Malayalam
മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്‌നം അഭിമുഖീകരിച്ചത്; എനിക്ക് അവളോട് ബഹുമാനവും അഭിമാനവും തോന്നിയിരുന്നു; ദിലീപ്
മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്‌നം അഭിമുഖീകരിച്ചത്; എനിക്ക് അവളോട് ബഹുമാനവും അഭിമാനവും തോന്നിയിരുന്നു; ദിലീപ്
പ്രത്യേക പരിചയപെടുത്തല്‍ ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ എന്ന രീതിയില്‍ എന്നെന്നും സ്‌പെഷ്യലാണ് മീനാക്ഷി ആരാധകര്‍ക്ക്. സോഷ്യല്‍ മീഡിയയില്‍ അധികം സജീവം അല്ലെങ്കിലും എന്തെങ്കിലും വിശേഷ ദിവസങ്ങളില്‍ പോസ്റ്റുകള്‍ പങ്കിട്ടുകൊണ്ട് മീനാക്ഷി എത്താറുണ്ട്. മീനാക്ഷിയെ വളരെ വിരളമായി മാത്രമാണ് പൊതുവേദികളില്‍ കാണാറുള്ളത്.
കാവ്യയെ വിവാഹം ചെയ്യാന്‍ ദിലീപ് തീരുമാനിച്ചപ്പോഴും പൂര്‍ണ്ണ പിന്തുണയുമായി മീനാക്ഷി ഒപ്പമുണ്ടായിരുന്നു. മകളുടെ സമ്മതപ്രകാരമാണ് താന്‍ രണ്ടാമതൊരു വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ദിലീപ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ അച്ഛന്‍ ദിലീപിനൊപ്പം പോകാമെന്നത് മീനാക്ഷിയുടെ തീരുമാനമായിരുന്നു.
ദിലീപിന്റെ പിറന്നാള്‍ ദിനങ്ങളില്‍ ഹൃദയഹാരിയായ കുറിപ്പുമായി മീനാക്ഷി എത്താറുണ്ട്. കാവ്യയില്‍ ദിലീപിന് ഒരു മകള്‍ക്കൂടിയുണ്ട്. മഹാലക്ഷ്മിയെന്നാണ് നാല് വയസുകാരി മകളുടെ പേര്. മഹാലക്ഷ്മിക്ക് ഏറ്റവും പ്രിയങ്കരി മീനാക്ഷി തന്നെയാണ്. മാമാട്ടിയെന്നാണ് മഹാലക്ഷ്മിയെ ഓമനിച്ച് വിളിക്കുന്നത്. മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ മീനാക്ഷി പങ്കുവെക്കാറുണ്ട്. അഭിമുഖങ്ങളിലെല്ലാം മീനാക്ഷിയെക്കുറിച്ച് ദിലീപ് വാചാലനാവാറുണ്ട്.
മകളെക്കുറിച്ച് അഭിമാനം തോന്നിയ കാര്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോള്‍ ദിലീപ്. മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്‌നം അഭിമുഖീകരിച്ചത്. എനിക്കവളോടുള്ള ബഹുമാനമെന്തെന്നാല്‍ ആ സമയത്താണ് അവള്‍ നല്ല മാര്‍ക്കോടെ പാസായത്. ഒരു വര്‍ഷമാണ് നീറ്റിന് വേണ്ടി പഠിക്കേണ്ടത്. മൂന്ന് മാസം ക്രാഷ് കോഴ്‌സ് ചെയ്ത് അവള്‍ എന്‍ട്രന്‍സ് പാസായി. അവള്‍ക്കറിയാത്ത വഴിയിലൂടെയാണ് പോയത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു.
കുഴപ്പമില്ല, പോയി നോക്കെന്ന് ഞാന്‍ പറഞ്ഞു. പതുക്കെ പരീക്ഷകളാെക്കെ പിടിക്കാന്‍ തുടങ്ങി. ഒരിക്കല്‍ പോലും അവളോട് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദിവസം അവള്‍ സര്‍ജറി ചെയ്യുന്ന ഫോട്ടോയിട്ടു. അതൊക്കെ കാണുമ്പോള്‍ അഭിമാനമാണ്. എന്റെ മകള്‍ മാത്രമല്ല, ഇതുപോലെ ഒരുപാട് കുട്ടികള്‍ പഠിക്കുന്നുണ്ട്. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കള്‍. നമ്മള്‍ ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.
മകളോട് സുഹൃത്തെന്ന പോലെയാണ് പെരുമാറാറെന്നും ദിലീപ് വ്യക്തമാക്കി. മീനാക്ഷിയെ പോലെ മഹാലക്ഷ്മിയും എന്റെ സുഹൃത്താണ്. അച്ഛാ, അതെനിക്ക് ചെയ്ത് തന്നില്ലെങ്കില്‍ അയാം നോട്ട് യുവര്‍ ഫ്രണ്ട് എന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. രണ്ട് പേരും നല്ല ഹ്യൂമര്‍സെന്‍സുള്ളവരാണ്. ഒരാള്‍ ഇത്തിരി സൈലന്റാണ്. മറ്റെയാള്‍ വയലന്റാണെന്നും ദിലീപ് ചിരിച്ച് കൊണ്ട് പറഞ്ഞു.
മാത്രമലല്, തന്റെ സൗഹൃദങ്ങളെക്കുറിച്ചും ദിലീപ് സംസാരിച്ചു. ഓരോ ഘട്ടത്തിലും പല തരത്തില്‍ എന്നെ സഹായിച്ചവരുണ്ട്. ഇക്കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ ചിന്തിക്കാത്ത ആളുകള്‍ വരെ എന്നെ പിന്തുണച്ച് ഈ നോര്‍മല്‍ അവസ്ഥയിലേയ്ക്ക് കൊണ്ടുവന്നു. പക്ഷെ അവരുടെ സഹായമൊന്നും നിയമവിരുദ്ധമായല്ല. അവര്‍ക്കെന്നെ വര്‍ഷങ്ങളായി അറിയാം.
സിനിമ എന്ന് പറയുമ്പോള്‍ എന്റെ മുമ്പില്‍ ആദ്യം വരുന്ന മുഖം ജയറാമേട്ടന്റെയാണ്. സിനിമയിലേക്കുള്ള വാതില്‍ തുറന്ന് തന്നയാള്‍. പിന്നീട് ഓരോ ഘട്ടത്തിലും എന്നെ സഹായിച്ചവരുണ്ട്. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും എന്റെ കുടുംബത്തെ സത്യേട്ടന്‍ പാംപര്‍ ചെയ്ത് നിര്‍ത്തി. വലിയ പ്രശ്‌നം വന്നപ്പോഴും തന്റെ ഭാവി പോലും നോക്കാതെ ഇറങ്ങി വന്ന് പിന്തുണച്ചവരാണ് ഗണേശേട്ടനും സിദ്ദിഖ് ഇക്കയുമെല്ലാം.
അവര്‍ക്കൊന്നും അതിന്റെ ആവശ്യമില്ല. എന്തെങ്കിലുമായിക്കോട്ടെ എന്ന് പറഞ്ഞ് വിടാം. കുറേ പേര്‍ മൗനം പാലിച്ചു. ഞാനൊരാളെ സഹായിച്ചിട്ടുണ്ടെങ്കില്‍ എന്നെ സഹായിക്കാന്‍ വേറൊരാള്‍ വരും. ഇവര്‍ തന്നെ എന്നെ സഹായിക്കണമെന്നില്ലെന്നും ദിലീപ് വ്യക്തമാക്കി. അതേസമയം, ബാന്ദ്രയാണ് ദിലീപിന്റെ പുതിയ ചിത്രം. തമന്നയാണ് ചിത്രത്തിലെ നായിക. ബാന്ദ്രയിലെ ഗാനം ഷൂട്ട് ചെയ്യാന്‍ പോവുന്ന സമയത്ത് മീനാക്ഷി പറഞ്ഞ് കാര്യങ്ങളെ കുറിച്ചും ദിലീപ് പറഞ്ഞിരുന്നു.
ഷൂട്ടിംഗിന് മുമ്പ് ഞാന്‍ മീനൂട്ടിയെ വിളിച്ചിരുന്നു. അച്ഛന്‍ ഷൂട്ടിന് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ഇന്നെന്താണെന്നായിരുന്നു മീനാക്ഷിയുടെ ചോദ്യം. ഡാന്‍സാണെന്ന് പറഞ്ഞപ്പോള്‍ ആരൊക്കെയെന്നായിരുന്നു അവളുടെ ചോദ്യം. തമന്ന ഭാട്യയ്‌ക്കൊപ്പം എന്ന് പറഞ്ഞപ്പോള്‍ അച്ഛാ, ആ പരിസരത്തൊന്നും പോവണ്ട കേട്ടോ, ദൂരെ മാറിനിന്ന് നടക്കുന്നതോ, എത്തിനില്‍ക്കുന്നതോ ആയ പരിപാടി വല്ലതും ചെയ്‌തോളൂട്ടോ. ഞാനൊക്കെ എവിടെയേലും ജീവിച്ചോട്ടെ എന്നായിരുന്നു മീനൂട്ടി പറഞ്ഞത്. അത് കേട്ടതും ഞാന്‍ ആകെ തകര്‍ന്നുപോയി എന്നും ദിലീപ് പറഞ്ഞു.
