Connect with us

സിനിമകൾ ബോക്സോഫീസിൽ പരാജയങ്ങളായിട്ടും ദിലീപിന് 600 കോടി രൂപയുടെ ആസ്‌തി; പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ!

Malayalam

സിനിമകൾ ബോക്സോഫീസിൽ പരാജയങ്ങളായിട്ടും ദിലീപിന് 600 കോടി രൂപയുടെ ആസ്‌തി; പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ!

സിനിമകൾ ബോക്സോഫീസിൽ പരാജയങ്ങളായിട്ടും ദിലീപിന് 600 കോടി രൂപയുടെ ആസ്‌തി; പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ!

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്. ഒരു സാധാരണ മിമിക്രി കലാകാരനിൽ നിന്ന് ഉയരങ്ങൾ കീഴടക്കി മലയാളസിനിമയുടെ മുൻ നിരയിലെത്താൻ ദിലീപിന് അധികം കാല താമസം വേണ്ടി വന്നില്ല. സൂപ്പർ താര ചിത്രങ്ങൾ പലതും നിലം പൊത്തിയപ്പോഴും പ്രേക്ഷകരെ, പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതിന് ദിലീപ് ചിത്രങ്ങൾക്ക് വലിയ പങ്കുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ അൻപത്തിയേഴാം പിറന്നാൾ. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി വന്നത്. സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേർ തങ്ങളുടെ പ്രിയപ്പെട്ട ദിലീപിന് ആശംസകൾ അറിയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായതോടെയാണ് ദിലീപിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു തുടങ്ങിയത്. ഈ കേസിൽ അദ്ദേഹത്തിന് ജയിൽ വാസവും അനുഭവിക്കേണ്ടി വന്നിരുന്നു.

ശേഷം സിനിമാ ജീവിതത്തിൽ കാര്യമായ ഹിറ്റുകൾ ഒന്നും തന്നെ ഉണ്ടാക്കിയെടുക്കാൻ ദിലീപിന് കഴിഞ്ഞിരുന്നില്ല. പിന്നീട് ദിലീപിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളിൽ അധികവും കാര്യമായി നേട്ടമുണ്ടാക്കിയില്ല. പല ചിത്രങ്ങളും സാമ്പത്തികമായി പരാജയപ്പെട്ടു. കഴിഞ്ഞ കുറച്ച് നാളുകളായി കരിയറിൽ വളരെ മോശം അവസ്ഥയിലൂടെയാണ് നടൻ കടന്ന് പോകുന്നത്. ഇറങ്ങുന്ന ചിത്രങ്ങളൊന്നും തന്നെ പഴയ പൊലിമയിൽ ആഘോഷിക്കപ്പെടാറില്ല, മാത്രമല്ല, ഒടിടിയിൽ പോലും ദിലീപ് സിനിമകൾ വെളിച്ചം കാണുന്നില്ല എന്നത് ആരാധകരെയും അമ്പരപ്പിക്കുകയാണ്.

തന്റെ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴായിരുന്നു ദിലീപിനേക്കാളും ഉയരത്തിൽ നിൽക്കുകയായിരുന്ന നടി മഞ്ജു വാര്യരെ നടൻ വിവാഹം കഴിച്ചത്. ശേഷം മഞ്ജു അഭിനയം ഉപേക്ഷിച്ചുവെങ്കിലും ദിലീപിന് പിന്നീടങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. വിവാഹശേഷം ഒരിക്കൽ പോലും മഞ്ജു ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നില്ല. തികച്ചുമൊരു സാധാരണ വീട്ടമ്മയായി ആണ് മഞ്ജു കഴിഞ്ഞിരുന്നത്.

മുമ്പ് പല അഭിമുഖങ്ങളിലും ദിലീപ് തന്നെ ഇതേ കുറിച്ച് പറ‍ഞ്ഞിട്ടുമുണ്ട്. മഞ്ജു കടയിലൊക്കെ പോയി സാധനം വില പറഞ്ഞ് വാങ്ങുന്ന, സാധാരണ വീട്ടമ്മയെ പോലെയാണെന്നാണ് പറഞ്ഞത്. പിന്നീട് പതിനാറ് വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. ശേഷം മഞ്ജു സിനിമയിലേയ്ക്ക് വലിയൊരു തിരിച്ച് വരവാണ് നടത്തിയത്. തമിഴലും തിളങ്ങി നിൽക്കുകയാണ് താരം. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് മഞ്ജു.

ഈ വേളയിൽ ദിലീപിന്റെ ആസ്തിയെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. നിലവിൽ ദിലീപിന് 600 കോടി രൂപയുടെ ആസ്‌തിയുണ്ടെന്നാണ് പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ബിസിനസ് രം​ഗത്തും തന്റെ കഴിവ് തെളിയിക്കാൻ ദിലീപിനായി.

ഗ്രാൻഡ് പ്രൊഡക്ഷൻ എന്ന പേരിൽ നിർമ്മാണ കമ്പനിയും, ഡി സിനിമാസ് എന്ന പേരിൽ തിയേറ്ററും ദേ പുട്ട് എന്ന പേരിൽ റസ്‌റ്റോറന്റ് ശ്രംഖലയും താരത്തിന് സ്വന്തമായുണ്ട്. ഇതിൽ നിന്നെല്ലാം വളരെ വലിയ വരുമാനമാണ് നടന് വരുന്നത്. മാത്രമല്ല, ധാരാളം റിയൽ എസ്‌റ്റേറ്റ് നിക്ഷേപങ്ങളും ദിലീപ് നടത്തിയിട്ടുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ.

ദിലീപിന്റെ മൂത്ത മകളായ മീനാക്ഷി ഭാ​ഗ്യം ചെയ്ത കുട്ടിയാണെന്നും അച്ഛനും അമ്മയും കോടീശ്വരും, സെലിബ്രിറ്റികളുമാകുമ്പോൾ മകൾക്കും അത് ഉപകാരമാണെന്നും ദിലീപിന്റെയും കാവ്യയുടെയെും മകൾ മഹാലക്ഷ്മിയും ഭാ​ഗ്യം ചെയ്ത കുട്ടിയാണെന്നും ചിലർ സോഷ്യൽ മീഡിയ കമന്റുകളിലൂടെ പറയുന്നു. അതേസമയം, പവി കെയർ ടേക്കർ എന്ന സിനിമയാണ് ദിലീപിന്റേതായി പുറത്തെത്തിയത്. മലയാളികളെ നോൺ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടർച്ചയാണ് വിനീത്കുമാർ സംവിധാനം ചെയ്ത ‘പവി കെയർടേക്കറെന്നും അഭിപ്രായങ്ങളുണ്ടായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top