News
എന്നും ജീവിതത്തില്‍ പിന്‍ ബലമായിരുന്ന മണിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര്‍പ്പൂക്കള്‍, മണിയുണ്ടായിരുന്നുവെങ്കില്‍ എനിക്ക് വേണ്ടി സംസാരിച്ചേനേ…; ദിലീപ്
എന്നും ജീവിതത്തില്‍ പിന്‍ ബലമായിരുന്ന മണിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര്‍പ്പൂക്കള്‍, മണിയുണ്ടായിരുന്നുവെങ്കില്‍ എനിക്ക് വേണ്ടി സംസാരിച്ചേനേ…; ദിലീപ്
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്.
മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
സിനിമയിലേതു പോലെ തന്നെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു മണി. സിനിമയ്ക്ക് അകത്തും പുറത്തും നല്ലൊരു സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നവരാണ് ഇരുവരും. കലാഭവന്‍ മണിയുടെ മരണം ദിലീപിനെ വല്ലാതെ തളര്‍ത്തിയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയനടന്‍ വിട്ടുപിരിഞ്ഞിട്ട് ഏഴുവര്‍ഷം പിന്നിടുകയാണ്.
മണിയുടെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രിയപ്പെട്ടവര്‍ എല്ലാവരും എത്തിയിരുന്നു. മണിയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് പങ്കുവെക്കുകയാണ് ദിലീപ്. എന്നും ജീവിതത്തില്‍ പിന്‍ ബലമായിരുന്ന മണിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര്‍പ്പൂക്കള്‍ എന്നായിരുന്നു ദിലീപ് കുറിച്ചത്. എന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കിയ സുഹൃത്ത് ദിലീപാണെന്ന് മണി മുന്‍പ് പറഞ്ഞിരുന്നു.
മണിയുണ്ടായിരുന്നുവെങ്കില്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ മുന്നിലുണ്ടായേനെ എന്ന് ദിലീപും പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ആ സാന്നിധ്യം ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നും മണ്ണില്‍ നിന്ന് പോയാലും മണി മനസില്‍ നിന്നും പോവില്ലെന്നും മുന്‍പ് ജനപ്രിയനായകന്‍ പറഞ്ഞിരുന്നു.
ഞങ്ങളുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന സുഹൃത്തായിരുന്നു മണിയെന്നും ദിലീപും നാദിര്‍ഷയും മുന്‍പ് പറഞ്ഞിരുന്നു. മണി ഇല്ലാതെ ഞങ്ങള്‍ അങ്ങനെയധികം പോയിട്ടില്ല. ഓരോ ഷോ ചെയ്യുമ്പോഴും ഞങ്ങള്‍ റിഫ്രഷ് ആവാറുണ്ട്. സിനിമയിലെ തിരക്കുകളൊക്കെ മാറ്റി വെച്ചാണ് എല്ലാവരും ഷോയ്ക്ക് വരുന്നത്. ഇപ്പോള്‍ ഷോ ചെയ്യുമ്പോഴും ആ ശൂന്യത അനുഭവപ്പെടുന്നുണ്ട്. കുറേ ഷോ ഒക്കെ ചെയ്താണ് സിനിമയിലെത്തിയത്. വന്ന വഴി ഞങ്ങളൊരിക്കലും മറക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
ദിലീപിന്റെയും മഞ്ജു വാര്യരുടെയും പ്രണയസാഫല്യത്തില്‍ തനിക്കും പങ്കുണ്ട്. എന്നെക്കൊണ്ടാവുന്ന സഹായങ്ങളൊക്കെ ഞാന്‍ അവര്‍ക്ക് ചെയ്ത് കൊടുത്തിരുന്നു. അവര്‍ രണ്ടാളുമായി എനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. മുന്‍പൊരിക്കല്‍ ഷോയ്ക്കിടെ ദിലീപില്‍ നിന്നും ഒടാി രക്ഷപ്പെട്ടതിനെക്കുറിച്ചും കലാഭവന്‍ മണി പറഞ്ഞിരുന്നു. തിളക്കത്തിലെപ്പോലെ മുണ്ടുരിയുന്നത് ചെയ്യുകയായിരുന്നു. അന്ന് ദിലീപെങ്ങാനും എന്റെ മുണ്ട് ഉരിഞ്ഞിരുന്നേല്‍ വിവരം അറിഞ്ഞേനെ. ഞാന്‍ ജീവനും കൊണ്ട് ഓടുകയായിരുന്നു.
ഒരു വിദേശ ഷോയ്ക്കായി മണി കൊണ്ടുപോയതിനെക്കുറിച്ച് പറഞ്ഞുള്ള നാദിര്‍ഷയുടെ വാക്കുകളും വൈറലായിരുന്നു. മണിയെ കൊണ്ടുപോവാനൊന്നും തീരുമാനിച്ചിരുന്നില്ല. കുറേ സംഭവങ്ങള്‍ മണി കാണിച്ചപ്പോഴും അതൊന്നും എന്നെ തൃപ്തിപ്പെടുത്തിയിരുന്നില്ല. അതിനിടയിലാണ് ആനയുടെ ബാക്ക് കാണിക്കുമെന്ന് പറഞ്ഞത്. അതിന് കറുത്ത് പാന്റാണ് വേണ്ടത്. മണി അന്ന് മുണ്ടായിരുന്നു ഉടുത്തത്. ഇത് കാണിക്കാതിരിക്കാന്‍ വേണ്ടിയല്ലേ ഇന്ന് മുണ്ടുടുത്തത് എന്ന് ചോദിച്ചിരുന്നു. എനിക്കാകെ ഒരു പാന്റേയുള്ളൂ. അത് അലക്കിയിട്ടിരിക്കുകയായിരുന്നു എന്നാണ് മണി പറഞ്ഞത്. അതോടെയാണ് മണിയെ കൊണ്ടുപോവാന്‍ തീരുമാനിച്ചതെന്നായിരുന്നു നാദിര്‍ഷ പറഞ്ഞത്.
കഴിഞ്ഞ ദിവസമായിരുന്നു മണിയുടെ ഏഴാം ചരമ വാര്‍ഷികം. 2016 മാര്‍ച്ച് ആറിനാണ് കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മണി മരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം. മരിക്കുമ്പോള്‍ 45 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ െ്രെഡവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയത്.
എങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. കാലങ്ങള്‍ എത്ര കഴിഞ്ഞാലും പകരം വെയ്ക്കാനാകാത്ത അതുല്യ പ്രതിഭയാണ് അദ്ദേഹമെന്ന് ഒരിക്കല്‍ കൂടി പറയേണ്ടി വരും. അത്രത്തോളം മികച്ച കഥാപാത്രങ്ങളെയായിരുന്നു അദ്ദേഹം അവിസ്മരണീയമാക്കിയത്.
