Connect with us

തുടര്‍പരാജയങ്ങള്‍ക്ക് പിന്നാലെ അധോലോക നായകനാകാന്‍ ദിലീപ്; വമ്പന്‍ തിരിച്ചു വരവ് പ്രതീക്ഷിച്ച് പ്രേക്ഷകര്‍

News

തുടര്‍പരാജയങ്ങള്‍ക്ക് പിന്നാലെ അധോലോക നായകനാകാന്‍ ദിലീപ്; വമ്പന്‍ തിരിച്ചു വരവ് പ്രതീക്ഷിച്ച് പ്രേക്ഷകര്‍

തുടര്‍പരാജയങ്ങള്‍ക്ക് പിന്നാലെ അധോലോക നായകനാകാന്‍ ദിലീപ്; വമ്പന്‍ തിരിച്ചു വരവ് പ്രതീക്ഷിച്ച് പ്രേക്ഷകര്‍

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.

മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ദിലീപിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അണിയറയിലൊരുങ്ങുന്ന ചിത്രങ്ങളിലെല്ലാം തന്നെ പ്രേക്ഷകര്‍ വമ്പന്‍ പ്രതീക്ഷയാണ് വെച്ചു പുലര്‍ത്തുന്നത്. അതിലൊരു ചിത്രമാണ് ബാന്ദ്ര. തുടരെ തുടരെ പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങിയ ജനപ്രിയ നായകന്‍ ബാന്ദ്രയിലൂടെ റീ എന്‍ട്രി നടത്തുമോ എന്നാണ് ആരാധകരടക്കം ഉറ്റുനോക്കുന്നത്.

സൂപ്പര്‍ഹിറ്റ് ചിത്രം രാമ ലീലയ്ക്ക് ശേഷം ദിലീപുംഅരുണ്‍ ഗോപിയും വീണ്ടുമൊന്നിക്കുകയാണ് ബാന്ദ്രയിലൂടെ. അതുകൊണ്ടുതന്നെയും ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയാണ്. 2023 ജനുവരിയില്‍ പുറത്തുവന്ന ചിത്രത്തിന്റെ ഡാന്‍സ് സ്റ്റില്ലുകള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദിലീപിന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് ചിത്രത്തിലൂടെ തമന്ന ഭാട്ടിയ. ചിത്രത്തിന്റെ പൂജയ്ക്ക് ദിലീപിനൊപ്പം തമന്നയും എത്തിയിരുന്നു. പൂജ വേളയില്‍ എടുത്ത ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു. തമന്നക്കൊപ്പം ബോളിവുഡിലെ പ്രമുഖരും ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിന്റെ കരിയറിലെ 147ാമത്തെ ചിത്രമാണ് ബാന്ദ്ര. താരത്തിന്റെ ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടന്നത്. മുംബൈയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ബാന്ദ്ര ഒരുക്കിയിരിക്കുന്നത്. ത്രില്ലറായ ഒരുക്കിയ ചിത്രത്തില്‍ അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയിട്ടാണ് ദിലീപ് എത്തുന്നത്. ലെന, ഈശ്വരി റാവു, കലാഭവന്‍ ഷാജോണ്‍, സിദ്ധിഖ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2021ല്‍ പുറത്തിറങ്ങിയ കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ദിലീപ് ചിത്രം. നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് കുടുംബപ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീട് 2022ല്‍ പുറത്തിറങ്ങിയ തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തില്‍ ദിലീപ് അതിഥി വേഷത്തിലെത്തിയിരുന്നു. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോവുകയും തുടര്‍ന്ന് ദിലീപിന്റെതായി ഒരു ചിത്രവും 2022ല്‍ റിലീസ് ചെയ്തിരുന്നില്ല. എങ്കിലും ഉദ്ഘാടനങ്ങളും മറ്റു പൊതു പരിപാടികളുമായി ജനങ്ങള്‍ക്കിടയില്‍ സജീവമായിരുന്നു താരം.

ഉദയ കൃഷ്ണയാണ് ബാന്ദ്രയുടെ തിരക്കഥാകൃത്ത്. വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും ഷാജി കുമാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. സാം.സി എസാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മ്മിച്ചത്. മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് ഏറെക്കാലം ജയിലില്‍ കിടന്ന ദിലീപ് രാമ ലീലയിലൂടെയായിരുന്നു മലയാള സിനിമയില്‍ വീണ്ടും സജീവമായത്.

പിന്നീട് പുറത്തിറങ്ങിയ ഏഴ് സിനിമകളില്‍ രണ്ട് ദിലീപ് ചിത്രങ്ങള്‍ മാത്രമായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. ബാക്കിയെല്ലാം ചിത്രങ്ങളും തിയേറ്ററുകളില്‍ പരാജയം ഏറ്റുവാങ്ങുകയയിരുന്നു. അതുകൊണ്ടുതന്നെയും ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ബാന്ദ്രക്കായി ആരാധകര്‍ കാത്തിരിക്കുയാണ്. ബോക്‌സോഫീസില്‍ കോടികള്‍ നേടി ചിത്രത്തിലൂടെ ദിലീപ് വീണ്ടും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

More in News

Trending

Recent

To Top