ഇനി മേലാല്‍ എന്റെ മകന്‍ ഈ കോളേജില്‍ വരുന്നതായിരിക്കില്ലെന്ന് അച്ഛനും എഴുതി കൊടുക്കേണ്ടി വന്നു;അന്ന് കരഞ്ഞോണ്ടാണ് അവിടെ നിന്നും ഇറങ്ങി പോയത് ; പഴയ കഥ പറഞ്ഞ് ദിലീപ്
മലയാളത്തിന്റെ ജനപ്രിയതാരമാണ് ദിലീപ് .വിദ്യാർത്ഥിയായിരിക്കേ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് കടന്നുവന്നത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി.. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും വളർന്നു. പിനീട് അങ്ങോട്ട് ആരെയും ഞെട്ടിക്കുന്നത് .കോളേജില്‍ പഠിക്കുന്ന കാലത്താണ് മിമിക്രി വേദികളില്‍ താരം സജീവമാവുന്നത്. നാദിര്‍ഷയെ കണ്ടുമുട്ടിയത് മുതലിങ്ങോട്ട് ദിലീപിന്റെ കരിയര്‍ മാറി മറിഞ്ഞു. മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോഴായിരുന്നു ദിലീപ് കലാരംഗത്ത് സജീവമാവുന്നത്.
അതിന് മുന്‍പ് യൂണിവേഴ്‌സിറ്റി കോളേജില്‍ രണ്ട് വര്‍ഷം പഠിച്ചതിനെ കുറിച്ചും അവിടുന്ന് പുറത്താക്കിയതിനെ കുറിച്ചും താരം പറഞ്ഞിട്ടുണ്ട്. അത്യാവശ്യം വില്ലത്തരങ്ങളൊക്കെ ഉള്ളതിന്റെ പേരില്‍ അന്ന് തന്നെ കോളേജില്‍ നിന്നും പുറത്താക്കുകയായിരുന്നു എന്നാണ് ദിലീപ് പറയുന്നത്.
മുന്‍പൊരിക്കല്‍ ജിഎസ് പ്രദീപ് അവതാരകനായിട്ടെത്തിയ ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദിലീപ്. യൂസി കോളേജിലേക്ക് അഡ്മിഷന്‍ എടുത്ത് പോയതിനെ കുറിച്ചും അവിടുന്ന് പുറത്താക്കിയതിനെ പറ്റിയുമൊക്കെ അഭിമുഖത്തില്‍ ദിലീപ് വെളിപ്പെടുത്തി. അന്ന് കോളേജില്‍ നിന്നും കണ്ണുനീരുമായി പുറത്തേക്ക് പോവേണ്ടി വന്നതിനെ പറ്റി ദിലീപ് പറയുന്നതിങ്ങനെയാണ്…’യു സി കോളേജില്‍ 85-87 കാലഘട്ടത്തിലാണ് പഠിച്ചത്. പ്രീഡിഗ്രിയായിരുന്നു. തേര്‍ഡ് ഗ്രൂപ്പാണ് എനിക്ക് കിട്ടിയത്. എന്റെ ആഗ്രഹം ഫസ്റ്റ് ഗ്രൂപ്പ് കിട്ടണമെന്നതാണ്. പക്ഷേ കിട്ടിയില്ല. അതിന്റെ വിഷമം കുറേ കാലം കൂടെ ഉണ്ടായിരുന്നു. കോളേജിലെ ഓരോ ദിവസം കഴിയുംതോറും ദൈവം അനുഗ്രഹിച്ചാണ് തേര്‍ഡ് ഗ്രൂപ്പ് കിട്ടിയതെന്ന് തോന്നി പോയി.
ഫസ്റ്റ് ഗ്രൂപ്പിലുള്ളവരൊക്കെ പ്രാക്ടീക്കലും മറ്റുമൊക്കെയായി തലകുത്തി മറിഞ്ഞ് പഠിക്കുകയാണ്. മൂന്നാമത്തെ ഗ്രൂപ്പിന് യാതൊരു കുഴപ്പവുമില്ല. ചരിത്രം പഠിച്ചാല്‍ മതി. മറ്റുള്ളവരുടെ ചരിത്രം പഠിക്കാന്‍ എളുപ്പമാണല്ലോന്ന്’, ദിലീപ് പറയുന്നു.
കോളേജിന്റെ പുറകിലായി ചൊറിയണം ഉണ്ടായിരുന്നു. അതുകൊണ്ട് പല കൂട്ടുകാര്‍ക്കും പണി കൊടുത്തിട്ടുണ്ട്. പിന്നെ ഇനി കോളേജിലേക്ക് വരേണ്ടെന്ന് പറഞ്ഞതോടെയാണ് മഹാരാജാസ് കോളേജിലേക്ക് എത്തുന്നത്.
ഇനി നിങ്ങളുടെ മകന്‍ ഇവിടെ പഠിക്കേണ്ടതില്ലെന്ന് കോളേജില്‍ നിന്നും എഴുതി കൊടുത്തു. ഇനി മേലാല്‍ എന്റെ മകന്‍ ഈ കോളേജില്‍ വരുന്നതായിരിക്കില്ലെന്ന് അച്ഛനും എഴുതി കൊടുക്കേണ്ടി വന്നു. എന്നിട്ടാണ് എനിക്ക് കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്’.അന്ന് കരഞ്ഞോണ്ടാണ് അവിടെ നിന്നും ഇറങ്ങി പോയത്. ഇനിയിവിടെ പഠിക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്താണ് ഞാന്‍ കരഞ്ഞത്. കാരണം അത്രത്തോളം ആസ്വദിച്ചിട്ടുള്ള കാലമായിരുന്നു പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോഴുണ്ടായിരുന്നത്. കുറേ കൂട്ടുകാരുണ്ടായിരുന്നു. അവര്‍ക്കും ഇതുപോലെയുള്ള അനുഭവങ്ങളാണ് ഉണ്ടായത്’.
‘സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പെണ്‍കുട്ടികളോട് മുഖത്ത് നോക്കി പോലും സംസാരിച്ചിട്ടില്ല. ഭയങ്കര നാണം കുണുങ്ങിയായിരുന്നു. കോളേജില്‍ വന്നതിന് ശേഷമാണ് അത് മാറിയത്. എന്റെ കൂടെ പഠിക്കുന്ന പെണ്‍കുട്ടികളുമായിട്ടല്ല, നമ്മുടെ സീനിയറായ ചേച്ചിമാരുമായിട്ടായിരുന്നു സൗഹൃദം ഉണ്ടായിരുന്നത്. പ്രേമലേഖനങ്ങള്‍ കൊടുത്തിട്ടില്ല. കാരണം ഇഷ്ടം പറയുകയാണ് അന്നൊക്കെ ചെയ്തിട്ടുള്ളതെന്നും’, ദിലീപ് വ്യക്തമാക്കുന്നു.
