Malayalam
സിനിമ ഇറങ്ങിയതിന് ശേഷം സംസാരിക്കുമ്പോൾ സിനിമയെ കുറിച്ച് പൊക്കിയടിച്ചു, തള്ളി, നുണ പറഞ്ഞു എന്നൊന്നും ആരും പറയില്ല. ഈ സിനിമ ആളുകൾക്ക് ഇഷ്ടമാകും. കാരണം നൻമയുള്ള സിനിമ കൂടിയാണിത്; ദിലീപ്
സിനിമ ഇറങ്ങിയതിന് ശേഷം സംസാരിക്കുമ്പോൾ സിനിമയെ കുറിച്ച് പൊക്കിയടിച്ചു, തള്ളി, നുണ പറഞ്ഞു എന്നൊന്നും ആരും പറയില്ല. ഈ സിനിമ ആളുകൾക്ക് ഇഷ്ടമാകും. കാരണം നൻമയുള്ള സിനിമ കൂടിയാണിത്; ദിലീപ്
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു.
നടൻ ദിലീപിന്റെ 150-ാമത്തെ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തിയേറ്ററുകളിലെത്തിയിരുന്നത്. ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമായി എത്തിയിരിക്കുന്ന പ്രിൻസ് ആൻഡ് ഫാമിലിയെ കുറിച്ച് മികച്ച പ്രതിരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും വരുന്നത്. എന്നാൽ സിനിമ പതിവ് ദിലീപ് കോമഡികളാണെന്നും പ്രേക്ഷകരെ പിടിച്ചിരുത്താൻ സാധിക്കുന്നില്ലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് പ്രിൻസ് ആന്റ് ഫാമിലിയുടെ അണിയറപ്രവർത്തകർ. എന്തുകൊണ്ടാണ് സിനിമ റിലീസ് ചെയ്തതിന് ശേഷം മാത്രം പ്രമോഷൻ പരിപാടികൾ നടത്തുന്നതെന്ന ചോദ്യങ്ങൾക്കും ഇവർ മറുപടി നൽകി.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. ഈ സിനിമ സംസാരിക്കുന്നത് സോഷ്യൽ മീഡിയയെ കുറിച്ചാണ്. സിനിമക്ക് മുൻപ് പ്രമോഷൻ കൊടുത്തിരുന്നുവെങ്കിൽ ഈ സിനിമയുടെ നല്ല വശങ്ങളെ കുറിച്ച് സംസാരിക്കാതെ ആദ്യം തന്നെ ഈ സിനിമയെ അടിക്കാൻ തുടങ്ങും. സിനിമ ഇറങ്ങിയതിന് ശേഷം സംസാരിക്കുമ്പോൾ സിനിമയെ കുറിച്ച് പൊക്കിയടിച്ചു, തള്ളി, നുണ പറഞ്ഞു എന്നൊന്നും ആരും പറയില്ല. ഈ സിനിമ ആളുകൾക്ക് ഇഷ്ടമാകും. കാരണം നൻമയുള്ള സിനിമ കൂടിയാണിത് എന്നുമാണ് ദിലീപ് പറഞ്ഞത്.
ഓരോ സിനിമയ്ക്കും അതിന്റേതായ സ്വഭാവമുണ്ട്. മാർക്കറ്റിംഗിന് പല തന്ത്രങ്ങളും ഉണ്ട്. ഈ സിനിമ ഇങ്ങനെ റിലീസ് ചെയ്യാൻ തന്നെയാണ് തങ്ങൾ ഉദ്ദേശിച്ചതെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും പറഞ്ഞു. ‘ മൗത്ത് പബ്ലിസിറ്റിയാകണം ഈ പ്രമോഷൻ എന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. ഈ സിനിമ മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രമേ പൂർണവിജയമാകൂ എന്ന ബോധ്യമുണ്ട്. പ്രമോഷൻ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന് ദിലീപ് അടക്കം ചോദിച്ചിരുന്നു. എന്നാൽ സിനിമ സംസാരിക്കട്ടെ എന്ന് ചിന്തിച്ചു. ഇപ്പോൾ പ്രമോഷൻ കൊടുക്കുന്നത് സിനിമ വലിയ വിജയമാക്കാനുള്ള പ്രമോഷനാണ്.
ഷാരിസ് പല കഥകൾ എന്നോട് പറഞ്ഞിട്ടുണ്ട്. ഈ സിനിമയുടെ കണ്ടന്റ് വന്ന് സംസാരിച്ചപ്പോൾ ഡബിൾ ഒകെ അടിച്ചിരുന്നു. അതൊരു പ്രത്യേക രീതിയിൽ എടുക്കണമെന്ന് തോന്നിയിരുന്നു. അത് നന്നായി ബിന്റോ എടുത്ത് വെച്ചു. നായികയായ റാണി മനോഹരമായി ചെയ്ത് വെച്ചിട്ടുണ്ട്. ആ രീതിയിലെല്ലാം സിനിമയുടെ ഫുൾ ടീം ആണ് വളരെ ഹാപ്പിയാണ് എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
തിരക്കഥാകൃത്ത് ഷാരിസിന്റേയും സംവിധായകൻ ബിന്റോയുടേയും ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു. അതിനെ ലിസ്റ്റിൻ സ്റ്റീഫൻ പിന്തുണച്ചു, അതാണ് ഈ സിനിമയുടെ വിജയ ഫോർമുല എന്നായിരുന്നു നടനും സംവിധായകനുമായ ജോണി ആന്ണി പറഞ്ഞത്. ‘ആദ്യത്തെ ടീസർ വിടുമ്പോൾ പോലും ഷാരിസും ബിന്റോയുമാണ് തീരുമാനിച്ചത് അത് ഇങ്ങനെ മതിയെന്ന്. ചിന്തകൾ വിജയിക്കാൻ ആത്മാർത്ഥത മാത്രം മതി. ഈ സിനിമയുടെ വിജയത്തിന്റെ പൂർണ ക്രഡിറ്റും ബിന്റോയ്ക്കും ഷാരിസിനും ലിസ്റ്റിനും കൊടുക്കുകയാണ്. അതോടൊപ്പം തന്നെ ഇന്നയാൾ അഭിനയിച്ചാൽ ആളുകൾ എത്തുമെന്ന ചിന്തയിൽ ദിലീപ് ഇതിൽ നായകനായി, എല്ലാം കൂടെ ഒത്തുവന്നപ്പോൾ സിനിമ വിജയിച്ചുവെന്നും ജോണി ആന്റണി പറഞ്ഞു.
അതേസമയം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിനിടെ ദിലീപിനേയും സിദ്ധിഖിനേയും ട്രോളി കൊണ്ട് നടത്തിയ പരാമർശത്തിൽ നടൻ ധ്യാൻ ശ്രീനിവാസനും അഭിമുഖത്തിൽ വിശദീകരണം നൽകി. ഇവർ നിരന്തരം എടുക്കുന്ന പ്രോസസിനെ കുറിച്ചും സിനിമ തുടങ്ങും മുൻപ് ഓരോ കാര്യങ്ങളും ചെയ്ത് പൊലിപ്പിക്കാൻ ദിലീപേട്ടനും സിദ്ധിഖിക്കയുമൊക്കെ നടത്തുന്ന എഫേർട്ടും ഞാൻ കാണുന്നുണ്ട്. വർഷങ്ങളായി ഇവർക്കിടയിൽ വർക്കാവുന്നതാണ് ഇത്.
എന്നോടും ഞങ്ങളുടെ സീനിനെ കുറിച്ചുള്ള സജഷൻ ചോദിക്കുന്നുണ്ട്. ഇത്ര വർഷം കഴിഞ്ഞിട്ടും സിനിമയോടുള്ള ഇവരുടെ ഡെഡിക്കേഷനെ കുറിച്ചാണ് ഞാൻ സംസാരിക്കാൻ വന്നത്. പക്ഷെ പത്രസമ്മേളനത്തിൽ സംസാരിച്ചപ്പോൾ എന്റെ ഉള്ളിലെ വൃത്തികെട്ട മനുഷ്യനുണ്ട്, ശ്രീനിവാസന്റെ മോൻ, സർക്കാസം ഇതൊക്കെ കേറി വന്നു. പറഞ്ഞ് വന്നപ്പോൾ പഴയ കോമഡിയൊന്നും വർക്കാവൂല എന്നായിപ്പോയി. ഞാൻ അത് പറയാനല്ല ഉദ്ദേശിച്ചത്.
ആത്മാർത്ഥ കാണിക്കുമ്പോൾ സിനിമയുടെ ടോട്ടാലിറ്റിയെ കുറിച്ച് അറിയണം. കാണിച്ചിട്ട് കാര്യമുണ്ടോയെന്ന് ചിന്തിക്കണം. വിഷൻ വേണം, എന്നെ സംബന്ധിച്ച് എന്റെ ജോലി ചെയ്യുക പോകുക എന്നാണ്. ഞാനും ജോണിച്ചേട്ടനും നിരവധി സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നാൽ ഞങ്ങൾക്കിടയിൽ ഒരിക്കൽ പോലും ഇങ്ങനെയൊരു സാധനം ഉണ്ടായിട്ടില്ല, എന്ന് ധ്യാൻ പറഞ്ഞു. ഇതിന് ജോണി ആന്റണി നൽകിയ മറുപടി ഇങ്ങനെയിയരുന്നു;
‘ദിലീപുമായി വർക്ക് ചെയ്യുന്ന എല്ലാ സിനിമകളിലും ദിലീപ് അത് ഒരുപാട് പുഷ്പിക്കാനുള്ള ശ്രമം നടത്തും. അതിന്റെ ഗുണങ്ങളും ദോഷങ്ങളും അനുഭവിച്ച ആളാണ് ഞാൻ. ദോഷം എന്ന് പറയുന്നത് ചിലപ്പോൾ അത്തരമൊരു സീൻ അറേഞ്ച് ചെയ്യാനുള്ള ബുദ്ധിമുട്ടായിരിക്കും, അല്ലെങ്കിൽ ആ ദിവസം അങ്ങ് പോയിക്കിട്ടും. പക്ഷെ ഒരുപാട് തമാശകൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഒരു പടത്തിൽ ധ്യാനിനൊപ്പം അഭിനയിച്ചപ്പോൾ ഞാൻ ചോദിച്ചിരുന്നു ഇങ്ങനെ അഭിനയിച്ചാൽ മതിയോ എന്ന്.
അതിന് ധ്യാൻ ആ ഇങ്ങനെ മതിയെന്ന് പറഞ്ഞു. അപ്പോൾ എനിക്ക് മനസിലായി ധ്യാൻ എല്ലാത്തിനും ഒകെ ആണെന്ന്. പിന്നെ എനിക്ക് തോന്നി നായക നടൻ ഇവിടെ ഉണ്ടാകുമ്പോൾ സ്വാഭാവ നടൻ എന്തിനാണ് ഓവറാക്കുന്നതെന്ന തോന്നൽ വന്നാലോയെന്ന്. ഹീറോയാണ് ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നതെങ്കിൽ നമ്മൾ ഇടപെടണമല്ലോ, പക്ഷെ അതുണ്ടായില്ല എന്നും ജോണി ആന്റണി പറഞ്ഞു.
അതേസമയം ധ്യാനിന്റെ പരാമർശത്തിന് ദിലീപും മറുപടി നൽകി ‘നമ്മുക്ക് മനസിലായി ധ്യാൻ എന്താണ് ഉദ്ദേശിച്ചതെന്ന്. കാരണം ഇവൻ നമ്മൾ ചർച്ച ചെയ്യുമ്പോൾ ചോദിച്ചിരുന്നു ഇത്രയൊക്കെ ആത്മാർത്ഥ നിങ്ങൾ കാണിക്കുമല്ലേയെന്ന്. നമ്മൾ ശരിക്കും സിനിമയുടെ ടോട്ടാലിറ്റിയെ കുറിച്ച് ചിന്തിക്കണം. ധ്യാൻ സിനിമയിലാണ് അഭിനയിക്കുന്നത്. അല്ലാതെ ഇന്ന സിനിമ, നായകൻ, സഹനടൻ എന്നൊന്നും ആലോചിക്കുന്നില്ല. ധ്യാനിന്റെ നല്ല സിനിമകൾ ഇനി വരാനിരിക്കുന്നതേ ഉള്ളൂ. ധ്യാനിന് ധ്യാനിന്റേതായ വഴിവെട്ടാൻ അറിയാം എന്നും ദിലീപ് പറഞ്ഞു.
സിദ്ദിഖും ധ്യാനിന് മറുപടി നൽകിയിരുന്നു. ഒരു സീൻ കിട്ടിക്കഴിഞ്ഞാൽ പരമാവധി ഇംപ്രൊവൈസ് ചെയ്യാൻ ശ്രമിക്കുമെന്ന് സിദ്ദിഖ് പറഞ്ഞു. അതുകൊണ്ടാണി പത്ത് നാൽപത് കൊല്ലമായിട്ട് ഇവിടെ നിൽക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. ഞാനും ദിലീപും ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമല്ല, ഞങ്ങൾ മറ്റ് സഹതാരങ്ങൾക്കൊപ്പം വർക്ക് ചെയ്യുമ്പോഴും ഒരു സീൻ കിട്ടിക്കഴിഞ്ഞാൽ പരമാവധി ഇംപ്രൊവൈസ് ചെയ്യാൻ ശ്രമിക്കും. അത് ഹ്യൂമർ മാത്രമല്ല, പല കാര്യങ്ങളും നമ്മൾ അങ്ങനെ ചെയ്യാറുണ്ട്.
ഷാരിസിനോടും ബിൻറോയോടും ചോദിച്ചാൽ അറിയാം. അത് ദിലീപും ഞാനുമൊക്കെ സ്ഥിരം ചെയ്യുന്നതാണ്. ഷാരിസും ബിൻറോയും വന്നിട്ട് അത് വേണ്ട എന്ന് പറഞ്ഞത് ഇവൻ എപ്പോൾ കേട്ടു എന്നതാണ് എനിക്ക് മനസിലാവാത്തത്. അത് വേണ്ട എന്ന് പറഞ്ഞിട്ടില്ല അവർ. ഒരു കഥാപാത്രത്തിൻറെ ചട്ടക്കൂട് മാത്രമാണ് അവർ നമുക്ക് തരുന്നത്. അതിന് മജ്ജയും മാസവും ഒക്കെ വച്ചുപിടിപ്പിച്ച് അതിനൊരു സ്വഭാവം കൊണ്ടുവരേണ്ടത് നമ്മളാണ്.
എനിക്കൊരു കഥാപാത്രത്തെ കിട്ടിക്കഴിഞ്ഞാൽ ആ കഥാപാത്രം ഏറ്റവും നന്നാവണമെന്ന് ഏറ്റവും ആഗ്രഹിക്കുന്നത് ഞാനാണ്. അതിൻറെ സംവിധായകനും തിരക്കഥാകൃത്തിനും എത്രയോ ആളുകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. എനിക്ക് എൻറെ കാര്യം മാത്രം നോക്കിയാൽ മതി. കിട്ടുന്നതിൽ തൃപ്തനാവാതെ അതിനെ കൂടുതൽ കൂടുതൽ നന്നാക്കാനുള്ള ശ്രമം ഒരുപാട് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണെടാ പത്ത് നാൽപത് കൊല്ലമായിട്ട് ഇവിടെ നിൽക്കുന്നത്, ധ്യാനെ എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി.
ദിലീപും സിദ്ധിഖും സെറ്റിൽ വെച്ച് തങ്ങളുടെ കോമഡികൾ അവതരിപ്പിക്കാൻ അഹോരാത്രം ചർച്ച ചെയ്തിരുന്നുവെന്നും എന്നാൽ അതൊന്നും തിരക്കഥാകൃത്തായ ഷാരിസ് മുഹമ്മദ് അംഗീകരിച്ചില്ലെന്നുമായിരുന്നു ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. സെറ്റിൽ സിദ്ദിക്കയും ദിലീപേട്ടനും കൂടി ചർച്ചയാണ്. പഴയ കാലഘട്ടത്തിലെ ആൾക്കാരാണേ, എനിക്ക് ഇവരുടെ കോമഡി മനസിലാവുന്നില്ല, ഇവർ രണ്ട് പേരും മാറിമാറി ചിരിക്കുന്നുമുണ്ട്.
അപ്പോൾ ഷാരിസ് വന്നിട്ട് പറയും, ദിലീപേട്ടാ അത് വേണ്ടാട്ടോ, അപ്പോൾ ദീലിപേട്ടൻ, ഇവനെന്താ ഈ കോമഡി മനസിലാവാത്തേ, കാലം മാറി, പഴയ സാധനമൊന്നും ഇപ്പോൾ വേണ്ട, സീരിയസായി എടിക്കല്ലേ തമാശയാ. എന്നോട് ചോദിച്ചിരുന്നു. എന്നാൽ എനിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല’, എന്നായിരുന്നു ധ്യാൻ പറഞ്ഞത്. അതേസമയം പ്രിൻസ് ആന്റ് ഫാമിലി റിലീസ് ചെയ്തത് മുതൽ തുടർച്ചയായി എല്ലാ ദിവസവും ഒരു കോടിക്ക് മുകളിലാണ് കളക്ഷൻ നേടുന്നത . പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് പ്രകാരം ഒൻപ് ദിവസം കൊണ്ട് ചിത്രം ആകെ നേടിയ കളക്ഷൻ 11.73 കോടിയാണ്.
അതേസമയം, ദിലീപ് പറഞ്ഞ വാക്കുകളും വൈറലായിരുന്നു. 150-ാമത്തെ സിനിമ ആകുമ്പോൾ വലിയ സിനിമ ചെയ്യേണ്ടേയെന്ന് എന്നോട് പലരും ചോദിച്ചു. എന്നാൽ എന്നെ പിന്തുണച്ചത് കുടുംബങ്ങളാണ്. അതുകൊണ്ടാണ് അവർക്ക് കൂടി വേണ്ടി കുടുംബ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി ചെയ്തത്. ഇപ്പോൾ മൊത്തത്തിൽ സിനിമ മാറി എന്ന് പറയുന്നുണ്ട്. സിനിമയുടെ ട്രീറ്റ്മെന്റിൽ പറയുന്ന രീതിയിൽ, കണ്ടന്റുകളിൽ വ്യത്യാസം വരുന്നുണ്ട്. നമ്മൾ കഴിഞ്ഞ 30 വർഷമായി പലതരം സിനിമ ചെയ്തു. ഹ്യൂമറിന്റെ പീക്ക് ചെയ്ത് കഴിഞ്ഞു, നമ്മളെ സംബന്ധിച്ച് ഇനി എന്ത് ചെയ്യും എന്ന അവസ്ഥയുണ്ട്.
ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഹ്യൂമർ നമ്മുടെ മുൻപിലേക്കും വരുന്നില്ല. ലാലേട്ടൻ അടക്കമുള്ളവരെ കുറിച്ച് ആരാധകർക്ക് വലിയ പ്രതീക്ഷയാണ്. കാരണം കഴിഞ്ഞ 30 വർഷമായി പല തരത്തിലുള്ള സിനിമകൾ കണ്ടുകഴിഞ്ഞു. ഇനി പുതിയതായി നിങ്ങളിൽ നിന്ന് എന്ത് എന്ന് ചോദിക്കുമ്പോൾ ഞങ്ങളും ചോദിക്കുന്നത് അതാണ്, പുതിയതായി എന്താണ് എന്ന് , വേറൊരാർ കൊണ്ടുവരികയാണല്ലോ. ഞങ്ങളുടെ പഴയ ദിലീപ് എന്ന് പറയുമ്പോൾ അത് വേണ്ട, അതിന് ഞാൻ തെറി കേൾക്കുമെന്ന് പറയും എന്നുമായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.
