അത് ഓര്‍ത്തോ’ എന്ന് ദിലീപ് എന്നോട് പറഞ്ഞു ; ആ സിനിമയുടെ സെറ്റിൽ വെച്ച് ഉണ്ടായത് ; രഞ്ജന്‍ പ്രമോദ്
സിനിമ മേഖലയിൽ വാക്ക് തർക്കവും പിണക്കവുമൊക്കെ സർവ്വ സാധാരണമാണ് .ഇപ്പോഴിതാ നടന്‍ ദിലീപുമായി ഉണ്ടായ തര്‍ക്കത്തെ കുറിച്ച് തുറന്നു പറഞ്ഞ് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ്. ‘മീശമാധവന്‍’ സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ തര്‍ക്കത്തെ കുറിച്ചാണ് രഞ്ജന്‍ പ്രമോദ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. മീശമാധവന്റെ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ് ആണ്.
മീശമാധവന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് ഞങ്ങള്‍ വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. ആ വഴക്ക് കഴിഞ്ഞപ്പോള്‍ ‘ഇരുപതാം നൂറ്റാണ്ട് സിനിമ കഴിഞ്ഞതിന് ശേഷം എസ്.എന്‍ സ്വാമിയും മോഹന്‍ലാലും ഒന്നിച്ച് 12 വര്‍ഷത്തിന് ശേഷവും സിനിമ ഉണ്ടായിട്ടില്ല, അത് ഓര്‍ത്തോ’ എന്നൊക്കെ ദിലീപ് എന്നോട് പറഞ്ഞിട്ടുണ്ട്.”
”ഇതൊക്കെ അപ്പോഴത്തെ ദേഷ്യത്തില്‍ പറയുന്നതാണ്. അല്ലാതെ ജീവിതകാലം മുഴുവനും വേണ്ടി പറയുന്നതല്ല. ഇതൊക്കെ ഒരു ഇമോഷനാണ്. ഇത് എന്ന് പറഞ്ഞാല്‍, ദിലീപിന് ദിലീപിന്റെ ലൈഫ്, എനിക്ക് എന്റെ ലൈഫ്, ലാല്‍ജോസിന് ലാല്‍ ജോസിന്റെ ലൈഫ് ആണ്. ഞങ്ങള്‍ക്ക് ജയിച്ചേ പറ്റൂ.”
”അതിനിടെ ലാല്‍ജോസിന് വേണ്ടി ഞാന്‍ വിട്ടുകൊടുക്കില്ല, എനിക്ക് വേണ്ടി ദിലീപ് വിട്ടുകൊടുക്കില്ല. അതാണ് സിനിമയുടെ ക്വാളിറ്റി ഉണ്ടാക്കുന്ന വിഷയം. അതാണല്ലോ ടീം വര്‍ക്ക് എന്ന് പറയുന്നത്” എന്നാണ് രഞ്ജന്‍ പ്രമോദ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘ഓ ബേബി’ ആണ് രഞ്ജന്‍ പ്രമോദിന്റെ പുതിയ സിനിമ.
രഞ്ജന്‍ പ്രമോദിനൊപ്പം ദിലീഷ് പോത്തനും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. രഘുനാഥ് പലേരി, ഹാനിയ നസീഫ, നടന്‍ എം ജി സോമന്റെ മകന്‍ സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.