എന്റെ ജീവിതത്തില്‍ ഒരുപാട് തകര്ച്ചകള് വന്നിട്ടുണ്ട്, ആ സമയത്തൊക്കെ കൈത്താങ്ങായി കുടെ നിന്നതും എന്റെ അമ്മയെ വിളിച്ച് ആശ്വസിപ്പിച്ചതും ആ നടൻ മാത്രം ; തുറന്ന് പറഞ്ഞ് ധന്യ മറിയ വര്‍ഗ്ഗീസ്
സിനിമാ ലോകത്ത് നിന്ന് മിനിസ്ക്രീനിലേക്ക് എത്തിയ താരമാണ് ധന്യ മേരി വര്‍ഗ്ഗീസ്. ബിഗ് ബോസ് സീസൺ ഫോറിലെ കരുത്തുറ്റ മത്സരാർഥി കൂടിയായിരുന്നു താരം. ‘തലപ്പാവ്’, ‘വൈരം’, ‘റെഡ് ചില്ലീസ്’, ‘കേരള കഫേ’, ‘ദ്രോണ’, ‘കരയിലേക്കൊരു കടല്‍ ദൂരം’, ‘നായകന്’, ‘പ്രണയം’ തുടങ്ങിയ സിനിമകളിലൂടെയാണ് ധന്യ മേരി വര്‍ഗ്ഗീസ് സിനിമയില്‍ കാലുറപ്പിച്ചത്. സിനിമയിലുള്ളതിനെക്കാള്‍ അധികം ധന്യ മേരി വര്‍ഗീസ് ആരാധകരെ നേടിയത് ‘സീത കല്യാണം’ എന്ന സീരിയലിലൂടെയാണ്.
സീരിയലില്‍ നിന്നും നേടിയ ജനപ്രീതിയുടെ കരുത്തിലാണ് ധന്യ ബിഗ് ബോസിലേക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ് 4 ലെ ശക്തരില്‍ ഒരാളായിരുന്നു ധന്യ.ടാസ്കുകളില് മികച്ച പ്രകടനം കാഴ്ചവെച്ച ധന്യ ധാരാളം ആരാധകരെ നേടി. ഷോയുടെ അവസാന ഘട്ടം വരെ എത്താന്‍ ധന്യയ്ക്ക് സാധിച്ചു. ബിഗ് ബോസില്‍ വച്ച് തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ ധന്യ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ മഹിളാരത്നത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ പ്രതിസന്ധികാലത്തെക്കുറിച്ച് വീണ്ടും മനസ് തുറക്കുകയാണ് ധന്യ.
വിവാദങ്ങളും തകര്‍ച്ചകളുമൊക്കെ ഉണ്ടായപ്പോള്‍ കൈത്താങ്ങായി അഭിനയലോകത്തു നിന്നും ആരെങ്കിലും വന്നിരുന്നോ എന്ന ചോദ്യത്തിനാണ് ധന്യ മറുപടി നല്‍കിയത്. നിനച്ചിരിക്കാതെ എന്റെ ജീവിതത്തില്‍ ഒരുപാട് തകര്ച്ചകള് വന്നിട്ടുണ്ട്. ആ സമയത്തൊക്കെ കൈത്താങ്ങായി കുടെ നിന്നു എന്നു പറയാന്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് അധികമാരും ഉണ്ടായിരുന്നില്ല. ആകെ വിളിച്ചതും എന്റെ അമ്മയെ വിളിച്ച് ആശ്വസിപ്പിച്ചതും ജയസൂര്യയാണെന്ന് ധന്യ പറയുന്നു.
ജയസൂര്യയുമായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നല്ല സൗഹൃദമുണ്ട്. എന്റെ വീട്ടിലൊക്കെ വന്നിട്ടുണ്ട്. ആ സമയത്ത് അദ്ദേഹം വിളിച്ച് എന്റെ അമ്മയോട് കാര്യങ്ങള്‍ തിരക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. സൗഹൃദം കാത്തുസൂക്ഷിക്കുന്നവര്‍ ഇന്‍ഡസ്ട്രിയില്‍ അക്കാലത്ത് ഒരുപാടുണ്ടായിരുന്നു. അവരൊന്നും കാര്യം അന്വേഷിച്ച് സമാധാനിപ്പിച്ചിട്ടോ സംസാരിച്ചിട്ടോ പോലുമില്ലെന്ന് ധന്യ പറയുന്നു.
വിവാദമായി മാറിയ സാക്ഷ്യം പറയല്‍ വീഡിയോയെക്കുറിച്ചും ധന്യ മേരി വര്‍ഗ്ഗീസ് സംസാരിക്കുന്നുണ്ട്. ഒരിക്കലും പള്ളിയില്‍ പോയി സാക്ഷ്യം പറഞ്ഞപ്പോള്‍ അവരതെടുത്ത് യുട്യൂബ് ചാനലില്‍ ഇടുമെന്ന് കരുതിയിരുന്നില്ല ധന്യ. ലക്ഷക്കണക്കിന് ആളുകള്‍ കാണുമെന്നും എന്നെ ട്രോളാന്‍ ഇത്രയധികം ഒരുങ്ങി വരുമെന്നും ഞാന്‍ അറിഞ്ഞില്ല. ഒരുക്കലും സാക്ഷ്യം പറയുന്നത് കാശ് മേടിച്ചിട്ടല്ല. അവനവന്റെ അഭിപ്രായത്തിലും ജീവിതത്തില്‍ വന്ന മാറ്റങ്ങളില്‍ നിന്നും അനുഭവത്തില്‍ നിന്നുമൊക്കെയാണ് അത് പറയുന്നത് എന്ന് പറയുന്നു.ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
ബിഗ് ബോസിന് അകത്തുണ്ടായിരുന്നപ്പോഴും പുറത്ത് വന്ന ശേഷവുമുള്ള മാറ്റങ്ങള്‍ പറഞ്ഞാല്‍ മനസിലാകുമോ എന്ന് അറിയില്ല. ഒരുപാട് ട്രോമകള്‍ ഷോയിലെത്തിയ എല്ലാവര്ക്കും ഉണ്ടായിരുന്നു. ബിഗ് ബോസ് ഹൗസിലേക്ക് കയറുമ്പോള്‍ തന്നെ ഒരുപാട് സൗഹൃദങ്ങള്‍ കിട്ടും. പക്ഷെ ഒരു നെഗറ്റീവ് എനര്‍ജി എവിടെയൊക്കയോ ഉണ്ടാകും. ഒരുപാട് ദിവസങ്ങള്‍ നമ്മള് അറിയില്ലാത്ത ഒരുപാട് ആളുകളുടെ കൂടെ പുറത്തെ ഒരു വിവരവും അറിയാതെ കഴിയുകയാണെന്ന് ധന്യ പറയുന്നു.
ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം തനിക്ക് ഒരുപാട് പേരുമായൊന്നും അധികം കോണ്ടാക്ട് ഇല്ലെന്നാണ് ധന്യ പറയുന്നത്. അതേസമയം എല്ലാവരോടും ഫോണ്‍കോളും മറ്റുമായി സംസാരിക്കാറുണ്ടെന്നും ധന്യ പറഞ്ഞു. നടന് ജോണ്‍ ജേക്കബ് ആണ് ധന്യയുടെ ഭർത്താവ്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ധന്യയും ജോണും.
