Actor
ഇതുപോലെയൊരു ബ്ലോക്ബസ്റ്റർ പിറന്നാൾ സമ്മാനം എനിക്ക് ലഭിക്കാനില്ല; നന്ദി പറഞ്ഞ് ധനുഷ്
ഇതുപോലെയൊരു ബ്ലോക്ബസ്റ്റർ പിറന്നാൾ സമ്മാനം എനിക്ക് ലഭിക്കാനില്ല; നന്ദി പറഞ്ഞ് ധനുഷ്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ധനുഷ് ചിത്രമാണ് രായൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ധനുഷിന്റെ 50-ാമത്തെ ചിത്രം കൂടിയാണ് രായൻ. കഴിഞ്ഞ ദിവസമായിരുന്നു ധനുഷിന്റെ പിറന്നാൾ. ഇപ്പോഴിതാ ആരാധകർക്കും പ്രേക്ഷകർക്കും നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധനുഷ്.
എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ധനുഷ് സന്തോഷം പങ്കുവെച്ചത്. അഗദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ചൊരിഞ്ഞതിന് പ്രേക്ഷകർക്കും സിനിമാ സാഹോദരങ്ങള്ഡക്കും സുഹൃത്തുക്കൾക്കും മാധ്യമങ്ങൾക്കും എന്നെ പിന്തുണയ്ക്കുന്ന എല്ലാവർക്കും എന്റെ ആത്മാർത്ഥമായ നന്ദി. ഇതുപോലെയൊരു ബ്ലോക്ബസ്റ്റർ പിറന്നാൾ സമ്മാനം എനിക്ക് ലഭിക്കാനില്ല! ഓം നമഃ ശിവായ!- എന്നാണ് ധനുഷ് കുറിച്ചത്.
ധനുഷിന്റെ രായൻ തിയറ്ററുകളിൽ വിജയപ്രദർശനം തുടരുകയാണ്. നേരത്തെ ജൂലെെ 14-നാണ് ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ‘ഇന്ത്യൻ 2’ റിലീസ് കാരണം രായൻ റിലീസ് നീട്ടിവെച്ചതാണെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. കഴിഞ്ഞ വർഷം ജൂലായിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
ധനുഷിന്റെ മൂന്നാം സംവിധാന സംരംഭമാണ് രായൻ. 2017-ൽ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് സംവിധാനംചെയ്ത ആദ്യചിത്രം. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ‘നിലവുക്ക് എൻമേൽ എന്നടീ കോപം’ എന്ന ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥയും ധനുഷിന്റേത് തന്നെയാണ്. പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരുന്നത്.