Connect with us

അവിടെ കണ്ടന്റ് ഉണ്ടാക്കുന്നതും ഒരു പരിധി വരെ അഖിൽ തന്നെയാണ്, അത് നമ്മൾ സമ്മതിച്ചു കൊടുത്തേ പറ്റു; അനു

Movies

അവിടെ കണ്ടന്റ് ഉണ്ടാക്കുന്നതും ഒരു പരിധി വരെ അഖിൽ തന്നെയാണ്, അത് നമ്മൾ സമ്മതിച്ചു കൊടുത്തേ പറ്റു; അനു

അവിടെ കണ്ടന്റ് ഉണ്ടാക്കുന്നതും ഒരു പരിധി വരെ അഖിൽ തന്നെയാണ്, അത് നമ്മൾ സമ്മതിച്ചു കൊടുത്തേ പറ്റു; അനു

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് പതിനൊന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഒരാൾ കൂടി ഹൗസിൽ നിന്നും പുറത്തായിരിക്കുകയാണ്. വൈൽ‌‍ഡ് കാർഡായി ഹൗസിലേക്ക് എത്തിയ സീരിയൽ, സിനിമാ താരം അനു ജോസഫാണ് എവിക്ടായിരിക്കുന്നത്.


നാദിറ, അനു ജോസഫ്, അഖിൽ മാരാർ, റെനീഷ, ജുനൈസ്, അനിയൻ മിഥുൻ, ഷിജു, സെറീന എന്നിവരാണ് ഇത്തവണ നോമിനേഷിൽ എത്തിയത്. ടോപ്പ് ഫൈവിലേക്കുള്ള മുൻധാരണകളൊക്കെ ചിലപ്പോൾ മാറാം. കാരണം ബിഗ് ബോസ് പ്രവചനാതീതമാണ് എന്നു പറയുന്നത് വളരെ കറക്ടാണ്.

അഖിൽ മാരാർ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അയാൾ നല്ലൊരു ഗെയിമറാണ്. അവിടെ കണ്ടന്റ് ഉണ്ടാക്കുന്നതും ഒരു പരിധി വരെ അഖിൽ തന്നെയാണ്. അത് നമ്മൾ സമ്മതിച്ചു കൊടുത്തേ പറ്റു. വിഷ്ണു, റിനോഷ്, ജുനൈസ് എന്നിവരും ഉണ്ടാകും. ഇതുവരെ ജുനൈസ് ഓക്കെയാണ്. ഇനി മുൻപോട്ടുള്ള ദിവസങ്ങളിൽ എങ്ങനെയാകുമെന്ന് അറിയില്ല. ഒട്ടും വിട്ടു കൊടുക്കാൻ മനസില്ലാത്ത ഒരാളുണ്ട് അവിടെ ശോഭ. ചിലപ്പോൾ, ഉറപ്പു പറയാൻ പറ്റില്ല ശോഭ ഉണ്ടാകും. ഇത്രയും ആളുകളെയാണ് എനിക്ക് തോന്നുന്നത്. അഖിൽ പറയുന്ന ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ അംഗീകരിക്കാറുണ്ടായിരുന്നു.

പക്ഷേ തെറ്റായ കാര്യങ്ങൾ, തെറ്റാണ് മാരാരേ എന്ന് ഞാൻ പറയാറുണ്ടായിരുന്നു. അയാളുപയോഗിച്ച ഒരു വാക്ക്, അത് മൊത്തത്തിൽ മൂന്ന് നേരം അരിയാഹാരം കഴിക്കുന്ന ഒരാൾക്ക് പോസിറ്റീവായി തോന്നുന്ന കാര്യമായിരുന്നില്ല. അതിനെയാണ് ഞാൻ എതിർത്തത്. അറിവുള്ള ഒരു മനുഷ്യനായിട്ടും നല്ല മനസുള്ള ഒരു മനുഷ്യനായിട്ടും നല്ലൊരു സുഹൃത്തുമായിട്ടാണ് എനിക്ക് ഫീൽ ചെയ്തിട്ടുള്ളത്. ഈ നിമിഷം വരെ ഞങ്ങൾ അങ്ങനെയാണ് നിന്നിട്ടുള്ളതും. ഇറങ്ങാൻ നേരത്തും ഒരു സുഹൃത്തിനെപ്പോലെ, ഒരു സഹോദരിയെപ്പോലെ ആണ് അദ്ദേഹം എന്നോട് സംസാരിച്ചത്.

പറ്റുമെങ്കിൽ ഒരു മാസം എനിയ്ക്ക് വേണ്ടി വോട്ട് പിടിക്കാൻ പറഞ്ഞു വിടുന്ന ഒരു സൗഹൃദമാണ് ഞങ്ങൾക്കിടയിലുള്ളത്. മാരാരുമായി വളരെ നല്ല സൗഹൃദമാണ് ഈ നിമിഷം വരെയുള്ളത്. ഇനി തുടർന്നും അങ്ങനെ തന്നെയായിരിക്കും. പുറത്തിറങ്ങി കഴിഞ്ഞാലും മാരാരുമായി സൗഹൃദം വയ്ക്കുന്ന ആളുകളാണ് അവിടെയുള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു. സൗഹൃദത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു ആളാണ് ഷിജു ചേട്ടൻ. ഷിജു ചേട്ടൻ മാരാരെ വിട്ടു മാറുമെന്ന് എനിക്ക് തോന്നുന്നില്ല. അതിന്റെ ആവശ്യമുണ്ടെങ്കിൽ അയാൾ മാറട്ടെ.

എങ്ങനെ ഗെയിം കളിക്കണമെന്ന് ഷിജു ചേട്ടന് അറിയാം. ഇനി ഷിജു ചേട്ടന്റെ ടൈം ആയിരിക്കും. കറക്ടായി കാര്യങ്ങളിൽ ഇടപെടുമെന്ന് എനിക്ക് തോന്നുന്നു. മാരാര് എന്ന് പറയുന്ന വ്യക്തി ഉണ്ടാക്കി വച്ചിരിക്കുന്ന ബാരികോഡിന് അകത്ത് നിൽക്കാതെ അദ്ദേഹത്തിന് കളിക്കാൻ പറ്റുമെങ്കിൽ നല്ല കാര്യമെന്നേ എനിക്ക് പറയാനുള്ളൂ.

എന്നാലും നല്ല സൗഹൃദങ്ങളെ ഞാൻ എന്നും അംഗീകരിക്കുന്ന കൂട്ടത്തിലാണ്. പ്രണയത്തിൽ ആർക്കും കുറ്റമില്ലെങ്കിൽ സൗഹൃദത്തിന് എന്തിനാണ് ആളുകൾക്ക് ഇത്ര കുറ്റമെന്ന് എത്ര ആലോചിച്ചിട്ടും എനിയ്ക്ക് മനസിലാകുന്നില്ല- അനു പറയുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top