Connect with us

ഇനി സിനിമയില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ വേണ്ടേ വേണ്ട, വധു സിനിമയ്ക്ക് പുറത്ത് നിന്ന്?; ധനുഷ് വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍!

Actor

ഇനി സിനിമയില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ വേണ്ടേ വേണ്ട, വധു സിനിമയ്ക്ക് പുറത്ത് നിന്ന്?; ധനുഷ് വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍!

ഇനി സിനിമയില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ വേണ്ടേ വേണ്ട, വധു സിനിമയ്ക്ക് പുറത്ത് നിന്ന്?; ധനുഷ് വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍!

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ധനുഷ്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട് ധനുഷിന്. മാത്രമല്ല. ഹോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇടയ്ക്ക് വെച്ച് ധനുഷിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍പ്പെട്ടിരുന്നു. ഐശ്വര്യയുമായുള്ള വിവാഹമോചനവാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

പ്രണയിച്ച് വിവാഹിതരായവരാണ് ധനുഷും ഐശ്വര്യയും. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലാണ് ധനുഷ് ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിന്റെ റിലീസ് ദിവസമാണ് ആദ്യമായി ഐശ്വര്യ രജിനികാന്തിനെ ആദ്യമായി കണ്ടതെന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ ധനുഷ് പറഞ്ഞിരുന്നു.

അന്ന് മുതലുള്ള സൗഹൃദം വളര്‍ന്ന് പ്രണയമായതോടെയാണ് വിവാഹത്തിലേയ്ക്ക് ഇരുവരും കടന്നത്. എന്നാല്‍ ധനുഷിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് ഐശ്വര്യയും നടന്‍ ചിമ്പുവുമായി പ്രണയത്തിലായിരുന്നെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിമ്പുവിനെ ഐശ്വര്യ വിവാഹത്തിന് മുമ്പായി ഒഴിവാക്കുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്ന് 2004ല്‍ വിവാഹിതരായ ധനുഷും ഐശ്വര്യയും 20 വര്‍ഷത്തോളം നീണ്ട തങ്ങളുടെ വൈവാഹിക ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ്.

രണ്ട് വര്‍ഷം മുമ്പ് തന്നെ ഇരുവരും സെപറേറ്റഡ് ആവുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. മക്കളുടെ കാര്യങ്ങളില്‍ ഒരുമിച്ചുണ്ടാകുമെന്നും എന്നാല്‍ ഇരുവരും വേര്‍പെട്ടായിരിക്കും മുന്നോട്ടുള്ള ജീവിതമെന്നുമാണ് അവര്‍ അറിയിച്ചത്.

ഇതിനിടെ ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തിനിടയില്‍ വിള്ളലുണ്ടാവാനുള്ള പല കാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ധനുഷിന് ഒപ്പം അഭിനയിച്ച നടിമാരുമായി ഉണ്ടായിരുന്ന ബന്ധമാണ് ഇതിലേക്ക് നയിച്ചതെന്നും അതല്ല, ഐശ്വര്യയ്ക്ക് ഉണ്ടായിരുന്ന ബന്ധമാണ് കാരണം എന്നുമെല്ലാം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ത്രീ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്രുതി ഹാസനുമായി ധനുഷ് പ്രണയത്തിലായി എന്നാണ് തുടക്കം മുതല്‍ വന്നിരുന്നത്. ത്രീ സംവിധാനം ചെയ്തത് ഐശ്വര്യ രജിനികാന്ത് തന്നെയായിരുന്നു. ഇരുവരുടെയും ഡിവോഴ്‌സ് പ്രഖ്യാപനം വലിയ രീതിയില്‍ തന്നെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. പ്രേക്ഷകരെ മാത്രമല്ല, സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനെ വരെ ഞെട്ടിച്ചിരുന്നു.

ഇവര്‍ തമ്മില്‍ വീണ്ടും ഒത്തു ചേരുന്നതിനായി രജിനികാന്ത് തന്നെ ഇടപെട്ട് സംസാരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കസ്തൂരി രാജ തന്നെ നേരിട്ട് ഇടപെട്ടെങ്കിലും മകന്റെ മനസ് മാറ്റാന്‍ അദ്ദേഹത്തിനും സാധിച്ചില്ല. ഇരുവരും വേര്‍പെടുകയാണെന്ന് അറിയിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഔദ്യോഗികമായി കോടതി വഴി വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതിനിടെ ഐശ്വര്യ വീണ്ടും വിവാഹിതയാകുകായണെന്ന വാര്‍ത്തകളുണ്ടായിരുന്നു. പക്ഷെ ഔദ്യോഗികമായി ഇതു സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അത് മാത്രമല്ല, ഇപ്പോഴിതാ പുറത്തു വരുന്നത് ധനുഷും വിവാഹിതനാവുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ്.

അതേസമയം തന്നെ കസ്തൂരി രാജ ധനുഷിനെക്കൊണ്ട് രണ്ടാമതും വിവാഹം ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ധനുഷ് തനിക്ക് ഇനി സിനിമയില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ അദ്ദേഹം തന്നെ തനിക്ക് വേണ്ട പെണ്‍കുട്ടിയെ തിരയുന്നുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം, അടുത്തിടെ ഗായിക സുചിത്ര ഇവര്‍ക്കെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഐശ്വര്യയും ധനുഷും വിവാഹബന്ധത്തിലായിരിക്കെ തന്നെ പരസ്പരം പറ്റിക്കുകയായിരുന്നുവെന്നും ഇരുവര്‍ക്കും വേറെ വിവാഹ ബന്ധം ഉണ്ടായിരുന്നു എന്നുമാണ് സുചിത്ര പറഞ്ഞത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top