Connect with us

ഉണ്ണി മുകുന്ദന് പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ എക്‌സലന്‍സ് പുരസ്‌കാരം, സമ്മാനത്തുക പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി നല്‍കി നടന്‍

Actor

ഉണ്ണി മുകുന്ദന് പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ എക്‌സലന്‍സ് പുരസ്‌കാരം, സമ്മാനത്തുക പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി നല്‍കി നടന്‍

ഉണ്ണി മുകുന്ദന് പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ എക്‌സലന്‍സ് പുരസ്‌കാരം, സമ്മാനത്തുക പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി നല്‍കി നടന്‍

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു.

നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്. താരത്തിന്റെ മാളികപ്പുറവും വലിയ ശ്രദ്ധനേടിയിരുന്നു. ജയ് ഗണേഷാണ് താരത്തിന്റെ അവസാനമായി തിയ്യേറ്ററുകളിലെത്തിയ ചിത്രം. അടുത്തിടെ ഉണ്ണി മുകുന്ദന് പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ എക്‌സലന്‍സ് പുരസ്‌കാരം ലഭിച്ചിരുന്നു. 50000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

സമ്മാനമായി ലഭിച്ച തുക താരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനത്തിനായാണ് നല്‍കിയത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

രാഷ്ട്രീയം മോശമാണെന്ന് താന്‍ കരുതുന്നില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും താന്‍ ഇഷ്ടപ്പെടുന്ന വ്യക്തികളുണ്ടെന്നും മോഡിജിയെ താന്‍ ബഹുമാനിക്കുന്നുവെന്നും അതുപോെല മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായപ്പോഴും ബഹുമാനമുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏതൊരു വ്യക്തിയെയും താന്‍ ബഹുമാനിക്കുന്നുവെന്നും താന്‍ 13 വര്‍ഷം ഒരു പിന്‍ബലവുമില്ലാതെയാണ് മലയാളം ഇന്‍ഡസ്ട്രിയില്‍ അതിജീവിച്ചതെന്നും തന്റെ വിശ്വാസങ്ങള്‍ക്ക് നേരെ വരുന്ന എന്തിനെയും പ്രതിരോധിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

More in Actor

Trending

Recent

To Top