Malayalam
അമ്മയ്ക്ക് നല്ലൊരു സിനിമ വന്നാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ അമ്മയുടെ ഇഷ്ടം ഇതാണ്; കാളിദാസ് ജയറാം
അമ്മയ്ക്ക് നല്ലൊരു സിനിമ വന്നാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ അമ്മയുടെ ഇഷ്ടം ഇതാണ്; കാളിദാസ് ജയറാം
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് പാര്‍വതി. ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കില്‍ പോലും മലയാളികളുടെ പ്രിയ നടിയുടെ കൂട്ടത്തില്‍ ആദ്യം സ്ഥാനം പിടിച്ചിരിക്കുന്നത് പാര്‍വതിയായിരിക്കും. സംവിധായകന്‍ ബാലചന്ദ്രമേനോനാണ് മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത്. 1986ല്‍ പുറത്തിറങ്ങിയ വിവാഹിതരെ ഇതിലെ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് നിരവധി കഥാപാത്രങ്ങള്‍ പാര്‍വ്വതി മികവുറ്റതാക്കി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും പാര്‍വ്വതിയ്ക്ക് കഴിഞ്ഞു.
തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന പ്രഗല്‍ഭരായ സംവിധായകര്‍ക്കൊപ്പമെല്ലാം പാര്‍വ്വതി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒപ്പം ഹിറ്റ് നായകന്മാരുടെയെല്ലാം നായികയുമായി. അതിനിടെ നടന്‍ ജയറാമുമായി പ്രണയത്തിലായ പാര്‍വ്വതി, നടനെ വിവാഹം കഴിച്ചതോടെ സിനിമ വിടുകയായിരുന്നു. 1993ല്‍ പുറത്തിറങ്ങിയ ചെങ്കോല്‍ ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. അതിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പാര്‍വ്വതിയ്ക്ക് ഒപ്പമുണ്ടായിരുന്നവരും ശേഷം വന്നവരുമായ പലരും ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാല്‍ പാര്‍വ്വതി ഇതുവരെ ഒരു തിരിച്ചുവരവിന് തയ്യാറായിട്ടില്ല. അതേസമയം പാര്‍വ്വതിയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ജയറാം, മകന്‍ കാളിദാസ് എന്നിവര്‍ക്ക് മുന്നിലും പാര്‍വ്വതിയുടെ തിരിച്ചു വരവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ എത്താറുണ്ട്.
ഇപ്പോഴിതാ പാര്‍വ്വതി സിനിമയിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യം ഒരിക്കല്‍ കൂടി മകന്‍ കാളിദാസ് ജയറാമിന് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. പുതിയ ചിത്രമായ രജനിയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരപുത്രനോട് ഈ ചോദ്യം ആവര്‍ത്തിച്ചത്. അമ്മയോട് അഭിനയിക്കണമെന്ന് പറയാറുണ്ടെന്നും നല്ലൊരു സിനിമ വന്നാല്‍ അമ്മ ചെയ്യുമെന്നും അമ്മയുടെ കൂടെ സിനിമ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും കാളിദാസ് വ്യക്തമാക്കി.
‘അമ്മയോട് അഭിനയിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് നല്ലൊരു സിനിമ വന്നാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അമ്മയ്ക്ക് ഇഷ്ടം നമ്മുടെ കൂടെ തന്നെ വീട്ടിലിരിക്കുക, ചില്‍ ചെയ്യുക അതൊക്കെയാണ്. ഞാനും കാത്തിരിക്കുകയാണ് അമ്മ സിനിമയില്‍ തിരിച്ചു വരുന്നത്. എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് അമ്മയുടെ കൂടെ ഒരു സിനിമ ചെയ്യണമെന്ന്. എപ്പോഴെങ്കിലും നടക്കും.’ എന്നായിരുന്നു കാളിദാസിന്റെ വാക്കുകള്‍.
അതേസമയം, കാളിദാസിന്റെ സഹോദരി മാളവികയുടെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകളും കഴിഞ്ഞ കുറേക്കാലമായി സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുന്ന ഒന്നാണ്. അടുത്തിടെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ സഹോദരി സിനിമയില്‍ എത്തുമോ എന്ന ചോദ്യത്തിനും കാളിദാസ് മറുപടി നല്‍കിയിരുന്നു. ആ വാക്കുകളും വൈറലാവുകയുണ്ടായി.
ചക്കി സിനിമയിലേക്ക് വരുമെന്ന് തോന്നുന്നില്ല. വെറുതെ ഒന്നും ആര്‍ക്കും സിനിമയിലേക്ക് വരാന്‍ കഴിയില്ലല്ലോ. ഒരു ആര്‍ട്ടിസ്റ്റ് ആവണമെങ്കില്‍ അതിന്റെതായ എഫോര്‍ട്ട് ഇടണം. വെറുതെ കളിയല്ല സിനിമ. ഇത് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അതിനോടുള്ള ഒരു ഡെഡിക്കേഷനും പാഷനുമൊക്കെ ഉണ്ടെങ്കില്‍ ചക്കിയും തീര്‍ച്ചയായും വരും എന്നാണ് കാളിദാസ് പറഞ്ഞത്. അച്ഛനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും കാളിദാസ് ജയറാം പറഞ്ഞിരുന്നു.
അതിനിടെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് കാളിദാസ് ഇപ്പോള്‍. കഴിഞ്ഞ ദിവസമാണ് കാളിദാസിന്റെ വിവാഹ നിശ്ചയം നടന്നത്. കാമുകി തരുണിയെ ആണ് നടന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് താരപുത്രന്‍ തന്റെ പ്രണയം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അടുത്ത വര്‍ഷമായിരിക്കും വിവാഹം.
താനധികം സംസാരിക്കാത്ത ആളും തരിണി നല്ലോണം സംസാരിക്കുന്ന ആളുമാണ്. അപ്പോള്‍ അത് ബാലന്‍സായി പോകുമെന്നാണ് പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതിടയില്‍ കാളിദാസ് വ്യക്തമാക്കിയത്. വീട്ടില്‍ പ്രണയത്തെ കുറിച്ച് പറയുന്നതിന് മുന്‍പേ അവര്‍ സംശയം തോന്നി കണ്ടുപിടിക്കുകയായിരുന്നു. സിനിമയില്‍ നായകനായി അഭിനയിച്ചതിന് ശേഷമാണ് കാളിദാസ് ജയറാം തരിണിയെ പരിചയപ്പെടുന്നത്. 2021 ലെ ലിവ മിസ് ദിവാ റണ്ണറപ്പാണ് തരിണി കലിംഗരായര്‍. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരി കൂടിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇഷ്ടത്തിലാവുകയായിരുന്നു.
തരിണിയുടെ വീട്ടുകാര്‍ക്കും ബന്ധത്തില്‍ എതിര്‍പ്പില്ലാതെ വന്നതോടെയാണ് താരകുടുംബം വിവാഹത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നത്. ഇടയ്ക്ക് കാളിദാസും തരിണിയും ദുബായിലേക്ക് യാത്ര പോയതിന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വന്നിരുന്നു. അന്ന് മുതല്‍ വിവാഹമെന്നാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം ഉടനെ ഉണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല. ആദ്യം സിനിമ പുറത്തിറങ്ങട്ടെ, അതിന് ശേഷമായിരിക്കും വിവാഹക്കാര്യമെന്നാണ് അടുത്തിടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കാളിദാസ് പറഞ്ഞത്.
