ദിലീപിന്റെയും മഞ്ജുവിന്റെയും പ്രണയം കാരണം ഒരുപാട് പഴി കേട്ടു ! വെളിപ്പെടുത്തി ആ നടൻ
മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം ഇന്നും മലയാളത്തില്‍ ഏറ്റവും ചര്‍ച്ചയാവാറുള്ള കാര്യമാണ്. ആദ്യമായി ഒന്നിച്ചഭിനയിച്ചത് മുതല്‍ പ്രണയത്തിലായ ഇരുവരും അധികം വൈകാതെ വിവാഹം കഴിച്ചു. ഈ ബന്ധം നടത്തുന്നതിന് മഞ്ജുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നു. വിവാഹം പതിനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ താരങ്ങള്‍ വേര്‍പിരിഞ്ഞതും വലിയ വാര്‍ത്തയായി.
വര്‍ഷങ്ങള്‍ക്കിപ്പുറം ദിലീപ്-മഞ്ജു പ്രണയത്തെ കുറിച്ച കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി .മഞ്ജു വാര്യരെ സഹോദരിയെ പോലെ കാണുന്ന താരമാണ് സുരേഷ് ഗോപി. താരത്തിന്റെ കുടുംബവുമായും സുരേഷ് ഗോപിക്ക് ഏറെ അടുത്ത ബന്ധം ഉണ്ടായിരുന്നു. അതേസമയം, മഞ്ജുവിനൊപ്പം വളരെ കുറച്ച് സിനിമകളില്‍ മാത്രമെ അദ്ദേഹം നായകനായി അഭിനയിച്ചിട്ടുള്ളൂ. എങ്കിലും ആ സിനിമകളെല്ലാം തന്നെ വലിയ ഹിറ്റുകളായി മാറുകയായിരുന്നു.
സുരേഷ് ഗോപിയും മഞ്ജുവും ഒന്നിച്ച പത്രം, സമ്മര്‍ ഇന്‍ ബത്ലഹേം, കളിയാട്ടം തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളാണ്. അടുത്തിടെ അമൃത ടിവിയിലെ ഒരു ജനനായകന് എന്ന പരിപാടിയിലെത്തിയ സുരേഷ് ഗോപി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വീണ്ടും ശ്രദ്ധേയമാകുന്നത്.
പരിപാടിയില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ കൂടിയായ ഷാജി കൈലാസും ആനിയും ഉണ്ടായിരുന്നു. ആനിയുടേയും ഷാജിയുടേയും പ്രണയത്തിന്റെ ദൂതന് സുരേഷ് ഏട്ടന് ആയിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും അല്ല എന്നാണ് മൂവരും ഒരുപോലെ പറഞ്ഞത്. തങ്ങളുടെ ദൂതന് രഞ്ജി പണിക്കര്‍ ആയിരുന്നു എന്നാണ് ഷാജിയും ആനിയും പറഞ്ഞത്.
സംവിധായകന് ഷാജി എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന ആളും ആനി എന്റെ സഹോദരിയാണ് എന്നുമാണ് സുരേഷ് ഗോപി പറയുന്നത്. ഇവരുടെ വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഈ കാര്യം ഞാന്‍ അറിഞ്ഞത്.
പക്ഷെ, സിനിമയിലെ പല ജോഡികളെയും പേരില്‍ താന്‍ അനാവശ്യമായി പഴികള്‍ കേട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി വേദിയില്‍ പറയുന്നുണ്ട്. അതില്‍ ആദ്യത്തേത് ജയറാമും പാര്‍വതിയുമാണ്. അവരുടെ കാര്യത്തില്‍ ഞാന്‍ പാര്‍വതിയുടെ വീട്ടുകാരുടെ കുറ്റപ്പെടുത്തലുകള്‍ ഒരുപാട് കേട്ടിരുന്നെന്നും താരം പറയുന്നു.ഇതിനേക്കാള്‍ തന്നെ ആ സമയത്ത് എന്നെ ഏറെ വിഷമിപ്പിച്ച ഒരു സംഭവം ഉണ്ടായി. ഞാനും മഞ്ജുവും ഒന്നിച്ച് അഭിനയിച്ച ‘പത്രം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് മഞ്ജുവിന്റെ അച്ഛന് മാധവന് സാര്‍ എന്നെ ഒരുപാട് വഴക്ക് പറഞ്ഞെന്നാണ് സുരേഷ് ഗോപി വെളിപ്പെടുത്തുന്നത്.
ദിലീപിന്റേയും മഞ്ജുവിന്റേയും ഇഷ്ടത്തിന് ഞാനാണ് കാരണക്കാരന്‍ എന്ന് തെറ്റിദ്ധരിച്ചാണ് അന്ന് അദ്ദേഹം അങ്ങനെ ശകാരിച്ചതിന് കാരണം. എന്നാല്‍ മനസ്സില്‍ പോലും അറിയാത്ത കാര്യമായത് കൊണ്ട് ആ സംഭവത്തില്‍ ഒരുപാട് വിഷമിച്ചിരുന്നു. ആ സംഭവത്തെ തുടര്‍ന്ന് എന്റെ ബിപി ലെവല്‍ ഒരുപാട് താഴുകയും ലൊക്കേഷനില്‍ വെച്ച് ഞാന്‍ കുഴഞ്ഞ് വീഴുകയും ആയിരുന്നു എന്നും സുരേഷ് ഗോപി ഓര്‍ത്തെടുക്കുന്നു.
ആരോഗ്യനില വളരെ മോശമായതോടെ ഹോട്ടല്‍ മുറിയില്‍ എത്തിക്കുകയും അവിടേക്ക് ഡോക്ടര്‍ എത്തി പരിശോധിക്കുകയും ആയിരുന്നു. ആ ദിവസമായിരുന്നു സമ്മര്‍ ഇന്‍ ബതിലഹേം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. ആ പരിപാടിക്ക് ഞാന്‍ വരണമെങ്കില്‍ അച്ഛന് സുരേഷ് ഏട്ടനെ കണ്ട് മാപ്പ് പറയണം എന്ന ഒറ്റ വാശിയിലായിരുന്നു മഞ്ജു.
അവരുടെ വാശിയെ തുടര്‍ന്ന് കാറില്‍ അവര്‍ ഹോട്ടലില്‍ എത്തി. ഈ സമയത്ത് മഞ്ജു താഴെ കാറില്‍ ഇരുന്നു, മാധവന് സാര്‍ എന്നെ കാണാന്‍ മുറിയില്‍ എത്തിയെന്നും സുരേഷ് ഗോപി ഓര്‍ത്തെടുക്കുന്നു. 2014 ല്‍ ദിലീപുമായുള്ള ബന്ധം വേര്‍പ്പെടുത്തി. മഞ്ജു വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചത് ദിലീപിന് ഇഷ്ടമായില്ലെന്നാണ് ഗോസിപ്പ്. ഇതേ കുറിച്ചുള്ള തര്‍ക്കമാണ് പിന്നീട് വിവാഹമോചനത്തിലേക്ക് എത്തിയതെന്നും വാര്‍ത്തകളുണ്ട്.വിവാഹമോചന ശേഷം മഞ്ജു വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തി. ഹൗ ഓള്‍ഡ് ആര് യു, റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്, ലൂസിഫര്‍, അസുരന്, പ്രതി പൂവന്‍കോഴി, ദ് പ്രീസ്റ്റ് തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിലാണ് രണ്ടാം വരവിന് ശേഷം മഞ്ജു അഭിനയിച്ചത്.
മലയാള സിനിമയുടെ ലേഡി സൂപ്പര്‍താരമാണ് മഞ്ജു വാര്യര്‍. വിവാഹമോചനത്തിന് ശേഷം സിിനമയില്‍ വീണ്ടും സജീവമായ താരം ബോകസ്സ് ഓഫീസ് വിജയങ്ങളും തമിഴ് ഉള്‍പ്പടെയുള്ള സിനിമകളില്‍ വലിയ നേട്ടങ്ങള്‍ കൊയ്യുകയും ചെയ്തിരിക്കുകയാ
