Connect with us

കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; വൈറലായി വീഡിയോ

Actor

കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; വൈറലായി വീഡിയോ

കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; വൈറലായി വീഡിയോ

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്‌റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി അങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്.

എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവൻ, സിഐഡി മൂസ, കല്യാണ രാമൻ ഉൾപ്പെടെയുള്ള സിനിമകൾ ദിലീപിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളായി ഇന്നും നിലനിൽക്കുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്.

എന്നിരുന്നാലും നടന്റെ വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. തികഞ്ഞൊരു ഈശ്വര വിശ്വാസി കൂടിയാണ് ദിലീപ്. ഇപ്പോഴിതാ കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ്. ക്ഷേത്രത്തിലെത്തിയ ദിലീപ് പൊന്നിൻ കുടം വെച്ച് തൊഴുതു. ചൊവ്വാഴ്ച്ച രാവിലെ ഒൻപതരയോടെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രമുൾപ്പെടെയുള്ള ക്ഷേത്രങ്ങളിലും ദിലീപ് എത്തി. ത്രികാലപൂജ, നെയ്‌വിളക്ക്, പുഷ്പാഞ്ജലി അടക്കം പ്രത്യേക വഴിപാടുകൾ നടത്തിയാണ് ദിലീപ് മ‍ടങ്ങിയത്.

തുടർന്ന് ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലും മാടായിക്കുന്നിലും ദിലീപ് എത്തുകയുണ്ടായി. ദിലീപിനൊപ്പം മാനേജരും ഉണ്ടായിരുന്നു. ക്ഷേത്ര ജീവനക്കാരും നാട്ടുകാരും തളിപറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ ദിലീപിനെ പൊന്നാടയണിയിച്ചു സ്വീകരിച്ചു. ആറന്മുള തേവർക്ക് മുൻപിൽ ദിലീപ് വള്ളസദ്യ വഴിപാട് അർപ്പിക്കാനെത്തിയത്. ദിലീപിന്റെ ആത്മമിത്രം ശരത്തിനും മറ്റുസുഹൃത്തുക്കൾക്കും ഒപ്പമാണ് ദിലീപ് ക്ഷേത്രത്തിൽ എത്തിയത് നേര്യത് പുതച്ചുകൊണ്ട് ക്ഷേത്രത്തിൽ എത്തിയ ദിലീപിന്റെ കഴുത്തിൽ ഒരു കറുത്ത സഞ്ചിയും കാണാമായിരുന്നു. അതിൽ നിന്നും പുത്തൻ നോട്ടുകൾ ഇടയ്ക്കിടെ എടുത്ത് ഓരോരുത്തർക്കായി നൽകുന്ന താരത്തിന്റെ വീഡിയോയും വൈറലായിരുന്നു.

ദിലീപിന്റെ വീഡിയോകളെല്ലാം വൈറലാകുമ്പോൾ, ദിലീപിന് അൽപ്പം ഭക്തി കൂടിയോ എന്ന സംശയമാണ് സോഷ്യൽ മീഡിയയിലൂടെ പലരും പങ്കുവെയ്ക്കുന്നത്. ശബരിമല ദർശനം, ഗുരുവായൂർ കണ്ണന് മുൻപിൽ ദർശനം, ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലുമെല്ലാം നടൻ എത്തുകയും വഴിപാടുകൾ നടത്തുകയും ചെയ്തിരുന്നു. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഭഗവതിയുടെ ഇഷ്ട വഴിപാട് ആയ ചാന്താട്ടം ആണ് ദിലീപ് വഴിപാടായി നടത്തിയത്.

ക്ഷേത്ര ദർശനം നടത്തിയ ശേഷം ഉണ്ടശർക്കര കൊണ്ട് തുലാഭാരവും നടത്തിയാണ് താരം മടങ്ങിയത്. ഭദ്രകാളീ ക്ഷേത്രങ്ങളിൽ ദേവീപ്രീതിയ്ക്കായി നടത്തുന്ന ഒരു ചടങ്ങാണു ചാന്താട്ടം. അടുത്തിടെ തന്റെ സമയദോഷത്തെ കുറിച്ച് ദിലീപ് തുറന്നു പറഞ്ഞിരുന്നു.

എന്തിനാണ് പലർക്കും തന്നോട് ഇത്ര ശത്രുത എന്ന് അറിയില്ലെന്നാണ് ദിലീപ് കുറച്ചു നാൾ മുൻപ് പറഞ്ഞത്. തനിക്കും ഭാര്യയും രണ്ടുപെൺമക്കളും സഹോദരങ്ങളും അമ്മയും ഉണ്ട് എന്ന് പറഞ്ഞ നടൻ അവരുടെ ഭാവി കിടക്കുന്നത് തന്റെ കൈയ്യിൽ ആണെന്നും പറയുന്നു. അതേ സമയം തന്റെ ദശാകാലത്തെ കുറിച്ച് ജ്യോത്സ്യൻ പങ്കിട്ട വാക്കുകൾ അർത്ഥവത്തായതിനെക്കുറിച്ചും നടൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് തുറന്നു പറഞ്ഞത്.

അവരുടെ ഭാവി എന്റെ കൈയ്യിൽ ആണെന്നുള്ളതുകൊണ്ടാണ് ഞാനീ യുദ്ധം ചെയ്യുന്നത്. എന്റെ കുടുംബത്തിന് വേണ്ടിയാണിത്. ഈ കാലം കടന്നുപോകും, ഉറപ്പ്. നൂറു ശതമാനം ദൈവവിശ്വാസിയാണ് ഞാൻ. സമയദോഷം എന്ന് വിശ്വസിച്ചു സമാധാനിക്കുന്നു. എനിക്കൊപ്പം ഒരുപാട് പേരുടെ പ്രാർത്ഥനകളുണ്ട്. എനിക്ക് വേണ്ടി വഴിപാട് ചെയ്തു പ്രാർത്ഥിക്കുന്ന, ഞാൻ പോലും അറിയാത്ത എത്രയോ പേര് ഉണ്ട് എന്നും ദിലീപ് പറഞ്ഞു.

എല്ലാം സമയദോഷമെന്നു എന്ന് വിശ്വസിക്കുന്നു. സഹായിച്ചവർ പോലും തിരിയുന്ന കാലമാണ് ഇത്. നാല്പത്തിയെട്ടാം പിറന്നാളിന് മുൻപ് ലാൽജോസിന്റെ വീടിനടുത്ത് ഒരു ജ്യോത്സ്യൻ എനിക്ക് അപകടം വരുന്നുണ്ട് എന്ന് പ്രവചിച്ചു എന്നും ദിലീപ് പറഞ്ഞു. അദ്ദേഹത്തെ പിന്നീട് പോയി കണ്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രവചനം അന്നത്ര കാര്യം ആക്കിയിരുന്നില്ല, പിന്നീട് ഒരു അപകടം സംഭവിച്ചു എന്നും ദിലീപ് പറഞ്ഞിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസ് നടക്കുമ്പോഴും ദിലീപ് ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളെല്ലാം കയറിയിറങ്ങി നടക്കുന്ന തിരക്കിലായിരുന്നു. ഒടുക്കം എല്ലാ കേസുകളിൽ നിന്നും രക്ഷിക്കുന്ന ജഡ്ജി അമ്മാവന് മുന്നിലും ദിലീപ് എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപിന് പേർസണലായി ഒരു ജോത്സ്യൻ തന്നെയുണ്ടെന്നാണ് പലരും പറഞ്ഞ് നടക്കുന്നത്.

ദിലീപിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ കാവ്യയും ദൈവവിശ്വാസിയാണ്. മിക്ക ആരാധാനാലയങ്ങളിലും ഇരുവരും പോകാറുണ്ട്. ഈ ചിത്രങ്ങളൊക്കെ ചിലേേപ്പാൾ ഫാൻസ് പേജുകളിലൂടെ വൈറലാകാറുമുണ്ട്. ഒരു സമയത്ത് സിനിമയിൽ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് കാവ്യ പോകുന്നുണ്ടായിരുന്നുവെങ്കിലും മിക്ക ക്ഷേത്രങ്ങളും കാവ്യ നിത്യ സന്ദര്ശക ആയിരുന്നു. ചോറ്റാനിക്കര ക്ഷേത്രത്തിൽ കാവ്യ ദർശനം നടത്തുന്ന ചിത്രങ്ങൾ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കണ്ണൂരിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തിൽ കാവ്യ മിക്കപ്പോഴും സന്ദർശനം നടത്തുന്ന ക്ഷേത്രമായിരുന്നു. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാട് പൊന്നിൻ കുടം സമർപ്പിക്കലാണ്. കാവ്യയുടെ കുടുംബം അവിടെ യെത്തി പൊന്നിൻ കുടം സമർപ്പിച്ച വാർത്തയും ഒരു സമയത്ത് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് എങ്കിലും നടിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംഷയാണ്.

അതേസമയം, അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാൻ പോകുന്നതായുള്ള ചില റിപ്പോർട്ടുകൾ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയിൽ സെറ്റിൽഡ് ആയി എന്നും ചെന്നൈയിലെ ജിമ്മിൽ കാവ്യാ ജോയിൻ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങൾ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവർ വാളയാർ പരമ ശിവത്തിലേക്കുള്ള എൻട്രി ആണെന്നാണ് ആരാധകർ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാൽ ദിലീപ് തന്റെ പുത്തൻ ചിത്രങ്ങളുമായി തിരിക്കിലാണ്.

പ്രിൻസ് ആൻഡ് ഫാമിലി ആണ് പുതിയ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.

ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്ക‍ർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.

പുതിയ സിനിമയുടെ റിലീസ് വിവരങ്ങൾ തീരുമാനിച്ചിട്ടില്ല. ദിലീപേട്ടന് ഒരു ഹിറ്റ് നൽകണം എന്ന ആഗ്രഹത്തിലാണ് ഇങ്ങനെയൊരു ചിത്രം നിർമിക്കാൻ തയാറായത് എന്ന് ലിസ്റ്റിൻ സ്റ്റീഫൻ സിനിമയുടെ പൂജാവേളയിൽ തന്നെ അറിയിച്ചിരുന്നു. ‘പവി കെയർടേക്കർ’ എന്ന ചിത്രമാണ് ദിലീപിന്റെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.

കമലിന്റെ സംവിധാന സഹായിയായിട്ടായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള വരവ്. സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ വിഷ്ണുലോകം ആയിരുന്നു സഹസംവിധായകനായ കന്നി സിനിമ. അന്ന് വെറും ഗോപാലകൃഷ്ണനായിരുന്നു അദ്ദേഹം. ഒമ്പത് സിനിമകളിലാണ് ദിലീപ് സഹസംവിധായകനായി പ്രവർത്തിച്ചത്.

അങ്ങനെയിരിക്കെ കമലിന്റെ തന്നെ, എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിൽ ചെറിയൊരു റോളുമായി അഭിനയത്തിലേക്ക് കാലെടുത്തുവച്ചു. രണ്ട് വർഷത്തിന് ശേഷം പുറത്തിറങ്ങിയ മാനത്തെ കൊട്ടാരം എന്ന സിനിമയിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു ദിലീപ് എന്നത്. അങ്ങനെ, ഗോപാലകൃഷ്ണ പിള്ളയ്ക്ക് സിനിമ തന്നെ ദിലീപ് എന്നൊരു പേരും സമ്മാനിച്ചു. അന്നുമുതൽ ഇന്നുവരെ പ്രേക്ഷകർക്ക് മുന്നിൽ ഗോപാലകൃഷ്ണനില്ല, ദിലീപ് മാത്രം. ജനപ്രിയ നായകനായി നടന്റെ തിരിച്ച് വരവിനായി ഒരുകൂട്ടം ആരാധകരും കാത്തിരിക്കുകയാണ്.

2016 ൽ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. 1998 ൽ ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ച് പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ഇതിനി പിന്നാലെയാണ് കാവ്യയുമായുള്ള വിവാഹം നടക്കുന്നത്. വളരെ രഹസ്യമായി ആയിരുന്നു നീക്കം. എന്നാൽ വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് തങ്ങളുടെ വിവാഹ വിവരം ഇവർ പുറത്ത് വിടുന്നത്. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്.

ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.

Continue Reading

More in Actor

Trending

Recent

To Top