Connect with us

വിവാഹം കഴിഞ്ഞ സമയത്തൊക്കെ ഒരുപാട് മോശം കമന്റുകൾ വരുമായിരുന്നു,അതൊക്കെ കണ്ട് സങ്കടം തോന്നിയിരുന്നു, ; രശ്മി സോമൻ

Movies

വിവാഹം കഴിഞ്ഞ സമയത്തൊക്കെ ഒരുപാട് മോശം കമന്റുകൾ വരുമായിരുന്നു,അതൊക്കെ കണ്ട് സങ്കടം തോന്നിയിരുന്നു, ; രശ്മി സോമൻ

വിവാഹം കഴിഞ്ഞ സമയത്തൊക്കെ ഒരുപാട് മോശം കമന്റുകൾ വരുമായിരുന്നു,അതൊക്കെ കണ്ട് സങ്കടം തോന്നിയിരുന്നു, ; രശ്മി സോമൻ

മലയാളികളുടെ പ്രിയ നടിയാണ് രശ്മി സോമൻ. മിനി സ്ക്രീനിലും, ബിഗ് സ്ക്രീനിലും തന്റേതായ ഇടം സ്ഥാപിച്ചെടുത്ത മുൻ നിര നായികമാരിൽ ഒരാൾ. അഭിനയത്തിൽ സജീവമായിരുന്ന സമയത്താണ് വിവാഹിതയായി താരം വിദേശത്ത് ഭർത്താവിനൊപ്പം പോകുന്നത്. ശേഷം അടുത്തിടെ താരം ശക്തമായ തിരിച്ചുവരവാണ് നടത്തിയതും. നാലര വർഷത്തെ ഇടവേള അവസാനിപ്പിച്ച് കൊണ്ടാണ് രശ്മി സോമന്റെ ‘റീ എൻട്രി’ ഹേമാംബിക ആയിട്ടായിരുന്നു. ഇൻസ്റ്റയിലും സജീവമായ താരം വ്‌ളോഗർ കൂടിയാണ്.

വലിയ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ സിനിമയിലേക്കും എത്തിയിരിക്കുകയാണ് രശ്‌മി. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. പ്രിയ വാര്യർ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലാണ് രശ്‌മിയും എത്തുന്നത്. തിരിച്ചുവരവിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് രശ്‌മി ഇപ്പോൾ.’

ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് താൻ ഒരു സിനിമയിൽ അഭിനയിക്കുന്നതെന്ന് രശ്‌മി പറയുന്നു. ലൈവ് എന്ന സിനിമയിലേക്ക് അവസരം കിട്ടിയത് സന്തോഷം നൽകുന്ന കാര്യമാണ്. വികെപി സാറിനെ നേരത്തെ അറിയാമായിരുന്നു. സിനിമ വിട്ടതിന് എനിക്ക് കുറ്റബോധം തോന്നിയിരുന്നു. വീണ്ടും സിനിമ ചെയ്യണമെന്ന ആഗ്രഹം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ എല്ലാവരും നിരാശപ്പെടുത്തുകയാണ് ചെയ്തത്. സീരിയൽ നിർത്തി കുറേക്കാലം വീട്ടിൽ ഇരിക്കാനായിരുന്നു ഉപദേശം.

അങ്ങനെ ഇരുന്ന് നോക്കിയിട്ടും അവസരം കിട്ടിയില്ല. അതിനിടെയാണ് വികെപി സാർ ലൈവിലേക്ക് വിളിക്കുന്നതെന്ന് രശ്‌മി പറഞ്ഞു. അക്കാലത്ത് സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണത്തെ കുറിച്ചും രശ്‌മി പറഞ്ഞു. ഞാൻ സിനിമയിൽ അഭിനയിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല, അച്ഛന് ഇഷ്ടായിരുന്നു. പിന്നീട് സീരിയലിൽ സ്ഥിരമായപ്പോൾ ഡേറ്റ് ഇഷ്യൂ വന്നു.

അതോടെ സിനിമ ചെയ്യണമെങ്കിൽ സീരിയൽ നിർത്തണമെന്ന അവസ്ഥയായി. അന്നെല്ലാം വീട്ടുകാരുടെ തീരുമാനം ആയിരുന്നു. ഇന്ന് ഞാൻ ആണ് പ്രൊഫെഷൻ തീരുമാനിക്കുന്നത്. എന്റെ അമ്മയുടെ സഹോദരങ്ങൾ വരെ എല്ലാത്തിലും ഇടപെട്ടിരുന്നുവെന്നും ഇൻഡ്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ രശ്മി പറഞ്ഞു.

യൂട്യൂബ് തരംഗമാകും മുൻപേ യൂട്യൂബ് ചാനലുമായി രശ്‌മി സജീവമായിരുന്നു. ദുബായിലേക്ക് ചേക്കേറിയപ്പോൾ ഉണ്ടായ ബോറടി മാറ്റാനാണ് താൻ അക്കാലത്തെ ചാനൽ ആരംഭിച്ചതെന്ന് രശ്‌മി പറഞ്ഞു. ഭർത്താവ് രാവിലെ പോയി കഴിഞ്ഞാൽ ഞാൻ ഒറ്റയ്ക്ക് ആയിരിക്കും. യൂട്യൂബ് ആയിരുന്നു കൂടുതൽ കണ്ടു കൊണ്ടിരുന്നത്. അങ്ങനെ വീഡിയോ കണ്ട് ഇടയ്ക്ക് ട്രയൽ വീഡിയോ എടുക്കാൻ തുടങ്ങി. അങ്ങനെ രണ്ടു വർഷത്തെ ആലോചനയ്ക്ക് ശേഷം ആണ് യൂട്യൂബിലേക്ക് എത്തിയതെന്നും താരം പറഞ്ഞു.

തനിക്ക് കമന്റുകൾ പേടി ആയിരുന്നെന്നും രശ്‌മി പറഞ്ഞു. വിവാഹം കഴിഞ്ഞ സമയത്തൊക്കെ ഒരുപാട് മോശം കമന്റുകൾ വരുമായിരുന്നു. അതൊക്കെ കണ്ട് സങ്കടം തോന്നിയിരുന്നു, പിന്നെ അതിനോട് യൂസ്ഡ് ആയി. ഇപ്പോഴെല്ലാം പോസിറ്റിവ് കമന്റുകളാണ്. അത്തരം പേടിയൊക്കെ മാറിയെന്നും രശ്‌മി പറയുന്നു.

ദുബായിൽ പോയി ജോലി ചെയ്യാം എന്നൊക്കെ ആയിരുന്നു ആദ്യ തീരുമാനം. എന്നാൽ അവിടെ വർക്ക് എക്സ്പീരിയൻസ് ഒന്നും ഉണ്ടായിരുന്നില്ല. അതിനിടെ ദൈവം സഹായിച്ച് നല്ല ഓഫറുകളും വന്നു, തിരിച്ചുവരുന്നില്ലേ എന്ന് എല്ലാവരും ചോദിച്ചിരുന്നു, അതൊക്കെ ആണ് രണ്ടാം വരവിന് പിന്തുണ നൽകിയത്. ഇനിയും നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. ഇന്ന കഥാപാത്രങ്ങളെ ചെയ്യൂ എന്നൊന്നും ഇല്ലെന്നും രശ്മി അഭിമുഖത്തിൽ പറഞ്ഞു.

കരിയറിൽ ഏകദേശം പതിനഞ്ചോളം സിനിമകളിലാണ് രശ്മി അഭിനയിച്ചിട്ടുള്ളത്. ചുരുങ്ങിയ കാലയളവിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെയൊക്കെ ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ രശ്മിക്ക് കഴിഞ്ഞിരുന്നു.

More in Movies

Trending

Recent

To Top