Connect with us

‘അച്ഛൻ ലാൽ സാറിനെ കുറിച്ച് അങ്ങനെ പറഞ്ഞപ്പോൾ എനിക്കാണ് ഏറ്റവും കൂടുതൽ വിഷമം വന്നത്; ധ്യാൻ ശ്രീനിവാസൻ

Movies

‘അച്ഛൻ ലാൽ സാറിനെ കുറിച്ച് അങ്ങനെ പറഞ്ഞപ്പോൾ എനിക്കാണ് ഏറ്റവും കൂടുതൽ വിഷമം വന്നത്; ധ്യാൻ ശ്രീനിവാസൻ

‘അച്ഛൻ ലാൽ സാറിനെ കുറിച്ച് അങ്ങനെ പറഞ്ഞപ്പോൾ എനിക്കാണ് ഏറ്റവും കൂടുതൽ വിഷമം വന്നത്; ധ്യാൻ ശ്രീനിവാസൻ

സമീപകാലത്ത് ഏറെ വിവാദമായ ഒന്നായിരുന്നു മോഹൻലാലിനെ ഹിപ്പോക്രാറ്റ് എന്നു വിശേഷിപ്പിച്ചുകൊണ്ട് ശ്രീനിവാസൻ നടത്തിയ ചില വെളിപ്പെടുത്തലുകൾ. സമൂഹമാധ്യമങ്ങളിലെല്ലാം വലിയ ചർച്ചകൾക്ക് തന്നെ ആ വെളിപ്പെടുത്തൽ തിരികൊളുത്തിയിരുന്നു.
നാടോടിക്കാറ്റ് അടക്കം നിരവധി സിനിമകൾ ഒരുമിച്ച് ചെയ്തിട്ടും വർഷങ്ങളുടെ സൗഹൃദമുണ്ടായിട്ടും സുഹൃത്തിനെ കുറിച്ചും അദ്ദേഹം ചെയ്ത പഴയ കാര്യങ്ങളെ കുറിച്ചും ഇങ്ങനെ വെളിപ്പെടുത്തലുകൾ നടത്തി അപമാനിക്കുന്നത് ശരിയല്ലെന്നാണ് ആരാധകർ പറയാറുള്ളത്. അടുത്തിടെ തനിക്ക് മോഹൻലാൽ ഉമ്മ നൽകിയത് പോലും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ഭാ​ഗമായിട്ടാണെന്ന് വരെയാണ് ശ്രീനിവാസൻ അടുത്തിടെ പറഞ്ഞത്.

മോ​ഹൻലാൽ ഒരു ഹിപ്പോക്രാറ്റ് ആണെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. രോ​ഗാവസ്ഥയിലായ സുഹൃത്തിനെ വളരെ നാളുകൾക്ക് ശേഷം കണ്ടപ്പോൾ മോഹൻലാൽ സ്നേഹം കൊണ്ട് തന്ന ചുംബനത്തെപ്പോലും പരി​ഹസിച്ചതിനെ ശ്രീനിവാസനെ നിരവധി പേർ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ശ്രീനിവാസന്റെ ഇളയ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ വിഷയത്തിൽ തനിക്കുണ്ടായ വിഷമത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അച്ഛന്റെ പ്രസ്താവന മൂലം തന്റെ ഒരു ദിവസം സ്പോയിലായിയെന്ന് ധ്യാൻ വെളിപ്പെടുത്തിയത്.

ധ്യാനിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു…. ‘ഈ സംഭവം ഉണ്ടാകുമ്പോൾ മകൾക്കും വൈഫിനും ഒപ്പം ഞാൻ വിദേശത്ത് യാത്ര പോയിരിക്കുകയായിരുന്നു. ടോക്സിക്ക് അല്ലെങ്കിൽ നെ​ഗറ്റീവ് കണ്ടന്റിനാണ് ക്ലിക്ക് ബൈറ്റ് കൂടുതൽ. അതാണ് ഹ്യൂമൺ സൈക്കോളജി. നമ്മൾ ഒരു ദിവസം തുടങ്ങുമ്പോൾ തന്നെ കേൾക്കുന്നതും കാണുന്നതുമായ കാര്യങ്ങൾ അന്നത്തെ നമ്മുടെ ദിവസത്തെ ബാധിക്കും.’

‘അച്ഛൻ ലാൽ സാറിനെ കുറിച്ച് അദ്ദേഹം ഹിപ്പോക്രാറ്റാണെന്ന് പറഞ്ഞപ്പോൾ ആ വാർത്ത വായിച്ച എനിക്കാണ് ഏറ്റവും കൂടുതൽ വിഷമം വന്നത്. ആ വാർത്ത എന്റെ ഒരു ദിവസം സ്പോയിൽ ചെയ്തു. എ‌ന്തിന് അങ്ങനെ പറഞ്ഞു?, ഇപ്പോൾ അത് പറയേണ്ട കാര്യമുണ്ടോ? എന്ന ചിന്തയാണ് വന്നത്. ആ സ്റ്റേറ്റ്മെന്റ് പറഞ്ഞയാളുടെ അല്ല. അവർ രണ്ടുപേരെയും ഇഷ്ടപ്പെടുന്ന എന്റെ ദിവസമാണ് സ്പോയിലായ‌ത്.’

കാരണം കുറച്ച് നാൾ മുമ്പ് ഇരുവരും ഒന്നിച്ച് മഴവിൽ മനോരമ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടപ്പോഴുള്ള ഫോട്ടോ ഉപയോ​ഗിക്കാതിരുന്ന ഫേസ്ബുക്ക് എടുത്ത് ലോ​ഗിൻ ചെയ്ത് പോസ്റ്റ് ചെയ്തയാളാണ് ഞാൻ. അത്രയും സന്തോഷം അന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോൾ ഈ സ്റ്റേറ്റ്മെന്റ് കേട്ടപ്പോൾ വിഷമം തോന്നിയത്. അച്ഛൻ കള്ളം പറഞ്ഞുവെന്നല്ല. ഇപ്പോൾ ആ സ്റ്റേറ്റ്മെന്റ് പറയേണ്ട കാര്യമില്ലായിരുന്നു എന്നാണ് ഉദ്ദേശിച്ചത്.’

‘നല്ലത് പറയാൻ വേണ്ടി വാ തുറക്കാം. ഹിപ്പോക്രസിയെന്ന് പറഞ്ഞാൽ കാപട്യം എന്നാണ് അർഥം. ലോകത്തിലെ എല്ലാവരും ഹിപ്പോക്രാറ്റ്സാണ്. പണ്ട് എപ്പോഴോ ലാൽ സാർ വളരെ പേഴ്സണലായി പറഞ്ഞ കാര്യമല്ലേ…. മാത്രമല്ല സരോജ്കുമാർ സിനിമയ്ക്ക് ശേഷം ഇരുവരുടേയും സൗഹൃദത്തിൽ വിള്ളലും വന്നിട്ടുണ്ട്.’

അതുകൊണ്ട് തന്നെ പറഞ്ഞയാളേക്കാളും കേട്ട ലാൽ സാറിനേക്കാളും വിഷമം ഇവരെ സ്നേഹിക്കുന്ന എനിക്ക് വന്നിട്ടുണ്ട് മലയാളികൾക്ക് വന്നിട്ടുണ്ട്. അച്ഛൻ കാരണം എന്റെ അന്നത്തെ ദിവസം പോ‌യി. ഞാൻ ഈ വാർത്ത കണ്ട ഉടൻ ഭാര്യ അർപ്പിതയെ ഇത് കാണിച്ചപ്പോൾ എന്തിനാണ് അച്ഛൻ ഇങ്ങനെ പറഞ്ഞത് എന്നായിരുന്നു അവളുടെ റിയാക്ഷൻ. അപ്പോഴെ ഞാൻ അവളോട് പറഞ്ഞു ഇനി നമ്മൾ എയറിലായിരിക്കുമെന്ന്.’

‘പിന്നെ രണ്ട് ​ദിവസം ഞങ്ങളുടെ കുടുംബം എയറിലായിരുന്നു. മോഹൻലാൽ എന്ന നടന് ശ്രീനിവാസനെ അറിയാവുന്നതുകൊണ്ടായിരിക്കാം അ​ദ്ദേഹം അതിന് ബ്യൂട്ടിഫുള്ളായി ഇ​ഗ്നോർ ചെയ്ത് പ്രതികരിക്കാതെ പോയത്’ ധ്യാൻ ശ്രീനിവസാൻ പറഞ്ഞു. തന്റെ അച്ഛൻ ശ്രീനിവാസനെ ലെജന്റ് എന്ന് വിളിച്ചാൽ പോരാ അൾട്രാ ലെജന്റെന്ന് വിളിക്കണമെന്നും ഇതിന്റെ പേരിൽ വീട്ടിൽ നിന്നും പുറത്താക്കുമോയെന്ന് അറിയില്ലെന്നും ധ്യാൻ പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top