Actor
ദിലീപിന്റെ സിനിമയില്‍ അഞ്ച് നായികമാര്‍; സര്‍പ്രൈസ് പുറത്ത് വിടാതെ അണിയറപ്രവര്‍ത്തകര്‍
ദിലീപിന്റെ സിനിമയില്‍ അഞ്ച് നായികമാര്‍; സര്‍പ്രൈസ് പുറത്ത് വിടാതെ അണിയറപ്രവര്‍ത്തകര്‍
നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപിന്റെ വ്യക്തിജീവിതം സമൂഹമാധ്യങ്ങളിലെ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുന്നത്. വിവാഹബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ നിരവധി ഗോസിപ്പുകള്‍ ദിലീപിന്റെ പേരില്‍ വന്നു.
നടി കാവ്യ മാധവനുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളായിരുന്നു ഏറെയും. പിന്നാലെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു രണ്ടുപേരുടെയും വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നുള്ള വിവരം പുറംലോകത്തെ അറിയിച്ചത്. ഇപ്പോള്‍ കാവ്യ സിനിമയില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്. ദിലീപിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുണ്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടന്‍ നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയാണ്. അതിനാല്‍ തന്നെ ശക്തമായൊരു തിരിച്ചു വരവ് നടന്‍ ആഗ്രഹിക്കുന്നുണ്ട്. ഇത്തരത്തില്‍ ദിലീപിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രമാണ് പവി കെയര്‍ ടേക്കര്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് റിലീസിനായി കാത്തിരിക്കുന്നത്. എന്നാല്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘പവി കെയര്‍ ടേക്കര്‍’എന്ന ചിത്രത്തില്‍ അഞ്ച് പുതുമുഖ നായികമാരുണ്ടാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്നുള്ള വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. ചിത്രത്തില്‍ നായകനെ പോലെ തന്നെ നായികയ്ക്കും പ്രാധാന്യമുണ്ട്. എന്തിനാണ് ഇത്ര സര്‍പ്രൈസ്, അവരുടെ പേര് എന്ത് കൊണ്ട് പറയുന്നില്ല, ഇത്രയും സസ്‌പെന്‍സ് വേണോ, എന്നിങ്ങനെയാണ് ആരാധകര്‍ ചോദിക്കുന്നത്. ഇത്രയും ഹൈപ്പില്‍ കൊണ്ടുവെച്ചിട്ട് മൂക്കും കുത്തി വീഴാതിരുന്നാല്‍ മതി, അഞ്ച് നായികമാരൊക്കെ വേണോ, ഇതൊരല്‍പ്പം കൂടിപ്പോയില്ലേ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അഞ്ച് പുതുമുഖങ്ങളെ കൂടാതെ ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഗ്രാന്‍ഡ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥ സംഭാഷണം, അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം രാജേഷ് രാഘവന്‍ ആണ് എഴുതുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായി ദിലീപിന്റെ അനുജന്‍ അനൂപ് പത്മനാഭന്‍, കെ.പി. വ്യാസന്‍ എന്നിവരുമുണ്ട്.
അതേസമയം, പഴയ പൊലിമയില്‍ നന്റേ സിനിമകള്‍ ആഘോഷിക്കപ്പെടുന്നില്ല എന്നാണ് ആരാധകരടക്കം പലരും പറയുന്നത്. കേശു ഈ വീടിന്റെ നാഥന്‍, ബാന്ദ്ര, വോയ്‌സ് ഓഫ് സത്യനാഥന്‍ എന്നീ ചിത്രങ്ങളെല്ലാം കാര്യമായി ആഘോഷിക്കപ്പെട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ദിലീപേട്ടനില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ പുതിയ ചിത്രങ്ങള്‍ക്കൊപ്പം ചില സൂപ്പര്‍ഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗമായും ദിലീപ് എത്തുന്നുണ്ടെന്നാണ് വിവരം.
ദിലീപിന്റെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ റണ്‍വേ, സിഐഡി മൂസ എന്നീ ചിത്രങ്ങള്‍ക്ക് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തിലും സിഐഡി മൂസയുമായി ബന്ധപ്പെട്ട് സംവിധാകന്‍ ജോണി ആന്റണി പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. സിഐഡി മൂസയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും നടക്കുന്നുണ്ട്.
എല്ലാ കൃത്യസമയത്ത് വരും. ഒന്നും നമുക്ക് മുന്‍കൂട്ടി പറയുന്ന സാഹചര്യങ്ങളില്‍ അല്ലാലോ കടന്ന് പോകുന്നത്. ഉദയനും സിബിയും തിരക്കഥ എഴുതണം. എങ്കിലും നല്ല രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആളുകളുടെ പ്രതീക്ഷ എന്ന് പറയുന്നത് ഒരു ബാധ്യത തന്നെയാണ്.
ഇത്രയും ഹിറ്റായ ഒരു സിനിമയുടെ രണ്ടാം ഭാഗം എന്ന് പറയുമ്പോള്‍ വലിയ ഉത്തരവാദിത്തമാണ്. അതിനോളം ഇല്ലെങ്കിലും അതിന് അടുത്തെങ്കിലും എത്തിയാലേ അഭിമാനം കാക്കാന്‍ സാധിക്കുകയുള്ളു. പ്രത്യേകിച്ച് ആദ്യത്തെ സിനിമയുടെ മാനം കാക്കാന്‍ കഴിയൂ. അല്ലെങ്കിലും അതിനും ചീത്തപ്പേരാവും. ഇത്തരത്തിലുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമ്പോഴാണല്ലോ വിജയങ്ങളിലേക്ക് പ്രവേശിക്കുക. എന്തായാലും നമുക്ക് നോക്കാമെന്നുമാണ് ജോണി ആന്റണി വ്യക്തമാക്കിയിരുന്നത്.