Movies
ദിലീപിന്റെ 150ാം ചിത്രം; നിര്‍മാണം ലിസ്റ്റിന് സ്റ്റീഫന്‍; സ്വിച്ച് ഓണ്‍ നിര്‍വഹിച്ച് ബെനിറ്റ ലിസ്റ്റിന് സ്റ്റീഫന്‍
ദിലീപിന്റെ 150ാം ചിത്രം; നിര്‍മാണം ലിസ്റ്റിന് സ്റ്റീഫന്‍; സ്വിച്ച് ഓണ്‍ നിര്‍വഹിച്ച് ബെനിറ്റ ലിസ്റ്റിന് സ്റ്റീഫന്‍
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത താരമാണ് അദ്ദേഹം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്.
ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ തന്റെ സിനിമാ തിരക്കുകളിലാണ് ദിലീപ്. നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
കഥാപാത്രത്തിനുവേണ്ടി എന്ത് റിസ്ക്ക് എടുക്കാനും തയ്യാറാകാറുള്ള വ്യക്തിയാണ് ദിലീപ്. അതുകൊണ്ട് തന്നെയാണ് ദിലീപ് ചെയ്ത് വെച്ച കുഞ്ഞിക്കൂനന് അടക്കമുള്ള കഥാപാത്രങ്ങള്‍ മറ്റുള്ള താരങ്ങള്‍ റീമേക്ക് ചെയ്ത് കാണുമ്പോള്‍ മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതും. മലയാളത്തില്‍ മറ്റാരും ചെയ്യാത്ത വെറൈറ്റി കഥാപാത്രങ്ങള്‍ ചെയ്ത ഏക നടനുമാണ് ദിലീപ്.
വളരെ സാധാരണക്കാരനായ നായക നടനായ ദിലീപ് തന്റെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ പ്രിയങ്കരനായ ജനപ്രിയ നായകനായി മാറിയത്. ദിലീപ് എന്ന കഴിവുറ്റ നടന്റെ അഭിനയ മികവ് പഴയതുപോലെ തിരിച്ച് വരണമെന്നാണ് ഇപ്പോള്‍ മലയാളികള്‍ ആഗ്രഹിക്കുന്നത്. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ഇപ്പോഴിതാ വളരെ പ്രതീക്ഷയോടെ പുതിയ സിനിമയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് താരം. ദിലീപ് നായകനായെത്തുന്ന പുതിയ സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നടക്കാവില്‍ വച്ചു നടന്നു.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രം നവാഗതനായ ബിന്റോ സ്റ്റീഫന്‍ ആണ് സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ 150മത്തെ ചിത്രമാണിത്. ലിസ്റ്റിന് സ്റ്റീഫനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ചടങ്ങില്‍ സിദ്ദീഖ്, ബി. ഉണ്ണികൃഷ്ണന്, സിബി മലയില്‍, എം. രഞ്ജിത്, സിയാദ് കോക്കര്‍, എബ്രഹാം, ഷീലു എബ്രഹാം,അനില്‍ തോമസ്, ജോര്‍ജ് സെബാസ്റ്റ്യന്‍, ജിബു ജേക്കബ് സംവിധായകന് ബിന്റോ സ്റ്റീഫന്റെ മാതാപിതാക്കള്‍ തുടങ്ങിയവര്‍ ഭദ്രദീപം തെളിയിച്ചു. ബെനിറ്റ ലിസ്റ്റിന് സ്റ്റീഫന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. എബ്രഹാമും ഷീലു എബ്രഹാമും ചേര്‍ന്ന് ക്ലാപ്പടിച്ചു. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഫാമിലി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനല്‍ ദേവ്. ഛായാഗ്രഹണം രണ്‍ദീവ. എഡിറ്റര്‍ സാഗര്‍ ദാസ്.
സിദ്ദീഖ്, ബിന്ദു പണിക്കര്‍, മഞ്ജു പിള്ള, ധ്യാന്‍ ശ്രീനിവാസന്, ജോണി ആന്റണി, ജോസ് കുട്ടി എന്നിവരെ കൂടാതെ നിരവധി പുതിയ മുഖങ്ങളും ചിത്രത്തിലെത്തുന്നു. നായികയും പുതുമുഖമാണ്. ഉപചാരപൂര്‍വം ഗുണ്ടാ ജയന്, നെയ്മര്‍,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളില്‍ ചീഫ് അസോഷ്യേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. മാജിക് ഫ്രെയിംസ് ആണ് വിതരണം. എറണാകുളത്തുംപരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍.
ഈ ചിത്രത്തിലൂടെ തന്റെ താരപദവി തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ദിലീപ്. അതേസമയം താരത്തിന്റേതായി പുറത്തെത്തിയ ബാന്ദ്ര, വോയിസ് ഓഫ് സത്യനാഥന് എന്നീ ചിത്രങ്ങള്‍ പ്രതീക്ഷിച്ച അത്ര വിജയം നേടിയിരുന്നില്ല. ഒടുവില്‍ റിലീസായ തങ്കമണി എന്ന ചിത്രം പ്രേക്ഷകപ്രശംസ പിടിച്ചു പറ്റിയിരുന്നു. ‘എലൈറ്റ്’ എന്ന ബസിലെ ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ തര്‍ക്കമാണ് വന്‍ പൊലീസ് നരനായാട്ടിലേക്ക് നയിച്ച തങ്കമണി സംഭവമായി മാറിയത്. ദിലീപിന്റെ 148ാം ചിത്രമായെത്തുന്ന ‘തങ്കമണി’യില്‍ രണ്ട് കാലഘട്ടങ്ങളിലുള്ള വേഷപ്പകര്‍ച്ചയില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് എത്തിയിരുന്നത്.
