News
‘ഞാനങ്ങോട്ട് വിളിക്കുന്നതിലും കൂടുതല്‍ ചിലപ്പോള്‍ ദിലീപേട്ടന്‍ എന്തെങ്കിലും ആവശ്യത്തിന് ഇങ്ങോട്ട് വിളിക്കാറെ ഉള്ളൂ’…, സത്യന്‍ സാറിനോട് ചാന്‍സ് ചോദിച്ചപ്പോഴുള്ള പ്രതികരണം വിഷമിപ്പിച്ചു; ധര്‍മ്മജന്‍ ബോള്‍ഗാട്ടി
‘ഞാനങ്ങോട്ട് വിളിക്കുന്നതിലും കൂടുതല്‍ ചിലപ്പോള്‍ ദിലീപേട്ടന്‍ എന്തെങ്കിലും ആവശ്യത്തിന് ഇങ്ങോട്ട് വിളിക്കാറെ ഉള്ളൂ’…, സത്യന്‍ സാറിനോട് ചാന്‍സ് ചോദിച്ചപ്പോഴുള്ള പ്രതികരണം വിഷമിപ്പിച്ചു; ധര്‍മ്മജന്‍ ബോള്‍ഗാട്ടി
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനായ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. ഏഷ്യാനെറ്റ് പ്ലസ് അവതരിപ്പിച്ച ബ്ലഫ് മാസ്‌റ്റേഴ്‌സ് എന്ന ഹാസ്യപരിപാടിയിലൂടെയാണ് ധര്‍മ്മജന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് രമേശ് പിഷാരടിയ്‌ക്കൊപ്പം മിനിസ്‌ക്രീനില്‍ നിരവധി പ്രോഗ്രാമുകള്‍ ചെയ്യാന്‍ താരത്തിനായി. പിന്നീട് ഇവരുടെ കോമ്പോ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. വര്‍ഷങ്ങളായി സിനിമയിലൂടേയും സ്‌റ്റേജ് ഷോകളിലൂടേയും ഹാസ്യപരിപാടികളിലൂടേയുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് താരം.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും സത്യന്‍ അന്തിക്കാടിനോട് ചാന്‍സ് ചോദിച്ചപ്പോഴുള്ള അനുഭവവും ധര്‍മ്മജന്‍ പങ്കുവെച്ച വാക്കുകളാണ് വൈറലായി മാറുന്നത്. ‘ഞാനിന്ന് വരെ ആരോടും ചാന്‍സ് ചോദിച്ച് പോയിട്ടില്ല. എനിക്ക് ചാന്‍സ് ചോദിക്കണമെന്ന് വിചാരിച്ച രണ്ട് മൂന്ന് സംവിധായകര്‍ ഉണ്ട്. അതിലൊരാളാണ് സത്യന്‍ അന്തിക്കാട്’
‘ഞാനൊരു ദിവസം ഇന്നസെന്റ് ചേട്ടനെ വിളിച്ച് ചേട്ടാ എനിക്ക് സത്യന്‍ സാറിന്റെ പടത്തില്‍ അഭിനയിക്കണം എന്നുണ്ടെന്ന് പറഞ്ഞു. അതിനെന്താ ഇപ്പോള്‍ വിളിക്കാം എന്ന് പറഞ്ഞു. പുതിയ തീരങ്ങള്‍ എന്ന സിനിമ തുടങ്ങാനായി രണ്ട് ദിവസമേ ഉള്ളൂ’. ‘ഞാന്‍ ചാന്‍സ് ചോദിക്കാനായിട്ട് പോയതല്ല, എന്റെ സുഹൃത്തിന്റെ ആവശ്യത്തിന് ആലപ്പുഴയില്‍ പോയതായിരുന്നു. കുറേ നേരം കാത്തു നിന്നു.
ഞാന്‍ ഇന്നസെന്റ് ചേട്ടനെ വിളിച്ചു ചേട്ടാ അവരെയൊന്നും ഇവിടെ കാണാനില്ല. ഞാന്‍ പോയ്‌ക്കോട്ടെ എന്ന് ചോദിച്ചു. പുള്ളി പിന്നെയും സത്യന്‍ അന്തിക്കാടിനെ വിളിച്ചു’. ‘എന്നെ തിരിച്ചു വിളിച്ചു. അവര്‍ പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയിരിക്കുകയാണ് ഇപ്പോള്‍ വരും. നീ അവിടെ നില്‍ക്ക് എന്ന് പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ സത്യന്‍ സാര്‍, ആന്റോ ജോസഫ്, ശ്രീബാല കെ മേനോന്‍ എന്നിവര്‍ കയറി വരികയാണ്. എന്നെ കണ്ടപ്പോള്‍ എന്താടാ ഇവിടെ പരിപാടി എന്ന് ചോദിച്ചു. സത്യന്‍ സാര്‍ എന്നെ നോക്കി ഇന്നസെന്റ് വിളിച്ചിരുന്നു, പൊയ്‌ക്കോ പൊയ്‌ക്കോ എന്ന് പറഞ്ഞു’.
‘എനിക്കാകെ സങ്കടം ആയിപ്പോയി. ഞാന്‍ സത്യന്‍ സാറോട് സംസാരിച്ചുമില്ല, പൊയ്‌ക്കോ എന്ന് പറയുകയും ചെയ്തു. എനിക്കാകെ സങ്കടമായി. സുഹൃത്തിനോടാെപ്പം വീട്ടിലേയ്ക്ക് തിരിച്ച് വന്നു. വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ എനിക്ക് കോള്‍ വന്നു. നാളെ എത്തണം, മെയിന്‍ വേഷമാണ്, മുപ്പത് ദിവസത്തെ ഡേറ്റ് വേണമെന്ന് പറഞ്ഞു’വെന്നും ധര്‍മ്മജന്‍ പറയുന്നു.
ദിലീപിനെ കുറിച്ചും അദ്ദേഹം വാചാലനായി. ‘ദിലീപേട്ടനെ എപ്പോഴും വിളിക്കുന്ന ബന്ധമില്ല. എന്നെ സിനിമയില്‍ കൊണ്ടു വന്ന ആളെന്ന നിലയ്ക്കും. അല്ലാണ്ടും ഒരു സ്‌നേഹം എനിക്ക് പുള്ളിയോടുണ്ട്. ആ സ്‌നേഹം തിരിച്ചും പുള്ളിയ്ക്കുണ്ട്’. ‘എല്ലാ സിനിമകളിലും എന്നെ അഭിനയിക്കാന്‍ വിളിക്കാത്തതില്‍ പരാതി ഒന്നുമില്ല. ഞാനങ്ങോട്ട് വിളിക്കുന്നതിലും കൂടുതല്‍ ചിലപ്പോള്‍ പുള്ളി എന്തെങ്കിലും ആവശ്യത്തിന് ഇങ്ങോട്ട് വിളിക്കാറെ ഉള്ളൂ’
‘പിന്നെ എനിക്ക് കടപ്പാടുണ്ട്, പ്രകടമായല്ല പരസ്യമായിത്തന്നെ. എന്തുണ്ടെങ്കിലും അങ്ങനെ പറയുന്ന ആളാണ്. എന്റെ നിലപാടുകള്‍ക്ക് ഞാന്‍ മാറ്റം വരുത്തിയിട്ടില്ല. അത് ശരിയല്ല എന്ന് പറഞ്ഞാല്‍ ശരിയാണെങ്കില്‍ മാറ്റും. അതല്ലാതെ എന്റെ നിലപാടുകള്‍ക്ക് മാറ്റമില്ല’. ‘അച്ഛനില്‍ നിന്ന് കിട്ടിയ ഗുണമാണ്. അത് ഞാന്‍ ഇന്നുവരെ കളഞ്ഞ് കുളിച്ചിട്ടില്ല,’എന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അകപ്പെട്ടപ്പോള്‍ ദിലീപിനെ പിന്തുണച്ച് ധര്‍മ്മജന്‍ സംസാരിച്ചിരുന്നു. ഇത് വിമര്‍ശനത്തിനും വഴി വെച്ചിരുന്നു.
2010 ല്‍ പുറത്തിറങ്ങിയ ദിലീപ്- കാവ്യ ചിത്രം പാപ്പി അപ്പച്ചയിലൂടെയാണ് ധര്‍മജന്‍ മലയാള സിനിമയില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് മലയാളത്തിലെ സജീവ സാന്നിധ്യവും ഹിറ്റുകളിലെ അവിഭാജ്യ ഘടകവുമായി വളരുകയായിരുന്നു. ദിലീപിന്റെ സിനിമയില്‍ നിന്ന് തന്നെ പലരും ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ ധര്‍മ്മജന്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അപ്പോള്‍ അതുവരെയും ദിലീപേട്ടന്റെ കോമ്പിനേഷന്‍ എന്ന് വെച്ചാല്‍ ഹരിശ്രീ അശോകനും സലീംകുമാറും ഒകെ ആയുളള കൂട്ടുകെട്ടായിരുന്നു.
അപ്പോഴാണ് അതൊന്നു മാറ്റിപ്പിടിക്കാന്‍ എന്നെ വിളിക്കുന്നത്. അന്ന് പലരും അദ്ദേഹത്തോട് ചോദിച്ചിരുന്നു വെറുതേ പരീക്ഷിക്കേണ്ട കാര്യമുണ്ടോ എന്നൊക്കെ. എന്നാല്‍ പുളളി അതില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു. ദിലീപിന്റെ അനുജന്‍ അനൂപായിരുന്നു ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ദിലീപിനൊപ്പമുള്ള മുഴഉനീള കഥാപാത്രത്തെ ആയിരുന്നു ധര്‍മ്മജന്‍ പാപ്പി അപ്പച്ചയില്‍ അവതരിപ്പിച്ചത്.
