Connect with us

ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി റിമി ടോമി !

Malayalam

ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി റിമി ടോമി !

ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി റിമി ടോമി !

മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി . ഗായിക മാത്രമല്ല , തൻ മികച്ച നർത്തകിയും നന്നയി കോമഡി വഴങ്ങുന്ന ആളാണെന്നും റിമി തെളിയിച്ചിട്ടുണ്ട് . ഒപ്പം അഭിനയത്തിലും റിമി ടോമി കൈ വച്ചിരുന്നു. ഇപ്പോൾ റിമി ടോമി വാർത്തകളിൽ നിറയുന്നത് വിവാഹമോചന വർത്തകളിലൂടെയാണ്.

ഒട്ടേറെ വിമർശനങ്ങൾ ഇതിന്റെ പേരിൽ നേരിട്ടെങ്കിലും റിമി ടോമി വളരെ ശ്കതമായി തന്നെ പിടിച്ചു നിന്നു . ചാനലുകളിൽ ഇപ്പോളും സജീവമാണ് റിമി ടോമി . അതുകൊണ്ടു തന്നെ റിമി ടോമിയുടെ വസ്ത്രങ്ങൾ എല്ലാവരും ശ്രദ്ധിക്കാറുണ്ട് .

ഇപ്പോൾ തന്റെ വസ്ത്രധാരണത്തിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് റിമി ടോമി . സാരിയായാലും മോഡേണ്‍ ഡ്രസായാലും റിമിക്ക് ചേരും. കോമഡി സ്റ്റാര്‍സില്‍ താരം ധരിക്കുന്ന വസ്ത്രങ്ങള്‍ കാണുവാന്‍ വേണ്ടി മാത്രം വീട്ടമ്മമാര്‍ കാത്തിരിക്കാറുണ്ട്. റിമിയുടെ അടിപൊളി സാരികളുടെയും മറ്റ് വസ്ത്രങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരത്തെ വേദിക കളക്ഷന്‍സാണ്. വേദികയുടെ സാരഥി മൈത്രി ആനന്ദിന്റെ നേതൃത്വത്തില്‍ രൂപകല്പന ചെയ്യുന്ന വസ്ത്രങ്ങളാണ് വേദികയുടെ ഹൈലൈറ്റ്.

കഴിഞ്ഞ മാസം വിവാഹബന്ധം വേര്‍പെടുത്തിയ റിമി ടോമി വിദേശയാത്രകളുടെ തിരക്കിലാനു . വീട്ടുകാരുമൊത്താണ് താരത്തിന്റെ യാത്ര. ആരാധകര്‍ ഏറെ ആശ്ചര്യത്തോടെ ഏറ്റെടുത്ത വാര്‍ത്തയായിരുന്നു അത്. അതിനുപിന്നാലെ റിമിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു

2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി രംഗത്ത് വരുന്നത്. തുടര്‍ന്ന് ഒരു ചാനലിലെ ഡുംഡുംഡൂം പീപീപീ എന്ന പരിപാടിയുടെ അവതാരകയായി. മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ട് പാടി സിനിമയിലെത്തി. ഈ പാട്ട് ഹിറ്റായതോടെ റിമി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു.

വിദ്യാസാഗറിന്റെ സംഗീതത്തില്‍ ശങ്കര്‍ മഹാദേവനൊപ്പമാണ് ചിങ്ങമാസം എന്ന പാട്ട് റിമി പാടിയത്. ഇതുവരെ എഴുപതോളം സിനിമകളില്‍ റിമി പാടി. നൂറുകണക്കിന് സ്റ്റേജ് ഷോകളിലും നിരവധി ടെലിവിഷന്‍ ഷോകളിലും ഭാഗമായി. 2015ല്‍ പുറത്തിറങ്ങിയ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി. 2006ല്‍ ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലും റിമി ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ അവതാരക എന്ന നിലയിലും ഇപ്പോള്‍ ശ്രദ്ധേയയാണ് റിമി. ഒന്നിലധികം ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായും ജഡ്ജസ് പാനലിലും റിമിയുണ്ട്.

rimi tomy revealed the secret about her costume

Continue Reading
You may also like...

More in Malayalam

Trending

Recent

To Top