Connect with us

രജനികാന്ത് നടക്കുന്നത് പോലെ നടക്കാന്‍ ഇവര്‍ക്കൊന്നും ഈ ജന്‍മം കഴിയില്ല, ആ ചങ്കൂറ്റം ഇവര്‍ക്ക് ഇല്ലാത്തിടത്തോളം കാലം ഇവരിങ്ങനെ ക്രോണിക് ബാച്ചിലറായ വേഷങ്ങള്‍ ചെയ്ത് നടക്കും; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിമര്‍ശിച്ച് ശാന്തിവിള ദിനേശ്

Malayalam

രജനികാന്ത് നടക്കുന്നത് പോലെ നടക്കാന്‍ ഇവര്‍ക്കൊന്നും ഈ ജന്‍മം കഴിയില്ല, ആ ചങ്കൂറ്റം ഇവര്‍ക്ക് ഇല്ലാത്തിടത്തോളം കാലം ഇവരിങ്ങനെ ക്രോണിക് ബാച്ചിലറായ വേഷങ്ങള്‍ ചെയ്ത് നടക്കും; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിമര്‍ശിച്ച് ശാന്തിവിള ദിനേശ്

രജനികാന്ത് നടക്കുന്നത് പോലെ നടക്കാന്‍ ഇവര്‍ക്കൊന്നും ഈ ജന്‍മം കഴിയില്ല, ആ ചങ്കൂറ്റം ഇവര്‍ക്ക് ഇല്ലാത്തിടത്തോളം കാലം ഇവരിങ്ങനെ ക്രോണിക് ബാച്ചിലറായ വേഷങ്ങള്‍ ചെയ്ത് നടക്കും; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിമര്‍ശിച്ച് ശാന്തിവിള ദിനേശ്

മലയാള സിനിമാ രംഗത്ത് നടക്കുന്ന വിഷയങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. പലപ്പോഴും താരങ്ങള്‍ക്കും ഫിലിം മേക്കേര്‍സിനുമെതിരെ രൂക്ഷ ഭാഷയില്‍ ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്. തന്റെ യൂട്യബ് ചാനലില്‍ ഇദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിട്ടുമുണ്ട്. ഇപ്പോഴിതാ അടുത്തിടെ അദ്ദേഹം മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വിമര്‍ശിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

പണ്ട് ഞാനൊരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാം സിനിമകളും കണ്ടിരുന്നു. പക്ഷെ അതില്‍ ലാലിന്റെ ഒരു 25 സിനിമകളോളം കണ്ടിട്ടില്ല. അയ്യോ, സഹിക്കാന്‍ പറ്റില്ല, അതുപോലെ അദ്ദേഹത്തിന്റെ പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ പറഞ്ഞ് കുറേ കൂതറ സിനിമകള്‍. നമ്മളുടെ പൈസയും കൊടുത്ത് ചീത്തയും വിളിച്ച് തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോവുന്നത് എന്തിനാണ് എന്നാണ് ശാന്തിവിള ദിനേശ് ചോദിക്കുന്നത്.

റബ്ബറിന്റെ കറ വറ്റുമ്പോള്‍ അവസാനം ഒരു വെട്ട് വെട്ടും. എന്നിട്ട് അത് അവസാനം വരെ അതിന്റെ കറ ഊറ്റിയെടുക്കും. അത് പോലെയാണ് ഇപ്പോള്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഊറ്റി എടുക്കുന്നത്. എന്റെ അഭിപ്രായത്തില്‍ സിനിമ രംഗത്ത് ഇവരുടെയൊക്കെ കാലം കഴിഞ്ഞു, പത്ത് നാല്‍പത് വര്‍ഷം ആയില്ലേ. അത് കൊണ്ട് ഇനി അവരുടെ സിനിമ കാണില്ലെന്ന് തീരുമാനിച്ചാല്‍ പ്രശ്‌നം തീര്‍ന്നില്ലേ. ഒടിടിയില്‍ പോലും കാണില്ല.

അവര്‍ക്ക് നായക വേഷം തന്നെ ചെയ്യണം എങ്കില്‍ ചെയ്യട്ടെ, പക്ഷെ എന്നുകരുതി പതിനെട്ട് വയസ്സുള്ള കല്യാണം കഴിക്കാത്ത കഥാപാത്രമെ ചെയ്യൂ എന്ന വാശി പിടിക്കേണ്ട കാര്യമുണ്ടോ. എത്ര വില കൂടിയ വിഗ് വെച്ചാലും മോഹന്‍ലാല്‍ വിഗ് വെച്ചിരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടി തലയില്‍ പാച്ച് വെച്ചിരിക്കുകയാണെന്നും, കണ്ണില്‍ ലെന്‍സ് വെച്ചിരിക്കുകയാണെന്നും ആളുകള്‍ക്ക് എല്ലാം അറിയാം.

അതുമാത്രമോ, ഈ മമ്മൂട്ടിയോ..ആ മനുഷ്യന്റെ കഴുത്തിലെ ചുളുവ് മാറ്റാന്‍ 6 ലക്ഷം രൂപയോളം വിലവരുന്ന ഗ്രാഫിക്‌സ് ഉപയോഗിക്കുന്നുണ്ടെന്നും സിനിമാക്കാര്‍ക്കെങ്കിലും അറിയാം. 73 വയസ്സായ മമ്മൂട്ടി എങ്ങനെയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇവര്‍ക്ക് രണ്ട് പേര്‍ക്കുമാണ് ഇതൊന്നും അറിയാത്തത്. എന്റെ അഭിപ്രായത്തില്‍ ഇവര്‍ മാതൃകയാക്കേണ്ടത് നടന്‍ രജനികാന്തിനെയാണ്, ആ മനുഷ്യന്‍ നടക്കുന്നത് പോലെ നടക്കാന്‍ ഇവര്‍ക്കൊന്നും ഈ ജന്‍മം കഴിയില്ല.

ആ ചങ്കൂറ്റം ഇവര്‍ക്ക് ഇല്ലാത്തിടത്തോളം കാലം ഇവരിങ്ങനെ ക്രോണിക് ബാച്ചിലറായ വേഷങ്ങള്‍ ചെയ്ത് നടക്കും. മമ്മൂട്ടി 25 വയസ്സായ ഒരു പെണ്ണിന്റെ കാമുക വേഷം ചെയ്താല്‍ ആളുകള്‍ക്ക് അറിയാം. എനിക്ക് പറയാനുള്ളത് മോഹന്‍ലാല്‍ മലയാള സിനിമയോട് ദ്രോഹം മാത്രമാണ് ചെയ്യുന്നത്. കാരണം അയാള്‍ വിചാരിച്ചിരുന്നു എങ്കില്‍ എത്ര നല്ല സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുമായിരുന്നു എന്നും ശാന്തിവിള പറയുന്നു.

അതേസമയം, സഹ സംവിധായകനായിരുന്ന കാലത്ത് അടുത്തിടെ അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞതും വൈറലായിരുന്നു. എന്റെ ഗുരുനാഥനെന്ന് ബഹുമാനത്തോടെ പറയേണ്ട സംവിധായകന്‍ ഹരികുമാറെന്ന മഹാനടക്കം ക്രൂരമായാണ് എന്നോട് പെരുമാറിയത്. സുകൃതത്തിന്റെ ലൊക്കേഷനില്‍ മര്യാദയ്ക്ക് നില്‍ക്കുന്ന എന്നോട് എന്താണ് വെറുതെ നില്‍ക്കുന്നതെന്ന് ചോദിച്ചു.

നിലം തുടയ്ക്കുന്നത് കണ്ടില്ലേ, ദിനേശിനും കൂടെ തുടച്ച് കൂടേ എന്ന് ചോദിച്ച് എന്നെക്കൊണ്ട് നിലം തുടപ്പിച്ചു. എന്റെ കീഴില്‍ നാലോ അഞ്ചോ അസിസ്റ്റന്റുമാരുണ്ട്. അവര്‍ കൈയും കെട്ടി നില്‍ക്കെയാണ് എന്നെക്കൊണ്ട് തുടപ്പിച്ചത്. പുള്ളിക്ക് നമ്മളെ അംഗീകരിക്കാന്‍ പറ്റുന്നില്ല. ഞാന്‍ മുഖം നോക്കി പറയുന്ന ആളാണ്. മലയാള സിനിമയില്‍ ഗുരുനാഥനോട് മേലാല്‍ ഈ ഫോണില്‍ വിളിച്ച് പോകരുതെന്ന് പറഞ്ഞ ഒറ്റ ആളേയുള്ളൂ. അത് ഞാനാണ്.

അത് ഗുരുത്വ ദോഷമാണെങ്കില്‍ ആയിക്കോട്ടെ. കണ്ടവന്റെ കഥ മോഷ്ടിച്ച് ആ ഗുരുനാഥന്‍ സംസ്ഥാന അവാര്‍ഡ് വാങ്ങി. സുകൃതത്തിന്റെ ലൊക്കേഷനില്‍ തന്നോട് ചെയ്ത ക്രൂരത എല്ലാവരും കണ്ടിട്ടുണ്ട്. ഷൂട്ടിംഗ് തീരുന്നത് വരെ താന്‍ പിടിച്ച് നിന്നു. പ്രതിഫലം പോലും വാങ്ങാതെയാണ് താന്‍ അവസാന ദിവസം പോയത്. ഒരു സിനിമാക്കാരന്‍ എന്തൊക്കെ ചെയ്യരുതോ അതൊക്കെ ചെയ്യുന്ന മനുഷ്യനാണ് എന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞിരുന്നത്.

More in Malayalam

Trending