Connect with us

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പൃഥ്വിരാജ് അർഹനാണോ?, ഞാൻ എന്തെങ്കിലും പറ‍ഞ്ഞാൽ പച്ചയ്ക്ക് പറയേണ്ടിവരും; അമ്മയ്ക്ക ഫണ്ട് ഉണ്ടാക്കാൻ ലാലേട്ടനും മമ്മൂട്ടിയും വേണം, വേറെ ഒരുത്തനും വിചാരിച്ചാൽ നടക്കില്ല; ധർമജൻ

Actor

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പൃഥ്വിരാജ് അർഹനാണോ?, ഞാൻ എന്തെങ്കിലും പറ‍ഞ്ഞാൽ പച്ചയ്ക്ക് പറയേണ്ടിവരും; അമ്മയ്ക്ക ഫണ്ട് ഉണ്ടാക്കാൻ ലാലേട്ടനും മമ്മൂട്ടിയും വേണം, വേറെ ഒരുത്തനും വിചാരിച്ചാൽ നടക്കില്ല; ധർമജൻ

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പൃഥ്വിരാജ് അർഹനാണോ?, ഞാൻ എന്തെങ്കിലും പറ‍ഞ്ഞാൽ പച്ചയ്ക്ക് പറയേണ്ടിവരും; അമ്മയ്ക്ക ഫണ്ട് ഉണ്ടാക്കാൻ ലാലേട്ടനും മമ്മൂട്ടിയും വേണം, വേറെ ഒരുത്തനും വിചാരിച്ചാൽ നടക്കില്ല; ധർമജൻ

കഴിഞ്ഞ ദിവസമായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് മലയാള താര സംഘടനയായ അമ്മ പിരിച്ചുവിട്ടത്. പിന്നാലെ നിരവധി താരങ്ങളാണ് പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നത്. ഈ വേളയിൽ നടൻ ധർമജൻ ബോൾ​ഗാട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുഞ്ചാക്കോ ബോബൻ പ്രസിഡൻറ് സ്ഥാനത്തേയ്ക്ക് വന്നാൽ വളരെ നന്നായിരിക്കുമെന്നും പുതിയ നടന്മാരിൽ ആരു വന്നാലും മോഹൻലാലിനെ പോലെ സ്വീകാര്യത ലഭിക്കില്ലെന്നും ഫണ്ട് പ്രശ്നമാകുമെന്നും ധർമജൻ പറയുന്നു.

ധർമജൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു;

വർഷത്തിലൊരിക്കലാണ് അമ്മ യോഗം വിളിക്കാറുള്ളത്. ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട ആൾക്കാരെല്ലാം ഏറ്റെടുത്ത് ലാലേട്ടൻ രാജി വച്ചത് നല്ല കാര്യമായാണ് കാണുന്നത്. ഇനിയാരാണ് ഭരിക്കാൻ വരുന്നതെന്ന് അറിയില്ല, അമ്മയ്ക്ക് ഫണ്ട് ഉണ്ടാക്കുന്ന ഒരു പരിപാടിയുണ്ട് അതിന് ലാലേട്ടനും മമ്മൂട്ടിയും തന്നെ വേണം. വേറെ ഒരുത്തനും വിചാരിച്ചാൽ നടക്കില്ല. അതാണ് സത്യം. അത് അവർ തന്നെ വിചാരിക്കണം.

ഞാൻ അമ്മയിൽ നിന്ന് 5 രൂപ പോലും വാങ്ങാത്ത ആളാണ്. അടുത്ത അമ്മയിൽ ചിലപ്പോൾ ഞാൻ ഉണ്ടാവില്ല. ഞാൻ പണ്ട് ദിലീപേട്ടനെ പുറത്താക്കിയപ്പോഴേ വിചാരിച്ച കാര്യമാണ് അമ്മയിൽ നിന്ന് പോകണമെന്ന്. ലാലേട്ടനെല്ലാം രാജി വച്ചു എന്ന പ്രഖ്യാപനം കൂടെയായപ്പോൾ, എനിക്ക് മാനസികമായി നല്ല വിഷമമുണ്ട്.

സന്തോഷത്തോടെ സംഘടനയിൽ നിന്നയാളാണ് ഞാൻ. ചിലപ്പോൾ അമ്മയിൽ ഉണ്ടാവില്ലെന്നാണ് പറഞ്ഞത്. അതിൽ ഉറപ്പില്ല. ചിലപ്പോൾ സംഘടനയിൽ നിന്ന് പോരാടും. ലാലേട്ടനെ പോലൊരാൾ നയിച്ചത് കൊണ്ടാണ് ഇത്തരമൊരു സംഘടന ഇത്രയും നാൾ മുന്നോട്ടുപോയത്. സംഘടനയിലേക്ക് പണം വരണമെങ്കിൽ ലാലേട്ടൻ, മമ്മൂക്ക എന്നിവരെ പോലെയുള്ളവർ വേണം. അതുകൊണ്ടാണ് മൂന്നുകോടി രൂപയൊക്കെ കിട്ടുന്നത്.

യുവനടൻമാരെ വച്ചാൽ അത്രയും രൂപ കിട്ടുമോ? സ്ത്രീ സുരക്ഷ എല്ലായിടത്തും വേണം. സിനിമാമേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും വേണം. പുതിയ ആളുകൾ വന്ന് നല്ല രീതിയിൽ കൊണ്ടുപോയാൽ നല്ലതാണ് എന്നും ധർമജൻ പറയുന്നു. മാത്രമല്ല, അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേയ്ക്ക് പൃഥ്വിരാജ് എത്തണമെന്ന ശ്വേതാ മേനോൻറെ വാക്കുകളോട് യോജിക്കുന്നുണ്ടോ? പൃഥ്വിരാജ് അർഹനാണോ എന്ന അവതാരകൻറെ ചോദ്യത്തിനും ധർമജൻ മറുപടി പറഞ്ഞു.

ഞാൻ എന്തെങ്കിലും പറ‍ഞ്ഞാൽ പച്ചയ്ക്ക് പറയേണ്ടിവരും. കുഞ്ചാക്കോ ബോബൻ ഒക്കെ പ്രസിഡൻറ് ആയി വന്നാൽ നന്നായിരിക്കും. വളരെ നല്ല വ്യക്തിത്വം ആണ്. ഇതുവരെ ഒരു മോശം പേരും കേൾപ്പിക്കാത്ത വ്യക്തിയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം ധർമജന്റെ വാക്കുകൾ വൈറലായി മാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം, ലൈം ​ഗികാരോപണത്തെ തുടർന്ന് നടൻ സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ഇതിൽ അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകയോട് ധർമജൻ മോശമായി സംസാരിച്ചിരുന്നു. താര സംഘടനയായ അമ്മ ഒരുപാട് സഹായങ്ങൾ ചെയ്ത് നൽകിയിട്ടും കുറ്റം പറയുന്നത് ശരിയല്ലെന്നാണ് ധർമജൻ പറഞ്ഞത്. അമ്മ സംഘടനയെ കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാൽ പച്ച തെറിപറയും.

നിങ്ങൾ നല്ലവരാണോ എന്ന് ആദ്യം തെളിയിക്ക്. സംഘടനയ്ക്ക് പൈസ ഇല്ലാതിരുന്ന സമയത്ത് മോഹൻലാൽ ഉൾപ്പെടെയുള്ള നടന്മാർ സ്വന്തം കയ്യിൽ നിന്നും പൈസ എടുത്ത് കൊടുത്തിട്ടുണ്ട്. അമ്മ സംഘടനയെ കുറിച്ച് എല്ലാവരും പഠിച്ച് നോക്കിയാൽ‌ മനസ്സിലാകും എത്ര വീടുകൾ വച്ച് നൽകിയിട്ടുണ്ടെന്ന്.

താരങ്ങൾക്കെതിരെ എന്തെങ്കിലും ഉണ്ടായാൽ അന്വേഷിക്കാൻ പൊലീസും കോടതിയുമുണ്ട്. താനാണോ പൊലീസ് താനാണോ കോടതി. ധർമജനോട് ചോദ്യം ചോദിക്കാൻ താൻ ആളായിട്ടില്ല. എനിക്ക് എന്റേതായ നിലപാടുകൾ ഉണ്ട്. ഞാൻ അച്ഛനും അമ്മയ്ക്കും പിറന്നവനാണ്. നിന്റെ പോലെയാണെന്ന് തോന്നുന്നില്ല എന്നും ധർമജൻ പ്രതകരിച്ചിരുന്നു.

More in Actor

Trending

Recent

To Top