Connect with us

മുന്‍കൂട്ടി തീരുമാനിക്കാതെ ഒരുമിച്ചു കൂടി, അവിസ്മരണീയ നിമിഷങ്ങളായി മാറിയ ഒത്തുചേരല്‍; മീരജാസ്മിന്റെ കുടുംബത്തിനൊപ്പം ദിലീപും കാവ്യയും

Malayalam

മുന്‍കൂട്ടി തീരുമാനിക്കാതെ ഒരുമിച്ചു കൂടി, അവിസ്മരണീയ നിമിഷങ്ങളായി മാറിയ ഒത്തുചേരല്‍; മീരജാസ്മിന്റെ കുടുംബത്തിനൊപ്പം ദിലീപും കാവ്യയും

മുന്‍കൂട്ടി തീരുമാനിക്കാതെ ഒരുമിച്ചു കൂടി, അവിസ്മരണീയ നിമിഷങ്ങളായി മാറിയ ഒത്തുചേരല്‍; മീരജാസ്മിന്റെ കുടുംബത്തിനൊപ്പം ദിലീപും കാവ്യയും

മലയാള സിനിമയിലെ മികച്ച താരജോഡികളാണ് ദിലീപും കാവ്യ മാധവനും. കാവ്യയെയും ദിലീപിനെയും സംബന്ധിച്ച എന്ത് വാര്‍ത്തകളും ആരാധകര്‍ക്ക് ആഘോഷമാണ്. ഇരുവരും ഒന്നിച്ചെത്തിയ ഒട്ടുമിക്ക എല്ലാ സിനിമകളും വിജയമായിരുന്നു. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും പൊതുപരിപാടികളിലും മറ്റും ഇരുവരും ഒരുമിച്ച് എത്താറുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെയും വിവരങ്ങള്‍ അറിയിക്കാറുണ്ട്.

ദിലീപിന്റേയും കാവ്യയുടേയും മക്കളായ മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും വിവരങ്ങള്‍ അറിയാനും ആരാധകര്‍ക്ക് താത്പര്യമേറെയാണ്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ കാവ്യ പങ്കുവെച്ച ചിത്രമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ദിലീപും മീര ജാസ്മിനും കുടുംബങ്ങള്‍ക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് നടി പങ്കുവച്ചത്.

മുന്‍കൂട്ടി തീരുമാനിക്കാതെ ഒരുമിച്ചു കൂടി അവിസ്മരണീയ നിമിഷങ്ങളായി മാറിയ ഒത്തുചേരല്‍ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി കാവ്യ കുറിച്ചു. ദിലീപ്, കാവ്യ മാധവന്‍, മഹാലക്ഷ്മി, മീര ജാസ്മിന്റെ അമ്മ, സഹോദരിമാര്‍, നിര്‍മാതാവ് രഞ്ജിത് മണംബ്രക്കാട്ട് എന്നിവരാണ് നരേന്റെ വീട്ടില്‍ അതിഥികളായി എത്തിയത്. നരേനും മീര ജാസ്മിനും ഒന്നിച്ചെത്തിയ ‘ക്വീന്‍ എലിസബത്ത്’ എന്ന സിനിമയുടെ നിര്‍മാതാവ് ആണ് രഞ്ജിത് മണംബ്രക്കാട്ട്.

മീര ജാസ്മിന്റെ കുടുംബവുമായി അടുത്ത് നില്‍ക്കുന്നവരാണ് ദിലീപും കുടുംബവും. അടുത്തിടെ മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചപ്പോഴും ദിലീപും അമ്മയും നടിയുടെ വീട്ടിലേയ്ക്ക് എത്തിയിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ദിലീപിന് പുറമേ സിനിമാ മേഖലയില്‍ നിന്നും ബ്ലെസി, നരേന്‍ അടക്കമുള്ള താരങ്ങള്‍ മീരയേയും കുടുംബത്തേയും ആശ്വസിപ്പിക്കാനെത്തിയിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസവും കാവ്യാ മാധവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. കാവ്യ മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ മനം കവരുന്നത്. നന്നായി അണിഞ്ഞൊരുങ്ങി, ഭംഗിയായി ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന കാവ്യയെ ചിത്രത്തില്‍ കാണാം. ധരിച്ചിരിക്കുന്ന പാര്‍ട്ടി വെയര്‍ വേഷം കാവ്യയുടെ സ്വന്തം ബ്രാന്‍ഡായ ലക്ഷ്യയുടേതാണ്. ദിലീപ് ആണ് കാവ്യയുടെ ഫോട്ടോഗ്രാഫറെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ ക്ലോത്തിങ് ബ്രാന്‍ഡിന്റെ ഇന്‍സ്റ്റഗ്രാം പേജിലും ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്. ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് അണിഞ്ഞൊരുങ്ങി എത്തിയ കാവ്യയുടെയും മകള്‍ മീനാക്ഷിയുടെയും ചിത്രങ്ങളും ലക്ഷ്യയുടെ പേജില്‍ കാണാം. ഇതെല്ലാം തന്നെ ലക്ഷ്യയിലെ വസ്ത്രങ്ങളാണെന്നാണ് വിവരം.

അതേസമയം, ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹ റിസപ്ഷനായിരുന്നു ദിലീപും കുടുംബവും ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ഒരു വിവാഹത്തിലും ഇത്രയും ഭംഗിയായി ദിലീപിനെയും കുടുംബത്തെയും കണ്ടിട്ടില്ലെന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. ട്രഡീഷണല്‍ ലുക്കില്‍ അതിമനോഹരിയായാണ് കാവ്യ എത്തിയത്.

കാവ്യ ധരിച്ചെത്തിയ സാരിയും ആഭരണങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തം വിവാഹത്തിന് പോലും കാവ്യ ഇത്രയും ഒരുങ്ങിയിട്ടില്ലെന്നാണ് പലരും കമന്റ് ചെയ്തത്. മഞ്ഞ സ്ലീവ്‌ലെസ് സാരിയിലായിരുന്നു താരപുത്രി മീനാക്ഷി എത്തിയത്. പാവടയും ടോപ്പുമായിരുന്നു മഹാലക്ഷ്മിയുടെ വേഷം. ഏത് പാര്‍ട്ടിയിലെയും മുഖ്യ ആകര്‍ഷണം ദിലീപും കുടുംബവും ആയിരിക്കുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് എന്നായിരുന്നു ഭൂരിഭാഗം പേരും പറയുന്നത്.

2016 ലാണ് ദിലീപും കാവ്യ മാധവനും വിവാഹിതരാകുന്നത്. 1998ലാണ് മഞ്ജു വാര്യരുമായുള്ള വിവാഹം നടന്നത്. തുടര്‍ന്ന് 2015ലാണ് മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയത്. 2009ല്‍ നിഷാല്‍ ചന്ദ്രയെയായിരുന്നു കാവ്യ വിവാഹം കഴിച്ചിരുന്നത്. എന്നാല്‍ അതേവര്‍ഷം തന്നെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് 2011ല്‍ ഇരുവരും മ്യൂച്വലി ഡിവോഴ്‌സ് ആയി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top