Connect with us

പത്മസരോവരത്തില്‍ മഞ്ജുവിന്റെ മുറി ഇപ്പോഴും അങ്ങനെയുണ്ട്!; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!

Malayalam

പത്മസരോവരത്തില്‍ മഞ്ജുവിന്റെ മുറി ഇപ്പോഴും അങ്ങനെയുണ്ട്!; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!

പത്മസരോവരത്തില്‍ മഞ്ജുവിന്റെ മുറി ഇപ്പോഴും അങ്ങനെയുണ്ട്!; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!

മലയാളികള്‍ക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇവരുെ വിവാഹം പോലെ ഏറെ ചര്‍ച്ചയായതായിരുന്നു വിവാഹമോചനവും. പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇവരുടെ വേര്‍പിരിയല്‍. ശേഷം മഞ്ജു സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരുന്നു. ദിലീപ് കാവ്യയെ വിവാഹം ചെയ്തതും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. 2015ലാണ് പരസ്പര സമ്മതത്തോടെ നിയമപരമായി ഇരുവരും വേര്‍പിരിഞ്ഞത്. വേര്‍പിരിയലിനു പിന്നാലെ അതിന്റെ കാരണങ്ങളോ തര്‍ക്കങ്ങളോ ഒന്നും ഇവര്‍ തമ്മില്‍ പരസ്യമായി ഉണ്ടായിരുന്നില്ല. രണ്ട് പേരും അധികം ഈ വിഷയങ്ങളെ കുറിച്ച് സംസാരിക്കാറുമില്ല. അഭിമുഖങ്ങളില്‍ പോലും തങ്ങളുടെ കുടുംബകാര്യങ്ങളെ കുറിച്ചുളള ചോദ്യങ്ങള്‍ ഒഴിവാക്കാറാണ് പതിവ്. ദിലീപ് മഞ്ജുവിനെ കുറിച്ചോ മഞ്ജു ദിലീപിനെ കുറിച്ചോ സംസാരിക്കാറില്ല.

ഇപ്പോഴിതാ ദിലീപിനെയും മഞ്ജുവിനെയും കുറിച്ച് പുറത്തെത്തിയ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. ദിലീപു ംകുടുംബവും ഇപ്പോള്‍ ചെന്നൈയിലാണ് താമസിക്കുന്നത്. ഇളയമകള്‍ മഹാലക്ഷ്മിയും മൂത്ത മകള്‍ മീനാക്ഷിയും അവിടെ തന്നെയാണ് പഠിക്കുന്നത്. എന്നാല്‍ കൊച്ചിയില്‍ പത്മസരോവരം എന്ന വീട്ടിലാണ് ദിലീപ് താമസിച്ചിരുന്നത്. ഇപ്പോഴും ദിലീപും കാവ്യയും ഒഴിച്ചുള്ള ബാക്കിയെല്ലാവരും അവിടെ തന്നെയാണ് താമസം.

ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുള്ള ഒരിടം കൂടിയാണ് പത്മസരോവരം. ഇപ്പോള്‍ വീണ്ടും പത്മസരോവരം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മഞ്ജുവും ദിലീപും വര്‍ഷങ്ങളായി താമസിച്ചിരുന്നത് പത്മസരോവരം എന്ന വീട്ടിലാണ്. ഇവിടെ മഞ്ജു ഉപയോഗിച്ചിരുന്ന, മഞ്ജു താമസിച്ചിരുന്ന മുറി ഇപ്പോഴും അതുപോലെ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മഞ്ജു ഉപയോഗിച്ചിരുന്ന സാധനങ്ങള്‍, പോയപ്പോള്‍ എടുക്കാതെയും അവിടെ ഉപേഷിച്ചു പോയതുമായ സാധനങ്ങള്‍ ഇപ്പോഴും അങ്ങനെ തന്നെ സൂക്ഷിക്കുന്നുണ്ടെന്നാണ് ചില യൂട്യൂബ് ചാനലുകളില്‍ പറയുന്നത്.

അതേസമയം, അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ മഞ്ജുവിന്റെ പേര് പറഞ്ഞ് ദിലീപ് സംസാരിച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നക്ഷത്ര താരാട്ട് എന്ന സിനിമയെ കുറിച്ചാണ് ദിലീപ് പറയുന്നത്. ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചിരുന്നത് മഞ്ജുവിനെ ആയിരുന്നുവെന്നും എന്നാല്‍ ശാലിനിയാണ് എത്തിയതെന്നുമാണ് ദിലീപ് പറയുന്നത്.

നായകനായി തീരുമാനിച്ചിരുന്നത് ദിലീപിനെയും ആയിരുന്നു. മീനത്തില്‍ താലികെട്ട് എന്ന ചിത്ത്രതിലും നായികയായി എത്തേണ്ടിയിരുന്നത് മഞ്ജുവായിരുന്നു. പിന്നീട് ഈ കഥാപാത്രം സുലേഖ എന്ന നടിയാണ് അവതരിപ്പിച്ചത്. അക്കാലത്തെ ഹിറ്റ് കോംബോ ആയിരുന്നു കുഞ്ചാക്കോ ബോബനും ശാലിനും. അതുകൊണ്ടു തന്നെ ദിലീപിനും മഞ്ജുവിനും പകരം ചാക്കോച്ചനും ശാലിനിയും നായികനായകന്മാരായി എത്തുകയായിരുന്നു. വേര്‍പിരിഞ്ഞെങ്കിലും മഞ്ജുവിനോട് ഇപ്പോഴും ദിലീപിന് ഇഷ്ടമുണ്ട്. അതിന്റെ തെളിവുകളാണ് ഇത്. നല്ല ജോഡിയായിരുന്നു എന്നെല്ലാമാണ് പലരും കമന്റുകളായി രേഖപ്പെടുത്തിയത്.

അതേസമയം, മഞ്ജുവും ദിലീപും തങ്ങളുടെ സിനിമാ തിരക്കുകളിലാണ്. കൈനിറയെ ചിത്രങ്ങളാണ് ഇരുവര്‍ക്കും. ദിലീപിന്റെ തങ്കമണി എന്ന ചിത്രമാണ് റിലീസ് ചെയ്തത്. വോയ്‌സ് ഓഫ് സത്യനാഥന്‍, ബാന്ദ്ര, കേശു ഈ വീടിന്റെ നാഥന്‍ എന്നീ ചിത്രങ്ങള്‍ ദിലീപിന്റേതായി പുറത്തെത്തിയിരുന്നു. എന്നാല്‍ പഴയ പൊലിമയിലേയ്ക്ക് ദിലീപ് ചിത്രങ്ഹളെത്തുന്നില്ലാ എന്ന പരാതി പല ആരാധകര്‍ക്കമുണ്ട്.

രണ്ടാം വരവില്‍ അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. ഇപ്പോള്‍ ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബോളിവുഡിലും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകളുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top