Malayalam
ഒന്നുമല്ലാത്ത കാലത്ത് കൂടെ ഉണ്ടായിരുന്നവരെ ജീവിത കാലത്ത് ചേര്‍ത്ത് പിടിച്ചും മരിച്ച് കിടക്കുമ്പോള്‍ ഓടി വന്ന് മകനെ കെട്ടിപ്പിടിച്ച് കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുന്ന സുഹൃത്ത് അനുഗ്രഹം തന്നെയാണ്; വൈറലായി കുറിപ്പ്
ഒന്നുമല്ലാത്ത കാലത്ത് കൂടെ ഉണ്ടായിരുന്നവരെ ജീവിത കാലത്ത് ചേര്‍ത്ത് പിടിച്ചും മരിച്ച് കിടക്കുമ്പോള്‍ ഓടി വന്ന് മകനെ കെട്ടിപ്പിടിച്ച് കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുന്ന സുഹൃത്ത് അനുഗ്രഹം തന്നെയാണ്; വൈറലായി കുറിപ്പ്
നടന്‍ കലാഭവന്‍ ഹനീഫിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. കഴിഞ്ഞ ദിവസമായിരുന്നു ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരത്തിന്റെ വിയോഗം. വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ കൊണ്ട് ഹനീഫ് പലപ്പോഴും നമ്മളെയൊക്കെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ദൃശ്യം, ഉസ്താദ് ഹോട്ടല്‍, കട്ടപ്പനയിലെ ഹൃഥ്വിക് റോഷന്‍, പാണ്ടിപ്പട, പച്ചക്കുതിര, സന്ദേശം, തുടങ്ങിയ സിനിമകള്‍ എല്ലാം തന്നെ അതിന് ഉദാഹരണമാണ്. മണവാളന്‍, സുഹൃത്ത്, കല്യാണ ബ്രോക്കര്‍, സെക്യൂരിറ്റി, ദുബായ്ക്കാരന്‍, ചായക്കടക്കാരന്‍, സ്‌കൂള്‍ മാഷ്, ട്രെയിന്‍ ടി ടി ആര്‍ ഇങ്ങനെ നമുക്ക് ചുറ്റുമുള്ള പല മനുഷ്യരായും ഹനീഫ് വേഷമിട്ടു. അവയെല്ലാം തന്നെ നമ്മളില്‍ ഒരാളെന്നപോലെ തോന്നിക്കുന്ന കഥാപാത്രങ്ങളായിരുന്നു.
താന്‍ മരിച്ചാല്‍ ദിലീപിനെയും മമ്മൂക്കയെയും വിവരം അറിയിക്കണമെന്ന് താരം പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ മകന്‍ വെളിപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ ഹനീഫിനെ അവസാനമായി ഒരു നോക്ക് കാണാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടന്‍ ദിലീപും അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. സുഹൃത്തായ ഹനീഫിനെ കണ്ട് വികാരഭരിതനായി നിന്ന ദിലീപിന്റെ ഫോട്ടോസാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്.
സത്യത്തില്‍ ദിലീപിനെ പോലൊരു സുഹൃത്തിനെ എല്ലാവര്‍ക്കും വേണമെന്ന് പറയുകയാണ് ആരാധകര്‍. സാധാരണക്കാരനായി സിനിമയിലേക്ക് എത്തി ഇന്ന് ജനപ്രിയനായി മാറിയ ദിലീപ് തന്റെ കൂടെയുണ്ടായിരുന്നവരെ ഒരിക്കലും കൈവെടിഞ്ഞിട്ടില്ലെന്നാണ് ആരാധകരും പറയുന്നത്. ഓരോരുത്തരും ദിലീപുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് പറയുമ്പോള്‍ അത് വ്യക്തമാണെന്നും സിനിമാഗ്രൂപ്പില്‍ വന്ന കുറിപ്പിലൂടെ ഒരാള്‍ പറയുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് ബാക്കിയുള്ളവരുടെയും കമന്റുകള്‍.
‘കലാഭവന്‍ ഹനീഫിന്റെ മൃതദേഹത്തിനരികെ കണ്ണീരുമായി നില്‍ക്കുന്ന ദിലീപിനെ കണ്ടപ്പോള്‍ സുഹൃത്തിനെ കിട്ടുന്നെങ്കില്‍ ദിലീപിനെ പോലൊരു സുഹൃത്തിനെ കിട്ടണം എന്നാണ് പറയാന്‍ തോന്നുന്നത്. കലാഭവന്‍ ഹനീഫും ദിലീപും കുറച്ച് സ്‌റ്റേജുകളില്‍ മാത്രമാണ് ഒരുമിച്ച് മിമിക്രി കളിച്ച് നടന്നതെന്നാണ് ഹനീഫ് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
പക്ഷേ ദിലീപ് ഒരു സ്റ്റാര്‍ ആയപ്പോള്‍ വന്ന വഴി മറക്കാതെ ദിലീപിന്റെ സിനിമകളിലൊക്കെ റോള്‍ നല്‍കിയും മറ്റ് സിനിമകളിലേക്ക് സജസ്റ്റ് ചെയ്തും ഹനീഫിനെ പരമാവധി സപ്പോര്‍ട്ട് ചെയ്തിരുന്നു. ദിലീപിന് ഹനീഫിനെ പരിഗണിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ലായിരുന്നു. എന്നാല്‍ താന്‍ വളര്‍ന്നപ്പോള്‍ ഒന്നുമല്ലാത്ത കാലത്ത് കൂടെ ഉണ്ടായിരുന്നവരെ ജീവിത കാലത്ത് ചേര്‍ത്ത് പിടിച്ചും മരിച്ച് കിടക്കുമ്പോള്‍ ഓടി വന്ന് മകനെ കെട്ടിപ്പിടിച്ച് കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുന്ന സുഹൃത്ത് അനുഗ്രഹം തന്നെയാണ്.
ഹനീഫിന്റെ മകന്‍ പറഞ്ഞത് തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആദ്യം ദിലീപിനെയും മമ്മൂട്ടിയെയും വിളിച്ച് പറഞ്ഞാല്‍ മതിയെന്നാണ് വാപ്പ പറഞ്ഞതെന്നാണ്’. ആ പറഞ്ഞത് നേരാകാനാണ് ചാന്‍സെന്നാണ് ആരാധകരും പറയുന്നത്. ദിലീപ് മൂലം ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ഒപ്പം സാമ്പത്തിക സഹായവും കൊടുക്കുന്നതായി അറിയാന്‍ സാധിച്ചു. നടന്‍ കൊച്ചിന്‍ ഹനീഫയുടെ ഭാര്യയടക്കം മണ്‍മറഞ്ഞ് പോയ താരങ്ങളുടെ കുടുംബാംഗങ്ങള്‍ ദിലീപിനെ കുറിച്ച് മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ദിലീപിന് ഈ കാര്യത്തില്‍ 100 മാര്‍ക്ക് കൊടുക്കാന്‍ സാധിക്കും. കാരണം ദിലീപ് വളര്‍ന്നപ്പോള്‍ കൂടെ നിന്നവരെയൊക്കെ മാക്‌സിമം സപ്പോര്‍ട്ട് കൊടുത്ത് കൊണ്ടാണ് വന്നത്. അതില്‍ സഹനടന്മാരെ കൂടാതെ ഇന്നത്തെ സൂപ്പര്‍ ഹിറ്റ് സംവിധായകര്‍ വരെ ഉണ്ട്. അതാണ് നമ്മുടെ ദിലീപ് ഏട്ടന്‍. ഇക്കഴിഞ്ഞ ഓണത്തിന് സ്റ്റാര്‍ മാജിക്കില്‍ ദിലീപേട്ടന്‍ ഗസ്റ്റ് ആയി വന്നപ്പോള്‍ ഹനീഫിക്ക പറക്കും തളികയിലെ ആ റോളില്‍ സ്‌കിറ്റ് കളിച്ചിരുന്നു. അതില്‍ അവരുടെ സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു എന്നാണ് മറ്റൊരു ആരാധകനിട്ട കമന്റില്‍ പറയുന്നത്.
അതേസമയം ഒന്നിച്ചുണ്ടായിരുന്ന അബിയെ ഈ തലത്തിലേയ്ക്ക് എത്തിക്കാന്‍ ദിലീപ് ശ്രമിക്കാത്തതെന്താണെന്ന് ചോദിക്കുന്നവരുമുണ്ട്. ‘അങ്ങനെയാണെങ്കില്‍ എന്തുകൊണ്ടാണ് ദിലീപിന്റെ സന്തതസഹചാരി ആയിരുന്ന അബിക്ക് ദിലീപ് വാരിക്കോരി അവസരങ്ങള്‍ കൊടുക്കാതിരുന്നതെന്നാണ്’, ഒരാളുടെ ചോദ്യം. എന്നാല്‍ അബിയ്ക്ക് ദിലീപ് മാത്രമല്ല ആരും അവസരം വാരികോരി കൊടുത്തിട്ടില്ല. അപ്പോള്‍ അതിന് വേറെ എന്തെങ്കിലും കാരണം ഉണ്ടാവും. ദിലീപിനൊപ്പം രസികന്‍ എന്ന സിനിമയില്‍ അബി നല്ല റോളില്‍ അഭിനയിച്ചിരുന്നു. മാത്രമല്ല അബിയെ പറ്റി ചില കാര്യങ്ങള്‍ കേട്ടിട്ടുണ്ടെന്നും പക്ഷെ നമുക്ക് ഉറപ്പില്ലാത്ത കാര്യങ്ങള്‍ അധികാരികമായി പറയുന്നത് മോശം ആയത് കൊണ്ട് പറയുന്നില്ല. പ്രത്യേകിച്ച് മരിച്ച ഒരാളെപ്പറ്റി എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.