Connect with us

ആ കാര്യത്തിൽ കുഞ്ചാക്കോ ബോബൻ പ്രിയപ്പെട്ടവനാണ് ; പക്ഷെ ദിലീപ് അങ്ങനെയല്ല !

Malayalam

ആ കാര്യത്തിൽ കുഞ്ചാക്കോ ബോബൻ പ്രിയപ്പെട്ടവനാണ് ; പക്ഷെ ദിലീപ് അങ്ങനെയല്ല !

ആ കാര്യത്തിൽ കുഞ്ചാക്കോ ബോബൻ പ്രിയപ്പെട്ടവനാണ് ; പക്ഷെ ദിലീപ് അങ്ങനെയല്ല !

കാത്തിരുന്ന പൊന്നോമനയുടെ വിശേഷങ്ങൾ എല്ലാം ആരാധകരോട് എപ്പോളും പങ്കു വയ്ക്കാറുണ്ട് കുഞ്ചാക്കോ ബോബൻ. 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രിയക്കും കുഞ്ചാക്കോ ബോബനും കുഞ്ഞു ജനിച്ചത് . കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയിൽ വച്ചാണ് മാമോദീസ ചടങ്ങ് നടന്നത്. മലയാള സിനിമയിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. ജനപ്രിയ നടൻ ദിലീപും, ഭാര്യ കാവ്യാ മാധവനും ചടങ്ങിൽ സന്നിഹിതരായിരുന്നു. പള്ളിയിൽ നേരിട്ടെത്തിയാണ് ഇരുവരും ആശംസകൾ അറിയിച്ചത്.

നിർമ്മാതാക്കളായ ആന്റോ ജോസഫ്, ആൽവിൻ ആന്റണി, നടൻ വിനീത്‌ എന്നിവരും ചടങ്ങിന്റെ ഭാഗമായി. തുടർന്ന് വൈകിട്ട് നടന്ന റിസപ്ഷനിൽ മമ്മൂട്ടി, ദുൽക്കർ തുടങ്ങി വലിയ താരനിരയാണ് എത്തിയത്.

ഇസഹാക്കിന്റെ മാമ്മോദീസക്ക് താരമായത് കാവ്യയും ദിലീപുമാണ്. കുഞ്ഞു ജനിച്ചതിനു ശേഷം കാവ്യാ മാധവൻ പൊതുവേദികളിൽ അങ്ങനെ എത്താറില്ലായിരുന്നു. ഇരുവരും ചടങ്ങിനെത്തിയപ്പോൾ ക്യാമറ കണ്ണുകളെല്ലാം അവരിലായിരുന്നു.

ഇപ്പോൾ മറ്റൊരു കിംവദന്തിക്കും കൂടി അവസാനമാകുകയാണ് . ദിലീപ്- കുഞ്ചാക്കോ ബോബൻ തമ്മിൽ കടുത്ത ശത്രുതയിലാണെന്ന് ഒരു പ്രചരണമുണ്ടായിരുന്നു . ഇപ്പോൾ ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികളിൽ ദിലീപുമുണ്ടാകുമ്പോൾ ഇത് വെറും നുണക്കഥയാണെന്നു വ്യകതമാകുകയാണ്.

പക്ഷെ ഒരു കാര്യത്തിൽ ഇരുവരും രണ്ടു തട്ടിലാണ്. കുഞ്ചാക്കോ ബോബൻ കുഞ്ഞിന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കു വയ്ക്കാൻ വളരെ മുൻപിലാണ്. ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കു വയ്ക്കാറുണ്ട് . എന്നാൽ ദിലീപ് മറിച്ചാണ്. കുഞ്ഞിന്റെ പേര് മാത്രമാണ് ദിലീപ് പുറത്ത് വിട്ടിരിക്കുന്നത്. അതിൽ ആരാധകർക്ക് പരിഭവമുണ്ട്.

dileep and kunjakko boban

Continue Reading
You may also like...

More in Malayalam

Trending

Recent

To Top