Malayalam
‘ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. സിനിമയുടെ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കയാണ്’; പുതിയ ചിത്രത്തെ കുറിച്ച് ദിലീപ്
‘ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. സിനിമയുടെ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കയാണ്’; പുതിയ ചിത്രത്തെ കുറിച്ച് ദിലീപ്
മിമിക്രിയില്‍ നിന്ന് വളര്‍ന്ന് വരുന്ന ഓരോ കലാകാരനും തനിക്കും ഒരുനാള്‍ സിനിമയില്‍ എത്താം അതിന് പാരമ്പര്യം ആവശ്യമെയില്ലെന്ന് കാണിച്ച് കൊടുത്ത നായകനാണ് ദിലീപ്. ഒരു സിനിമ പാരമ്പര്യവും ഒരു ബാക്ക്ഗ്രൗണ്ടും ഇല്ലാത്ത ഒരുത്തന്‍ മലയാള സിനിമയില്‍ വന്ന് പലതിന്റേയും ചുമതലകള്‍ വഹിച്ച് തലപ്പത്ത് ഇരിക്കുക എന്നത് ചില്ലറ കാര്യമല്ല. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി.
ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ കേസിന് പിന്നാലെയാണെങ്കിലും ദിലീപിന്റേതായി പുറത്തെത്താറുള്ള എല്ലാ വാര്‍ത്തകള്‍ക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്.
അടുത്തിടെ നടന്‍ ദിലീപ് നായകനായി എത്തുന്ന ടിനു പാപ്പച്ചന്‍ ചിത്രം ഉണ്ടാകുമെന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹിറ്റ് ഫിലിം മേക്കര്‍ എന്ന ഖ്യാതി സ്വന്തമാക്കിയ സംവിധായകനാണ് ടിനു പാപ്പച്ചന്‍. സംവിധായകന്റേതായി പുറത്തിറങ്ങിയ എല്ലാ സിനിമകളും തന്നെ വലിയ വിജയം സ്വന്തമാക്കിയവയാണ്.
‘ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. സിനിമയുടെ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കയാണ്’, എന്നാണ് ദിലീപ് പറഞ്ഞത്. തട്ടാശ്ശേരി കൂട്ടം എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു ദിലീപിന്റെ പ്രതികരണം. അനൂപ് പത്മനാഭന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് ആണ് നിര്‍മ്മിക്കുന്നത്.
അതേസമയം, അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബാന്ദ്രയുടെ ചിത്രീകരണത്തിലാണ് ദിലീപ്. രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് നായികയായി എത്തുന്നത്. ‘വോയിസ് ഓഫ് സത്യനാഥന്‍’ എന്ന ചിത്രമാണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം റാഫി ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആന്റണി വര്‍ഗീസ് നായകനായ അജഗജാന്തരം ആണ് ടിനു പാപ്പച്ചന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ആന്റണി വര്‍ഗീസാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രമാണ് ടിനു പാപ്പച്ചന്റെ പുതിയ ചിത്രം.
അതേസമയം, ദിലീപിന്റെ തിരിച്ചുവരവിനായി ആണ് ആരാധകര്‍ കാത്തിരിക്കുന്നത്. വമ്പന്‍ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രതീക്ഷ നല്‍കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇനി ദിലീപിന്റേതായി പുറത്തെത്താനുള്ളത്. അതിലൊന്നാണ് വോയിസ് ഓഫ് സത്യനാഥന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം റാഫിദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വോയ്‌സ് ഓഫ് സത്യനാഥന്‍’. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം എന്നീ ഹിറ്റ് ചിത്രങ്ങളുടെ പിന്നില്‍ ഇതേ കോംമ്പോയായിരുന്നു. മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ എത്തുന്ന വോയിസ് ഓഫ് സത്യനാഥനില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.
അടുത്തതായി അണിയറയില്‍ ഒരുങ്ങുന്നത് രാമലീല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ്. ദിലീപിന്റെ പിറന്നാള്‍ ദിനമായ ഇന്നാണ് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്ത് വിട്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താര സുന്ദരു തമന്നയാണ് ചിത്രത്തിലെ നായിക. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു ഡോണായാണ് ദിലീപ് ചിത്രത്തിലെത്തുന്നതെന്നും സൂചനയുണ്ട്.
താരത്തിന്റെ ഓരോ സിനിമയ്ക്കും വേണ്ടിയുമുള്ള കാത്തിരിപ്പിലാണ് ദിലീപ് ആരാധകര്‍. കേസിന് പിന്നാലെ വീണ്ടും ദിലീപ് സിനിമയില്‍ സജീവമാകുമ്പോള്‍ ദിലീപ് ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കി കാണുന്നത്. തന്റെ പ്രതിഛായയ്ക്ക് തന്നെ മാറ്റം കൊണ്ട് വരാനാണ് ദിലീപിന്റെ ശ്രമമെന്നാണ് ഇതിനോടകം പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ദിലീപ്അരുണ്‍ഗോപി, ദിലീപ്‌റാഫി ഹിറ്റ് കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
