ധ്യാനിന്റെ അഭിമുഖങ്ങള്‍ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട് ; തുറന്ന് പറഞ്ഞ് വിമല ശ്രീനിവാസൻ
എന്തും വെട്ടിത്തുറന്നു പറയുന്ന കാര്യത്തിൽ നടൻ ധ്യാൻ ശ്രീനിവാസൻ എപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. തന്റെ ജീവിതമായാലും സിനിമയായാലും അഭിപ്രായങ്ങളായാലും ധ്യാൻ മറച്ചു പിടിക്കാതെ സംസാരിക്കുന്ന പ്രകൃതക്കാരനാണ്.
ധ്യാനിനെക്കുറിച്ച് അമ്മ വിമല ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ധ്യാനിന്റെ അഭിമുഖങ്ങള്‍ കാണുമ്പോള്‍ തനിക്ക് സങ്കടം തോന്നാറുണ്ടെന്നാണ് ് അമ്മ പറയുന്നത്. പറഞ്ഞ ഏത് വിഷയമാണ് തന്നെ വിഷമിപ്പിച്ചതെന്ന് അമ്മ വ്യക്തത വരുത്തിയില്ല. അവതാരകന്‍ വീണ്ടും ഇതേ പറ്റി ചോദിച്ചപ്പോഴും പൂര്‍ണമായ ഉത്തരം ഇവര്‍ നല്‍കിയില്ല.
ആള്‍ക്കാര്‍ മൊത്തത്തില്‍ തമാശയായി കാണുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷെ അവന്‍ ചെറുപ്പത്തിലൊക്കെ പഠിക്കാന്‍ മിടുക്കനായിരുന്നു. വിനീതൂട്ടനെക്കാള്‍ ഷാര്‍പ്പ് ബ്രെയ്‌നായിരുന്നു അവന്റേത്. മകന് സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വിമല ശ്രീനിവാസന്‍ വ്യക്തമാക്കി.
മുമ്പ് അമ്മയെക്കുറിച്ച് ധ്യാന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. അച്ഛന്റെ സിനിമ കാണാന്‍ മാത്രമേ അമ്മ തിയറ്ററില്‍ പോവവാറുള്ളൂ. അച്ഛന് പങ്കില്ലാത്ത സിനിമകള്‍ അമ്മ കാണില്ല. മമ്മൂട്ടിയും മോഹന്‍ലാലും ശ്രീനിവാസന്റെ സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ അത് അവരുടെ ഭാഗ്യമെന്നാണ് അമ്മയുടെ ഭാവമെന്നും ധ്യാന്‍ പറഞ്ഞിരുന്നു.
ധ്യാനിന്റെ അഭിമുഖങ്ങളെക്കുറിച്ച് നേരത്തെ ജേഷ്ഠന്‍ വിനീതും പ്രതികരിച്ചിരുന്നു. ധ്യാന്‍ പറയുന്ന കാര്യങ്ങളില്‍ കുറച്ച് മാത്രമാണ് സത്യം. ബാക്കി കൈയില്‍ നിന്ന് ഇടുന്നതാണെന്നാണ് വിനീത് തമാശയോടെ പറഞ്ഞത്.
