൗണ്‍സ്മെന്റും കേള്‍ക്കാം. ഇത് ദിലീപിന്റെ ഫോണ്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്. അന്നും ആളെ തിരിച്ചറിയാതിരിക്കാനെന്നോണം മുഖം മാസ്ക് കൊണ്ട് മറച്ചിട്ടുണ്ടായിരുന്നു. അതിനുപുറമെ തൊപ്പിയും കൂളിംഗ് ഗ്ലാസുമൊക്കെയുണ്ടായിരുന്നു.
അതേസമയം തങ്കമണി എന്ന ചിത്രമാണ് ദിലീപിന്റെ തങ്കമണി എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്നത്. 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു പോലീസ് നരനായാട്ട്. കേരള ചരിത്രത്തില്‍ ഏറെ ചര്‍ച്ചയായി മാറിയ ഒരു ബസ് തടയലും അതിന് ശേഷമുണ്ടായ പോലീസിന്റെ അതിക്രൂരമായ അക്രമങ്ങളും. സംസ്ഥാന ചരിത്രത്തിലെ തന്നെ തീരാനോവായി മാറിയ തങ്കമണി സംഭവത്തെ അടിസ്ഥാനമാക്കി ഒപ്പം ഫിക്ഷനും ചേര്‍ത്ത് ഒരുക്കിയ ചിത്രമായി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ചുവടുപിടിച്ചെത്തുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ലുക്കിലാണ് ദിലീപ് എത്തുന്നത്. ‘ഉടല്’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രതീഷ് രഘുനന്ദനനാണ് സിനിമയുടെ സംവിധാനം. ഇടുക്കി ജില്ലയിലെ തങ്കമണിയെന്ന മലയോര ഗ്രാമത്തില്‍ ബസ് സര്‍വീസിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വലിയ അക്രമങ്ങളിലേക്ക് വഴിവെച്ചത്. 1986 ഒക്ടോബര്‍ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ അതിക്രൂരമായ പോലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പുമുണ്ടായ ഈ സംഭവമാണ് സിനിമ സംസാരിക്കുന്നത്.
ഇടുക്കി തങ്കമണിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമായെത്തുന്ന ചിത്രം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയം. തീക്ഷ്ണമായ കണ്ണുകളും നരകയറിയ മുടിയും താടിയുമൊക്കെയായി വേറിട്ട മേക്കോവറിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ദിലീപ് എത്തിയത്. അതിന് പിന്നാലെ അതില്‍ നിന്ന് വിഭിന്നമായി യുവാവായുള്ള ലുക്കില്‍ സെക്കന്‍ഡ് ലുക്കും എത്തിയിരുന്നു. ശേഷമിറങ്ങിയ ടീസറിനും ട്രെയിലറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
