Connect with us

അന്നും ഇന്നും അമ്മയുടെ ഉണ്ണിക്കുട്ടനാണ് ഞാന്‍; വിവാഹദിവസം നടന്ന രസകരമായ സംഭവത്തെക്കുറിച്ച് ധ്യാന്‍

Movies

അന്നും ഇന്നും അമ്മയുടെ ഉണ്ണിക്കുട്ടനാണ് ഞാന്‍; വിവാഹദിവസം നടന്ന രസകരമായ സംഭവത്തെക്കുറിച്ച് ധ്യാന്‍

അന്നും ഇന്നും അമ്മയുടെ ഉണ്ണിക്കുട്ടനാണ് ഞാന്‍; വിവാഹദിവസം നടന്ന രസകരമായ സംഭവത്തെക്കുറിച്ച് ധ്യാന്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ . രസകരമായ സംസാരത്തിലൂടെയാണ് തരാം ആരാധകരെ സ്വന്തമാക്കിയത് . സിനിമയിലേക്കാളും കൂടുതല്‍ ധ്യാനിന് പ്രശസ്തി ലഭിച്ചും അഭിമുഖങ്ങളുടെ പേരിലാണ്. സോഷ്യല്‍മീഡിയയിലെ തഗ് രാജാവായാണ് ധ്യാനിനെ വിശേഷിപ്പിക്കുന്നത്. അച്ഛനെക്കുറിച്ചും ചേട്ടനെക്കുറിച്ചുമുൊക്കെയുള്ള തുറന്നുപറച്ചില്‍ വൈറലായിരുന്നു. സ്റ്റാര്‍ മാജികില്‍ അതിഥിയായെത്തിയപ്പോഴും ധ്യാന്‍ ഇവരെക്കുറിച്ച് സംസാരിച്ചിരുന്നു. ഭാര്യ അര്‍പിതയെക്കുറിച്ചും ഷോയില്‍ സംസാരിച്ചിരുന്നു. ക്രിസ്മസ് ന്യൂ ഇയര്‍ സ്‌പെഷല്‍ എപ്പിസോഡിലാണ് ധ്യാന്‍ അതിഥിയായി എത്തിയത്. പരിപാടിയുടെ ആദ്യഭാഗം കഴിഞ്ഞയാഴ്ച സംപ്രേഷണം ചെയ്തിരുന്നു. ശനിയാഴ്ചയാണ് അടുത്ത ഭാഗം. ധ്യാന്‍ പങ്കെടുത്ത എപ്പിസോഡിന്റെ പ്രമോ വീഡിയോകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പത്ത് പതിനാല് സിനിമ ചെയ്തു ഞാന്‍. ഈ പതിനാല് സിനിമ ചെയ്തതൊന്നും അമ്മയുടെ വിഷയമല്ല. രണ്ട് ദിവസം ഞാന്‍ വീട്ടിലിരുന്നാല്‍ അമ്മയ്ക്കത് പ്രശ്നമാണ്. ഇവന്‍ വഷളായി പോയിക്കൊണ്ടിരിക്കുകയാണെന്നതാണ് അമ്മയുടെ ധാരണ. അതുകൊണ്ട് അന്നും ഇന്നും അമ്മയുടെ ഉണ്ണിക്കുട്ടനാണ് ഞാന്‍. ഉപദേശങ്ങളൊത്തിരി കിട്ടുന്നുണ്ട്.

തന്നെ അച്ഛന്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ട സമയത്ത് ചേട്ടനായിരുന്നു ചെലവ് നോക്കിയതെന്ന് ധ്യാന്‍ പറഞ്ഞിരുന്നു. അന്ന് പോക്കറ്റ് മണി തന്നതും ചേട്ടനായിരുന്നു. സിനിമയിലൊക്കെ കാണുന്നത് പോലെ അത് അച്ഛന്‍ കൊടുത്തതായിരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അല്ല, എന്റെ അച്ഛനൊരിക്കലും അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു ധ്യാന്‍ പറഞ്ഞത്.

വിവാഹദിവസം നടന്ന രസകരമായ സംഭവത്തെക്കുറിച്ചും ധ്യാന്‍ പറഞ്ഞിരുന്നു. ഞാനായിട്ട് കല്യാണം കഴിച്ചതല്ല, അവരെല്ലാം ചേര്‍ന്ന് എന്നെ കെട്ടിക്കുകയായിരുന്നു. ഞാന്‍ മകനാണെന്ന് വിശ്വസിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ വേദിയിലേക്ക് വരണമെന്ന് പറഞ്ഞായിരുന്നു അച്ഛന്‍ വേദിയിലേക്ക് വിളിച്ചത്. വിവാഹത്തിന്റെ തലേന്ന് വരെ മദ്യപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. നാളെ കല്യാണമാണ് വരില്ലേയെന്ന് അര്‍പിത ചോദിച്ചിരുന്നു. ബാത്ത്‌റൂമില്‍ വെച്ചായിരുന്നു കള്ളുകുടിയും ചീട്ടുകളിയുമൊക്കെ. വിവാഹത്തോടെയായി അത് നിര്‍ത്തി. ഇപ്പോള്‍ ഭാര്യ കഴിക്കുന്നത് നോക്കിനില്‍ക്കാറാണ് താനെന്നുമായിരുന്നു ധ്യാന്‍ പറഞ്ഞത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top