Malayalam
എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും; വൈറലായി ദിലീപിന്റെ വാക്കുകൾ
എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും; വൈറലായി ദിലീപിന്റെ വാക്കുകൾ
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച കാവ്യ മാധവൻ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യ മാധവൻ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു.
ബാലതാരമായാണ് കാവ്യ അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. പൂക്കാലം വരവായി ആയിരുന്നു ആദ്യ സിനിമ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് കാവ്യ നായികയായി തുടക്കം കുറിക്കുന്നത്. ദിലീപായിരുന്നു ഈ ചിത്രത്തിലെ നായകൻ. കരിയറിൽ കാവ്യയുടെ ഏറ്റവും മികച്ച ഓൺസ്‌ക്രീൻ ജോഡി ദിലീപായിരുന്നു. കുറച്ചു കാലം മുൻപ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാവ്യ മാധവനെ കുറിച്ചും, നടിയുടെ ചില സ്വഭാവ സവിശേഷതകളെക്കുറിച്ചും ദിലീപ് മനസ്സ് തുറന്നിരുന്നു. കാവ്യ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന ഒരു നിഷ്കളങ്കയാണെന്നാണ് ദിലീപ് പറഞ്ഞത്. ആ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
ഏറ്റവും എളുപ്പത്തിൽ ‘കൺവിൻസ്ഡ്’ ആവാറുള്ള നായിക ആരാണെന്ന ചോദ്യത്തിന്, അത് കാവ്യ മാധവൻ തന്നെയാണെന്നാണ് ദിലീപ് പറഞ്ഞത്. എല്ലാവരും പറ്റിക്കുന്നത് കാവ്യയെ തന്നെ. എല്ലാ കോ-ആർട്ടിസ്റ്റുമാരും അവളെ അത് പറഞ്ഞു കളിയാക്കും. അതാണ് സലിം ഒക്കെ അന്ന് പറഞ്ഞത്. എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും. കാരണം മറ്റുള്ളവർക്കെല്ലാം വേറെ രീതികളാണ്. കാവ്യ ഈ നീലേശ്വരത്തു നിന്ന് വന്നതിന്റെ, നാട്ടിൻപുറത്തിന്റെ ആ ഒരു നിഷ്കളങ്കതയുണ്ട്. ആരെങ്കിലും എന്തെങ്കിലും കുറച്ചു സീരിയസ് ഭാവത്തിൽ പറഞ്ഞാൽ “അതെ അല്ലെ” എന്നൊക്കെ പറഞ്ഞ് അവൾ അത് മുഴുവൻ വിശ്വസിക്കും എന്നും ദിലീപ് പറഞ്ഞു.
പണ്ട് കാവ്യ മാധവൻ സിനിമയിൽ നായികയായി എത്തിയപ്പോൾ ഏറ്റവും വലിയ പ്രത്യേകതയായി എല്ലാവരും എടുത്തു പറഞ്ഞത് നടിയുടെ കാസർകോട് ഭാഷയായിരുന്നു. അതിനെ കുറിച്ച് ചോദിച്ചപ്പോൾ, ഇപ്പോൾ തനിക്ക് അത് മനസ്സിലായി തുടങ്ങി എന്നാണ് ദിലീപ് പറഞ്ഞത്. പണ്ട് കാവ്യയുടെ സംസാരം കേൾക്കുമ്പോൾ വല്ലാതെ ചിരി വരുമായിരുന്നു. പക്ഷെ ഇപ്പോൾ നടി കൂടെയുള്ള മറ്റുള്ളവരോട് ആ ഭാഷ സംസാരിക്കുമ്പോൾ മാത്രമാണ് ആ പഴയ കാസർകോട് മലയാളം കയറി വരാറുള്ളത് എന്നും ദിലീപ് പറഞ്ഞു.
കാവ്യ മാധവനെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആദ്യമൊന്നും ചിന്തിച്ചിരുന്നില്ല എന്നാണ് ദിലീപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത്. വിവാഹം നടന്നതിന് ഒരാഴ്ച മുൻപാണ് നടിയുടെ വീട്ടിൽ ആലോചനയുമായി പോയത്. നേരത്തെ അറിയുന്ന ആളും, അടുത്ത സുഹൃത്തുമായതിനാൽ തനിക്ക് താത്പര്യക്കുറവില്ല എന്നാണ് അന്ന് കാവ്യ മറുപടി പറഞ്ഞതെന്നും, നടൻ പറഞ്ഞിരുന്നു. എന്നാൽ, വിവാഹത്തിന് മുൻപ്, കാവ്യയെ തനിക്ക് ഇഷ്ടമാണെന്ന് ഒരിക്കൽ ദിലീപ് തന്നോട് വെളിപ്പെടുത്തിയിരുന്നു എന്ന് അന്തരിച്ച സീനിയർ താരം കെ.പി.എ.സി ലളിത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പക്ഷെ ആ ഇഷ്ടം വിവാഹത്തിൽ എത്തുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല. എന്തായാലും, ദിലീപും കാവ്യ മാധവനും ഇന്ന് സന്തുഷ്‌മായ ദാമ്പത്യ ജീവിതം നയിക്കുകയാണ്.
അടുത്തിടെ കാവ്യ മാധവന്റെ പഴയൊരു അഭിമുഖവും വൈറലായിരുന്നു. അഭിനയത്തിന് പുറമെ മികച്ചൊരു നർത്തകി കൂടിയാണ് കാവ്യ മാധവൻ. അഭിനയവും നൃത്തവും മാത്രമല്ല ഗാനരചയിതാവ് കൂടിയാണ് കാവ്യ മാധവൻ. പാട്ട് ഭയങ്കരമായി ഇഷ്ടമാണ്, നന്നായി ആസ്വദിക്കാറുണ്ട്. തുടക്കത്തിലൊക്കെ എപ്പോൾ ബ്രേക്ക് വന്നാലും പാട്ട് പാടിപ്പടിക്കും. അത് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമായിരിക്കും പാട്ട് ചിത്രീകരിക്കുന്നത്. അതിനകം തന്നെ വരികൾ മനപ്പാഠമായി കഴിഞ്ഞിട്ടുണ്ടാവും. വരികളുടെ വിഷ്വൽ മനസ്സിൽ കണ്ടാവും അഭിനയിക്കുക. കാവ്യ ദളങ്ങൾ ചെയ്തപ്പോൾ നിരുത്സാഹപ്പെടുത്തിയവരുമുണ്ടായിരുന്നു.
കാവ്യ മാധവൻ എഴുതുമോയെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്. അഭിനയവും ഡാൻസും മാത്രമല്ല അത്യാവശ്യം എഴുത്തുമുണ്ട്. രണ്ടിലും മൂന്നിലുമൊക്കെ പഠിക്കുന്ന സമയത്ത് സ്വന്തമായി ട്യൂണുണ്ടാക്കി പാടിയിരുന്നു. 9ാംക്ലാസ് മുതലുള്ള കാര്യമാണ് കാവ്യ ദളങ്ങളിലുള്ളത്. ഒരു ഇൻസിഡന്റുണ്ടായിരുന്നു. കേട്ടറിവ് മാത്രമുള്ള ഒരാൾ, രാഹുലെന്നാണ് പേര്. കുറേ രാഹുൽമാര് വന്നതാണ് ഞാൻ പറഞ്ഞ കഥ കേട്ട്. ഒരു ചേച്ചി എപ്പോഴും രാഹുലിന്റെ കഥ പറയുമായിരുന്നു.
അതിങ്ങനെ കേട്ട് ഉള്ളിലൊരു കൗതുകമുണ്ടായിരുന്നു ഈ വ്യക്തിയോട്. പ്രണയം എന്നൊന്നും പറയാനാവില്ല. ഞാൻ എവിടേലും പോയാൽ ആ ഫങ്ഷനെക്കുറിച്ചും ഞാനിട്ട ഡ്രസിനെക്കുറിച്ചുമൊക്കെ അയാൾ പറയുമായിരുന്നു. എന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്നൊരു ദിവസമാണ് രാഹുൽ മരിച്ചെന്ന് ചേച്ചി പറഞ്ഞത്. അന്ന് ഫ്രണ്ട്സൊന്നുമില്ല. വല്ലാതെ സങ്കടമായിരുന്നു. ഒരാളോട് ഇഷ്ടം തോന്നുന്നതൊക്കെ അന്ന് മോശം കാര്യമായിരുന്നു. ചീത്ത കുട്ടികൾക്കൊക്കെയല്ലേ അങ്ങനെ തോന്നൂ. എന്നൊക്കെയല്ലേ നമ്മുടെ ചിന്ത, ഇതാരോടും പറയാൻ പറ്റില്ല. അപ്പോൾ അതങ്ങ് എഴുതിത്തീർത്തു, ഒരഞ്ചാറ് പേജിൽ. രാഹുലിനെ നേരിൽ കാണാനായി ആഗ്രഹിച്ചിരുന്നു എന്നും കാവ്യ പറയുന്നുണ്ട്.
മനുഷ്യരെ പോലെ തന്നെയാണ് ദൈവങ്ങളെ കാണുന്നത്. പിണക്കവും പരിഭവങ്ങളുമൊക്കെയുണ്ടാവാറുണ്ട്. അത് കാണിച്ചിട്ടുമുണ്ട്. മാതാപിതാക്കൾ എപ്പോഴും കൂടെയുണ്ട്, അത് കൂടാതെ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. ഏത് വിഷയവും നമ്മൾ അതിജീവിച്ചല്ലേ പറ്റൂ. പൊതുവെ പെട്ടെന്ന് മൂഡ് ഓഫാകുന്ന പ്രകൃതമാണ്. എന്റെ ബേസ് എപ്പോഴും സങ്കടമാണ്. എന്റെ സന്തോഷങ്ങൾക്ക് അധികം ആയുസ്സുണ്ടാവാറില്ല, സന്തോഷിക്കുമ്പോൾ അടുത്ത സങ്കടത്തെക്കുറിച്ചോർത്ത് പേടിക്കാറുണ്ട്. വളരെ പേർസണലായിരിക്കും. ജോലി സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. നല്ല ഗുണങ്ങളേയുണ്ടായിട്ടുള്ളൂ. പേഴ്സണലി സങ്കടങ്ങളുണ്ടാവുമല്ലോയെന്നുമായിരുന്നു കാവ്യ മാധവൻ പറഞ്ഞത്.
സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകർത്തിയവരാണ് ദിലീപും കാവ്യ മാധവനും. ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങിയ കൂട്ടുകെട്ട് ‘പിന്നെയും’ വരെ തുടരുകയായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളിൽ മിക്കവയും സൂപ്പർഹിറ്റായിരുന്നു. വിവാഹമോചന ശേഷം ദിലീപ് കാവ്യയുമായി പ്രണയത്തിലായിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. അക്കാലത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്നിരുന്ന താരജോഡികൾ കൂടിയായിരുന്നു ദിലീപും കാവ്യയും. മീനാക്ഷിയായിരുന്നു ദിലീപിനെ രണ്ടാം വിവാഹത്തിനായി നിർബന്ധിച്ചത്. എന്റെ പേരിൽ ബലിയാടായ കാവ്യ മാധവനെ വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു ദിലീപ് അന്ന് പറഞ്ഞത്. മീനാക്ഷിക്കും കാവ്യയെ നേരത്തെ തന്നെ അറിയാം. കാവ്യയ്ക്കും മീനൂട്ടിയെ അറിയാം. അതൊക്കെ പരിഗണിച്ചായിരുന്നു താൻ വിവാഹത്തിന് തയ്യാറായതെന്നും അന്ന് ദിലീപ് പറഞ്ഞിരുന്നു.
2016 നവംബർ 25നായിരുന്നു ദീലീപും കാവ്യ മാധവനും വിവാഹിതരായത്. വിവാഹത്തോടെ കാവ്യ മാധവൻ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. എന്നാണ് തിരിച്ച് വരുന്നതെന്നുള്ള ചോദ്യങ്ങളുമായാണ് ആരാധകരെത്താറുള്ളത്. ദിലീപിനോടും ഇതേ ചോദ്യം ആവർത്തിച്ചിരുന്നു. അക്കാര്യത്തിൽ കാവ്യ മാധവൻ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും, ഭാര്യ അഭിനയിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്നുമായിരുന്നു താരം പറഞ്ഞത്. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് കാവ്യ മാധവൻ ഉത്തരവാദിയല്ലെന്ന് പിന്നീട് ദിലീപ് തുറന്ന് പറയുകയും ചെയ്തിരുന്നു.
‘കാവ്യ കാരണമാണ് താൻ മഞ്ജുവും ആയുള്ള വിവാഹമോചനം നേടിയതെന്ന വാർത്ത തെറ്റാണ്. ഞാനും മഞ്ജുവും തമ്മിൽ വേർപിരിയാൻ മറ്റുപല കാരണങ്ങൾ ഉണ്ട്. അതിന് ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ച് എന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധ പ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തത്. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പം ഉണ്ടായിരുന്നില്ല. പ്രായ പൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്കണ്ഠ ഒരുവശത്ത്. അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നും ഉണ്ടായി കൊണ്ടേയിരുന്നു.
അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ മീനൂട്ടിയുടെ ആ ചോദ്യവും കേട്ടുകൊണ്ട് എന്നും ഷൂട്ടിങ്ങിന് പോകുന്ന തനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു. മൂന്നര വർഷം താനും മകളും മാത്രമുള്ള ജീവിതം ആയിരുന്നു. രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ച് വീട്ടിൽ വന്ന് നിന്നിരുന്നു. എനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കി. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു. അതേസമയം വിവാഹവും വിവാഹ മോചനവുമായി കാവ്യ മറുഭാഗത്ത് ഉണ്ടായിരുന്നു.
കാവ്യയുടെ വിവാഹ ജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തി. അങ്ങനെ ഞാൻ കാരണം ജീവിതം തകർന്ന് നിൽക്കുന്ന ഒരു കുട്ടിക്ക് ഒരു ജീവിതം കൊടുത്തതിൽ എന്താണ് ഇത്ര തെറ്റ്. അവളുടെ വീട്ടുകാർ ആദ്യം ഈ ബന്ധത്തിന് സമ്മതിച്ചിരുന്നില്ല, പിന്നീട് എല്ലാവരുടെയും തീരുമാനം ആയിരുന്നു ആ വിവാഹം. എനിക്കെതിരെ പല രീതിയിലും അമ്പ് എയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു.
നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം എന്നുമായിരുന്നു ദിലീപ് ഒരിക്കെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
അതേസമയം, 2016 മുതൽ അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ് നടി കാവ്യ മാധവൻ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും എന്ന സിനിമയിലായിരുന്നു അവസാനം കാവ്യ അഭിനയിച്ചത്. ഈ ചിത്രത്തിൽ ദിലീപ് ആയിരുന്നു നായകൻ. ഈ സിനിമ തിയേറ്ററുകളിലെത്തി മാസങ്ങൾക്ക് പിന്നാലെ ദിലീപും കാവ്യയും വിവാഹിതരായി. ഏറെ കാലം ദിലീപും കാവ്യയും പ്രണയത്തിലായിരുന്നെന്ന ഗോസിപ്പുകൾക്കൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
ദിലീപുമായിട്ടുള്ള കല്യാണത്തിന് ശേഷം പൂർണമായിട്ടും സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ ഒരു പെൺകുഞ്ഞിന്റെ അമ്മ കൂടിയായതോടെ കരിയറിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചു. എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവമാവുകയാണ് നടിയിപ്പോൾ. ലക്ഷ്യ എന്ന വസ്ത്ര വ്യാപരസ്ഥാപനം കൂടുതൽ സജീവമാക്കാനാണ് കാവ്യയുടെ തീരുമാനം. ഇതിനോട് അനുബന്ധിച്ച് ലക്ഷ്യയിലെ വസ്ത്രങ്ങൾ ധരിച്ച് മോഡലായി പ്രത്യക്ഷപ്പെടാനും തുടങ്ങി. സാരികളിലും ചുരിദാറിലുമൊക്കെ വേറിട്ട പരീക്ഷണങ്ങൾ നടത്തുകയാണ് കാവ്യയിപ്പോൾ.
