Connect with us

ദിലീപിന്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചു ആ സിനിമ !

Movies

ദിലീപിന്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചു ആ സിനിമ !

ദിലീപിന്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചു ആ സിനിമ !

ഒരുപിടി മികച്ച ചിത്രങ്ങൾ ഒരുക്കി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത സംവിധായകൻ ആണ് ജിസ് ജോയ്. അദ്ദേഹം ഒരുക്കിയ സിനിമകൾ എല്ലാം ഒന്നിനൊന്ന് മികച്ചവ ആയിരുന്നു. ജിസ് ജോയ് എന്ന സംവിധായ കനെ വിലയിരുത്താൻ അദ്ദേഹത്തിന്റെ ആദ്യ മൂന്ന് ചിത്രങ്ങൾ ആയ ബൈസൈക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും എന്നിവകൾ തന്നെ ധാരാളം.

ഒരിക്കൽ തന്റെ ബൈ സൈക്കിൾ തീവ്‌സ് എന്ന ചിത്രം കണ്ടതിനു ശേഷം മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് തന്നോട് പറഞ്ഞ കാര്യം ഒരഭിമുഖത്തിൽ ജിസ് ജേയ് വെളിപ്പെടുത്തിയിരുന്നു. ജിസ് ജോയിയുടെ വാക്കുകൾ ഇങ്ങനെ.

ഒരിക്കൽ ലാൽ മീഡിയയിൽ വച്ച് താൻ ദിലീപിനെ കാണാൻ ഇടയായി. ആ സമയത്തു താൻ ഓടിച്ചെന്നു അദ്ദേഹത്തോട് സംസാരിച്ചു.പലതും സംസാരിക്കുന്നതിനിടയിൽ ചിത്രത്തെ കുറിച്ചും ദിലീപ് തന്നോട് പറഞ്ഞു.
എടാ ഞാൻ വളരെ ലേറ്റ് ആയിട്ടു ആണ് നിന്റെ സിനിമ കണ്ടത്എനിക്ക് അടുപ്പമുള്ള റൈറ്റേഴ്‌സിനോടും ഡയറക്ടേഴിസിനോടുമെല്ലാം ഇതിനെക്കുറിച്ച് സംസാരിച്ചു. ഒരുവിധ പെട്ട സിനിമകളുടെ ഇന്റർവെല്ലും ക്ളൈമാക്‌സും ഒക്കെ ഞാൻ പ്രഡിക്ട് ചെയ്യാറുണ്ട്.

പക്ഷെ നിന്റെ സിനിമ എന്നെ ഞെട്ടിച്ചു എന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞതെന്ന് ജിസ് ജോയ് വ്യക്തമാക്കുന്നു. അത് തനിക്കു ഒരുപാട് സന്തോഷം ഉണ്ടാക്കിയ കാര്യമാണ് എന്ന് ജിസ് പറയുന്നു. 2013ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ അപർണ ഗോപിനാഥ് ആയിരുന്നു നായിക. സിദ്ദിഖ്, സലിം കുമാർ, കെപിഎസി ലളിത, സൈജു കുറിപ്പ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

മോഹൻ കുമാർ ഫാൻസ് ആണ് ജിസ് ജോയിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഇന്നലെ വരെ എന്ന ഒടിടി ചിത്രമാണ് അദ്ദേഹം ഏറ്റവും ഒടുവുൽ സംവിധാനം ചെയ്ത ചിത്രം. സംവിധായകൻ തിക്കഥാകൃത്ത് എന്നതിൽ ഉപരി ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ് ജിസ് ജോയ്.

അതേസമയം ദിലീപിന്റേതായി പുറത്തിറങ്ങാൻ ഏറ്റവും പുതിയ സിനിമയാണ് വോയിസ് ഓഫ് സത്യനാഥൻ .പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വോയ്സ് ഓഫ് സത്യനാഥൻ'(voice of sathyanathan). മലയാളികൾ ആഘോഷമാക്കിയ ഈ ഹിറ്റ് കോംമ്പോ വീണ്ടും സ്ക്രീനിലെത്തുമ്പോൾ ചിരിയുടെ പൂരമാകും സമ്മാനിക്കുകയെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും . ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിക്കുന്നത്.

റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം. ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, പി.ആർ.ഒ- പി.ശിവപ്രസാദ്–മഞ്ജു ഗോപിനാഥ്, ഡിസൈൻ- ടെൻ പോയിന്റ്.

കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉര്‍വശി ആയിരുന്നു നായിക. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.
സൂപ്പർ ഹിറ്റായ രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര അണിയറയിൽ ഒരുങ്ങുന്നുണ്ട് . അണ്ടർവേള്‍ഡ് ഡോൺ ആയാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ദിലീപിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പേര് പ്രഖ്യാപിച്ചിട്ടുളള പോസ്റ്റർ റിലീസ് ചെയ്തത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ പോസ്റ്റർ വൈറലായി.

Continue Reading
You may also like...

More in Movies

Trending