Connect with us

അമല പോള്‍ പെട്ടെന്ന് വിശ്വസിക്കുന്ന പ്രകൃതക്കാരി, അമലയെക്കാള്‍ വിശ്വസ വഞ്ചന നേരിട്ടത് നയന്‍താര; വൈറലായി വാക്കുകള്‍

Actress

അമല പോള്‍ പെട്ടെന്ന് വിശ്വസിക്കുന്ന പ്രകൃതക്കാരി, അമലയെക്കാള്‍ വിശ്വസ വഞ്ചന നേരിട്ടത് നയന്‍താര; വൈറലായി വാക്കുകള്‍

അമല പോള്‍ പെട്ടെന്ന് വിശ്വസിക്കുന്ന പ്രകൃതക്കാരി, അമലയെക്കാള്‍ വിശ്വസ വഞ്ചന നേരിട്ടത് നയന്‍താര; വൈറലായി വാക്കുകള്‍

തെന്നിന്ത്യന്‍ ലോകത്ത് പേരും പ്രശസ്തിയും നേടിയെടുത്ത മലയാളി നടമാര്‍ അനവധിയാണ്. അതിന് ഏറ്രവും വലിയ ഉദാഹരണങ്ങളാണ് നയന്‍താരയും അമല പോളും അസിനുമെല്ലാം. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം നയന്‍സ്.

ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് നയന്‍താരയും വിക്കി എന്ന വിഘ്‌നേഷും വിവാഹിതരായത്. സിനിമ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പാണ് തങ്ങള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായ സന്തോഷവാര്‍ത്ത താരദമ്പതികള്‍ പങ്കുവെച്ചത്. വാടക ഗര്‍ഭധാരണം വഴിയാണ് നയന്‍താര അമ്മ ആയത്.

അതുപോലെ തന്നെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച, ഇപ്പോഴും സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരമാണ് അമല പോള്‍. മൈന എന്ന സിനിമയ്ക്ക് ശേഷമാണ് അമലയെ തമിഴകം സ്വീകരിച്ചത്. തുടരെ ഹിറ്റുകകളുമായി നടി കരിയറില്‍ മുന്നേറി. 2010 മുതല്‍ 2014 വരെ അമല പോളിന്റെ കരിയറിലെ സുവര്‍ണകാലമായിരുന്നു. സൂപ്പര്‍സ്റ്റാറുകളുടെ നായികയായി തിളങ്ങിയ അമല പിന്നീട് കരിയറിലും ജീവിതത്തിലും പല ഘട്ടങ്ങള്‍ കണ്ടു. ആദ്യ വിവാഹമോചനം, തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ തുടങ്ങിയവയെല്ലാം അമല നേരിട്ട വെല്ലുവിളികളാണ്.

പ്രതിസന്ധികളെല്ലാം തരണം ചെയ്ത് അമല പോള്‍ വിവാഹ ജീവിതത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കുറച്ച് ദാവസങ്ങള്‍ക്ക് മുമ്പായിരുന്നു കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് അമലയുടെ വിവാഹം കഴിഞ്ഞത്. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്‌റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി ജോലി നോക്കുകയാണ് ഇപ്പോള്‍. യാത്രകള്‍ ഇഷ്ടപ്പെടുന്ന അമല അവധിക്കാലയാത്രകള്‍ക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെന്നാണ് വിവരം.

ഇപ്പോഴിതാ അമല പോളിനെക്കുറിച്ച് തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് കോടങ്കി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നടി നയന്‍താരയെക്കുറിച്ചും ഇദ്ദേഹം പരാമര്‍ശിച്ചു. സിനിമാ രംഗത്ത് പലപ്പോഴും വിശ്വാസ വഞ്ചന അമല പോള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കോടങ്കി പറയുന്നു. നടിയുടെ ആദ്യ സിനിമ സിന്ധു സമവേലി മോശം സിനിമയായിരുന്നു. സിനിമയിലേക്കുള്ള തുടക്കമായതിനാലാണ് ഈ ചിത്രം നടിയ്ക്ക് ചെയ്യേണ്ടി വന്നത്. മിക്കവര്‍ക്കും ആദ്യ സിനിമയിലെ കഥയെക്കുറിച്ച് കൂടുതലൊന്നും അറിയില്ല.

നയന്‍താര ഇന്ന് ലേഡി സൂപ്പര്‍സ്റ്റാറാണ്. എന്നാല്‍ അവര്‍ കടന്ന് വന്ന പാതയും ഇതിലും കഠിനമാണ്. ഇതിനേക്കാള്‍ വലിയ വിശ്വാസ വഞ്ചനകള്‍ നയന്‍താരയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം താണ്ടിയാണ് നയന്‍താര ഇന്ന് കളത്തില്‍ നില്‍ക്കുന്നത്. ഇതേപോലെയാണ് അമല പോളും. അമല പോള്‍ പെട്ടെന്ന് വിശ്വസിക്കുന്ന പ്രകൃതക്കാരിയാണെന്നും കോടങ്കി അഭിപ്രായപ്പെട്ടു.

എല്ലാവരെയും വിശ്വസിച്ചത് കരിയറിലും ജീവിതത്തിലും അമല പോളിനെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. വിശ്വാസ വഞ്ചനകള്‍ നേരിടേണ്ടി വന്ന അമല പോള്‍ ഏറെ വിഷമിച്ചിട്ടുണ്ടെന്നും ഫിലിം ജേര്‍ണലിസ്റ്റ് ചൂണ്ടിക്കാട്ടി. സിനിമാ രംഗത്ത് നിന്നും കുറച്ച് കാലം മാറി നിന്ന അമല പോള്‍ അടുത്തിടെയാണ് തിരിച്ചെത്തിയത്. മലയാളത്തില്‍ ടീച്ചര്‍, ക്രിസ്റ്റഫര്‍ എന്നിവയാണ് അമലയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍.

2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് മലയാളത്തിലേയ്ക്ക് അമല എത്തിയത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങള്‍ ലഭിച്ചില്ല. പിന്നീട് തമിഴില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുന്‍ നിരയിലേയ്ക്ക് എത്തുകയും ചെയ്തു.

ഭര്‍ത്താവ് ജഗത് ദേശായിക്കൊപ്പമുള്ള അമലയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആടു ജീവിതം ഉള്‍പ്പെടെയുള്ള സിനിമകള്‍ അമല പോളിന്റേതായി റിലീസ് ചെയ്യാനുണ്ട്. സിനിമാ രംഗത്ത് നിന്നും മാറി നിന്നതിനെക്കുറിച്ച് അടുത്തിടെ അമല പോള്‍ സംസാരിച്ചിരുന്നു. മാനസികമായി തകര്‍ന്ന് പോയ ഘട്ടമായിരുന്നെന്നും സിനിമാ അഭിനയം നിര്‍ത്തുന്നതിനെക്കുറിച്ച ആലോചിച്ചിരുന്നെന്നും അമല പോള്‍ തുറന്ന് പറഞ്ഞു.

കഡാവര്‍ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തുന്നത്. ഈ സിനിമ നിര്‍മ്മിച്ചതും അമല പോള്‍ തന്നെയാണ്. ഈ സിനിമയ്ക്കായി തന്റെ സമ്പാദ്യത്തിന്റെ വലിയൊരു പങ്കും ചെലവിട്ടെന്നും അമല തുറന്ന് പറഞ്ഞു. കരിയറില്‍ അമല പോള്‍ വീണ്ടും ശക്തമായ സാന്നിധ്യമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മലയാളത്തില്‍ റണ്‍ ബേബി റണ്‍, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയവയാണ് അമല പോള്‍ അഭിനയിച്ച ഹിറ്റ് സിനിമകള്‍.

More in Actress

Trending

Recent

To Top