Connect with us

കാവ്യ ഉടൻ സിനിമയിലേക്കോ? ദിലീപ് പറയുന്നു!

Malayalam Breaking News

കാവ്യ ഉടൻ സിനിമയിലേക്കോ? ദിലീപ് പറയുന്നു!

കാവ്യ ഉടൻ സിനിമയിലേക്കോ? ദിലീപ് പറയുന്നു!

കാവ്യ ഉടൻ സിനിമയിൽ തിരിച്ചെത്തുമോ എന്നായിരിക്കും ദിലീപിനെ കണ്ടാൽ ഏതൊരു പ്രേക്ഷകനും ചോദിക്കാനുണ്ടാവുക. മലയാളത്തിന്റെ പെൺ ചന്തത്തിനു പ്രതീകമാണു കാവ്യ എന്ന നായിക. സിനിമയിൽ പ്രണയിനിയായും ഭാര്യയായും ഒക്കെ കാവ്യ ദിലീപിനൊപ്പം നിന്നപ്പോൾ, യഥാർഥത്തിലും അങ്ങനെയായെങ്കിൽ എന്നായിരുന്നു ചിന്ത. വർഷങ്ങൾക്കിപ്പുറം ഒരുമിച്ചൊരു സിനിമ ചെയ്ത് അധിക നാൾ കഴിയും മുൻപേ ദിലീപ് കാവ്യയുടെ സ്വന്തമാവുകയായിരുന്നു . സിനിമയെ വെല്ലുന്ന തിരക്കഥയോടെ ഗോസിപ്പുകൾക്ക് വിരാമമിട്ട് ലളിത മനോഹരമായ ചടങ്ങിൽ ദിലീപ് കാവ്യയെ സ്വന്തമാക്കുകയായിരുന്നു. വിവാഹത്തിനുശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം
കാവ്യാ വീണ്ടും സിനിമയിൽ എത്തുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്കിയിരിക്കുകയാണ് ദിലീപ് .

തനിക്കറിയില്ല. താന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വച്ചിട്ടില്ലെന്നും’ ദിലീപ് വ്യക്തമാക്കി. അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. അതെ സമയം ഇപ്പോൾ ഞാൻ അച്ഛന്‍ എന്ന നിലയില്‍ പത്തില്‍ പത്ത് മാര്‍ക്ക് നേടാനുള്ള ശ്രമമാണ് ഞാൻ നടത്തുന്നത്. ഭര്‍ത്താവ് എന്ന നിലയില്‍ തനിക്കു മാര്‍ക്കിടേണ്ടത് കാവ്യയാണ്. അഭിനേതാവ് എന്ന നിലയില്‍ പത്തില്‍ ഒരു മാർക്കും നിർമ്മാതാവ് എന്ന നിലയിൽ പത്തില്‍ ഒന്‍പത് മാര്‍ക്കും താൻ ഇടുമെന്ന് ദലീപ് പറയുന്നു .

മലയാള സിനിമയിലെ എന്നത്തേയും താര ജോഡികൾ ആയിരുന്നു കാവ്യാമാധവനും ദിലീപും ബിഗ്‌സ്‌ക്രീനിലെ താര ജോഡികൾ ജീവിതത്തിൽ ഒന്നിച്ചപ്പോൾ ഏറെ വിമര്ശനങ്ങളായിരുന്നു ഉണ്ടായിരുന്നു . വിവാഹത്തിന് ശേഷമുണ്ടായ ചെറിയ ചെറിയ സംഭവങ്ങൾ വരെ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. ദിലീപ് കാവ്യാ താര ദമ്പതികൾക്ക് ഒരു കുഞ്ഞുപിറന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ആദ്യമായി അച്ഛനായ സമയമാണെന്നും താരം പറഞ്ഞു.

ദിലീപിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു റണ്‍വേയും , സി ഐ ഡി മൂസയും. ഒടുവിൽ ഈ ചിത്രങ്ങളുടെ രണ്ടാം ഭാഗം വരുമെന്നുള്ള റിപ്പോർട്ടും വന്നിട്ടുണ്ട് .
ദിലീപിന്റെ പുറത്തിറത്തിറങ്ങാൻ ഇരിക്കുന്ന ജാക് ഡാനിയലിന്റെ പ്രൊമോഷന്‍ ഭാഗമായി ഫേസ്ബുക്ക് ലൈവില്‍ എത്തിയപ്പോള്‍ ദിലീപ് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് പറഞ്ഞിരിക്കുന്നത്. ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സി.ഐ.ഡി മൂസ. എന്നാൽ ജോഷിയുടെ സംവിധാനത്തിൽ 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു ചിത്രമായിരുന്നു റൺവേ. സി ഐ ഡി മൂസയുടെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് താരം പറഞ്ഞു. റണ്‍വേയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വാര്‍ത്ത പുറത്തിറങ്ങിയിട്ട് രണ്ടു വര്‍ഷത്തിലേറെയായി. ഓണ്‍ എയര്‍ ഈപ്പന്‍ എന്ന ജോഷിയുടെ ചിത്രത്തിലും ദിലീപ് അഭിനയിക്കുന്നുണ്ട്. ജനുവരി അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മൈസാന്റായിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്.

‘സിഐഡി മൂസ’, ‘വാളയാര്‍ പരമശിവം’ എന്നീ കഥാപാത്രങ്ങളുടെ രണ്ടാം ഭാഗം വരാന്‍ സാധ്യതയുണ്ടെന്നും അഭിമുഖത്തിനിടെ ദിലീപ് വ്യക്തമാക്കി.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി എന്ന പ്രഗത്ഭ സംവിധായകന്റെ തിരിച്ചുവരവ് ചിത്രമായിരുന്നു ‘പൊറിഞ്ചു മറിയം ജോസ്’. ജോജു ജോര്‍ജും ചെമ്പന്‍ വിനോദ് ജോസും നൈല ഉഷയും ടൈറ്റില്‍ കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയവും നേടിയിരുന്നു . ‘പൊറിഞ്ചു’വിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് ആണ് നായകനെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ജോഷിയുടെ പുതിയ ചിത്രത്തില്‍ ദിലീപ് ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനായാണ് എത്തുന്നത് . നവാഗതരായ ഇരട്ട തിരക്കഥാകൃത്തുക്കളാണ് രചന. നേരത്തേ ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്ത ‘ലവ് 24 7’ എന്ന ചിത്രത്തില്‍ ദിലീപ് ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ റോളില്‍ എത്തിയിട്ടുണ്ട്. പി സുകുമാര്‍ സംവിധാനം ചെയ്ത സ്വന്തം ലേഖകന്‍ എന്ന ചിത്രത്തില്‍ ദിലീപ് പത്രലേഖകനായും എത്തിയിരുന്നു. ദിലീപിനെ നായകനാക്കി റണ്‍വേ, ലയണ്‍, ജൂലൈ 4, അവതാരം എന്നീ സിനിമകള്‍ ജോഷി നേരത്തേ സംവിധാനം ചെയ്തിട്ടുണ്ട്. ജോഷിയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളായ ക്രിസ്ത്യന്‍ ബ്രദേഴ്‌സിലും ട്വന്റി:20യിലും ദിലീപിന് ശ്രദ്ധേയ വേഷങ്ങളും ഉണ്ടായിരുന്നു. ട്വന്റി 20യുടെ നിര്‍മ്മാണവും ദിലീപ് ആയിരുന്നു.

അതേസമയം കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ദിലീപ് മുന്നേറികൊണ്ടിരിക്കുന്നത്. ഓര്‍ഡിനറി എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുഗീത് ഒരുക്കുന്ന മൈ സാന്റയാണ് ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. സിനിമ ക്രിസ്മസ് റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അതേസമയം എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്ത ദിലീപ് ചിത്രം ജാക്ക് ഡാനിയേല്‍ നവംബറിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെയായി ദിലീപിനൊപ്പം പ്രവര്‍ത്തിക്കുകയാണ് പീറ്റര്‍ ഹെയ്ന്‍. ജാക്ക് ആന്‍ഡ് ഡാനിയലിന് ആക്ഷനൊരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. പുതിയ ചിത്രം കൂടി പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലാണ്.

Dileep

More in Malayalam Breaking News

Trending

Recent

To Top