Connect with us

ദിലീപിനോട് മുഖം കറുപിച്ച് തന്നെ അതേ കുറിച്ച് പറയേണ്ടി വന്നു, പണ്ടത്തെ ദിലീപ് ആകണമെന്നും പറഞ്ഞു; വീണ്ടും വൈറലായി കമലിന്റെ വാക്കുകള്‍

News

ദിലീപിനോട് മുഖം കറുപിച്ച് തന്നെ അതേ കുറിച്ച് പറയേണ്ടി വന്നു, പണ്ടത്തെ ദിലീപ് ആകണമെന്നും പറഞ്ഞു; വീണ്ടും വൈറലായി കമലിന്റെ വാക്കുകള്‍

ദിലീപിനോട് മുഖം കറുപിച്ച് തന്നെ അതേ കുറിച്ച് പറയേണ്ടി വന്നു, പണ്ടത്തെ ദിലീപ് ആകണമെന്നും പറഞ്ഞു; വീണ്ടും വൈറലായി കമലിന്റെ വാക്കുകള്‍

മലയാളികള്‍ മറക്കാത്ത നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമാ ലോകത്തിന് സമ്മാനിച്ച, മലയാളികളുടെ പ്രിയങ്കരനായ സംവിധായകരില്‍ ഒരാളാണ് കമല്‍. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങള്‍ക്കൊപ്പവും ഒരു കാലത്ത് പ്രവര്‍ത്തിച്ച കമല്‍ ഇന്ന് സിനിമകളില്‍ സജീവ സാന്നിധ്യം അല്ലെങ്കിലും മലയാള സിനിമയില്‍ ഇദ്ദേഹത്തിന് പ്രത്യേക സ്ഥാനം ഉണ്ട് എന്ന് തന്നെ പറയാം. കഥ, തിരക്കഥ, സംവിധാനം തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലയില്‍ കഴിവു തെളിയിച്ചിട്ടുള്ള സംവിധായകനാണ് കമല്‍.

ഉണ്ണികളെ ഒരു കഥ പറയാം, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, പൂക്കാലം വരവായി, ഈ പുഴയും കടന്ന്, കൃഷ്ണ ഗുഡിയില്‍ ഒരു പ്രണയ കാലത്ത്, സ്വപ്നക്കൂട്, രാപ്പകല്‍, ഗ്രാമഫോണ്‍, അഴകിയ രാവണന്‍ തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകള്‍ കമല്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയവരുടെ സുവര്‍ണ കാലഘട്ടത്തില്‍ ഇവരെ വെച്ച് നിരവധി സിനിമകള്‍ കമല്‍ സംവിധാനം ചെയ്തു. ഇന്നും ഇവയില്‍ പലതും അനശ്വര സിനിമകളായി പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുന്നു.

ഇപ്പോഴിതാ മുമ്പൊരിക്കല്‍ കമല്‍ നല്‍കിയ ഒരു അഭിമുഖമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. മലയാളത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള നടന്‍ ആരെന്നതിനെക്കുറിച്ചാണ് മുമ്പൊരിക്കല്‍ കമല്‍ സംസാരിച്ചത്. മാത്രമല്ല, മലയാള സിനിമയിലെ മിന്നും താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരെക്കുറിച്ചും കമല്‍ സംസാരിച്ചു.

‘ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമ ചെയ്യുന്ന സമയത്ത് ഞങ്ങള്‍ കൊടൈക്കനാലില്‍ ഷൂട്ട് ചെയ്യുമ്പോള്‍ രാവിലെ നാല് മണിക്ക്
ലൊക്കേഷനിലേയ്ക്ക് പോവും. ഒപ്പം സിനിമയില്‍ അഭിനയിക്കുന്ന കുട്ടികളും. മോഹന്‍ലാല്‍ എന്നും എന്റെ കൂടെ വരും’. ‘കുട്ടികള്‍ ഉറങ്ങുകയായിരിക്കും. അവരെ വിളിച്ചുണര്‍ത്തും. കുട്ടികളെ എടുക്കാന്‍ പോലും മോഹന്‍ലാല്‍ കൂടെ വരുമായിരുന്നു. അതാണ് അന്നത്തെ മോഹന്‍ലാല്‍’.

‘ഇനി ജയറാമിന്റെ കാര്യം പറയാം, പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ ഇതേപോലെ തന്നെ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന ക്ലൈമാക്‌സ് സീന്‍ ഉണ്ടായിരുന്നു. അതില്‍ ജയറാമിന് വല്ലപ്പോഴുമേ ഷോട്ട് ഉള്ളൂ. 51 ആര്‍ട്ടിസ്റ്റുകളാണ് ആ ക്ലൈമാക്‌സ് സീനില്‍ പങ്കെടുക്കുന്നത്’. ‘അത്രയും ആര്‍ട്ടിസ്റ്റുകള്‍ ആ സീനില്‍ ഉണ്ട്. ജയറാമിന് പലപ്പോഴും വൈകുന്നേരമായിരിക്കും ഷോട്ട്. പക്ഷെ രാവിലെ മുതല്‍ മേക്കപ്പ് ഇട്ട് ജയറാം നില്‍ക്കുന്നുണ്ടാവും. ഒരു പരാതിയും പറയാത്ത നടനാണ്’.

‘മമ്മൂക്ക സമയത്തിന് വരില്ല, വെറുതെ ചൂടാവും എന്ന് എല്ലാവരും പറയാറുണ്ട്. പക്ഷെ എന്റെ സിനിമകളിലൊന്നും അങ്ങനെ പരാതി വന്നിട്ടില്ല. ദിലീപ് എല്ലാ സെറ്റിലും വൈകി വരുന്ന ആളാണെന്ന് പറയാറുണ്ട്. പക്ഷെ എന്നെ പേടിച്ച് നേരത്തെ വന്നു. ഒന്ന് രണ്ട് ദിവസം വൈകി വന്നപ്പോള്‍ മുഖം കറുപ്പിച്ച് പറയുകയും ചെയ്തു. ദിലീപ് എന്റെ സെറ്റില്‍ ആദ്യം വരുന്ന ആള്‍ ആയിരുന്നു പണ്ട്, അങ്ങനെയൊരു ദിലീപ് തന്നെയായിരിക്കണം എന്ന് ഞാന്‍ പറഞ്ഞു’

‘ഇത് ഡിപ്ലോമസി അല്ല. നമ്മള്‍ എങ്ങനെ ഇടപെടുന്നു എന്നതിനനുസരിച്ചാണ്. ജയറാം വേറെ സെറ്റില്‍ ചിലപ്പോള്‍ എല്ലാ കുരുത്തക്കേടും കാണിക്കുമായിരിക്കും. ഞാന്‍ ഭയങ്കരമായി വഴക്ക് പറഞ്ഞ ആര്‍ട്ടിസ്റ്റുകളും ഉണ്ട്. ഇനി ഒരിക്കലും എന്റെ സിനിമയില്‍ അഭിനയിപ്പിക്കില്ല എന്ന് തീരുമാനിച്ച ആര്‍ട്ടിസ്റ്റുകളെ അടുത്ത പടത്തില്‍ ഞാന്‍ മെയ്ന്‍ റോള്‍ അഭിനയിപ്പിച്ചിട്ടുണ്ട്. ആളുടെ പേര് ഞാന്‍ പറയുന്നില്ല,’ എന്നും കമല്‍ അഭിമുഖത്തില്‍ പറഞ്ഞു.

1986 ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പ്പൂവുകളിലൂടെയാണ് കമല്‍ സംവിധായകനായത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചില്ല് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായി കമല്‍ പ്രവര്‍ത്തിച്ചിരുന്നു. 1986 ലിറങ്ങിയ മോഹന്‍ലാല്‍ സിനിമ ആയിരുന്നു മിഴിനീര്‍ പൂക്കള്‍. കമല്‍ സംവിധാനം ചെയ്ത ആദ്യ സിനിമയുമായിരുന്നു ഇത്. മോഹന്‍ലാല്‍, ലിസി, ഉര്‍വശി തുടങ്ങിയ താരങ്ങളായിരുന്നു സിനിമയില്‍ അഭിനയിച്ചത്. റിച്ചാര്‍ഡ് എന്നായിരുന്നു മിഴിനീര്‍പൂക്കളില്‍ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തിന്റെ പേര്. അത്തരത്തിലുള്ള കഥാപത്രം ഇനി മോഹന്‍ലാലിന്റെ പ്രേക്ഷകര്‍ സ്വീകരിച്ചെന്ന് വരില്ലെന്നും കമല്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമലിനെതിരെ പീഡന ആരോപണവുമായി യുവതി രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. കമല്‍ നായിക വേഷം വാഗ്ദാനം നല്‍കിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. ഔദ്യോഗികവസതിയില്‍ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്നും യുവതി ആരോപിച്ചിരുന്നു.

More in News

Trending

Recent

To Top