Connect with us

എന്റെ കരച്ചില്‍ കാലം തുടങ്ങിയത് അജിത്തിന്റെ മരണത്തിന് ശേഷമാണ് ; ദേവി അജിത് പറയുന്നു

Actress

എന്റെ കരച്ചില്‍ കാലം തുടങ്ങിയത് അജിത്തിന്റെ മരണത്തിന് ശേഷമാണ് ; ദേവി അജിത് പറയുന്നു

എന്റെ കരച്ചില്‍ കാലം തുടങ്ങിയത് അജിത്തിന്റെ മരണത്തിന് ശേഷമാണ് ; ദേവി അജിത് പറയുന്നു

മലയാളം ബിഗ് സ്‌ക്രീനിലൂടേയും മിനി സ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ദേവി അജിത്. ഒരു അവതാരകയായി തന്റെ കരിയര്‍ ആരംഭിച്ച ദേവി 2000 ല്‍ പുറത്തിങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സിനിമകള്‍ ചെയ്തിട്ടുള്ള ദേവി സീരിയലുകളിലും സജീവമാണ്. എംജി ശ്രീകുമാര്‍ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയില്‍ എത്തിയ ദേവി തന്റെ ഭര്‍ത്താവിനെ കുറിച്ചും കല്യാണത്തെ കുറിച്ചും ഒക്കെ സംസാരിക്കുകയുണ്ടായി.

ലോ കൊളേജ് സ്റ്റുഡന്റ് ആയിരുന്നു ദേവി. വിവാഹത്തിന് മുന്‍പ് ആണ് ആദ്യം കോളേജിലെത്തിയത്. അപ്പോള്‍ ഭയങ്കര റാഗിങ് ഒക്കെ നേരിട്ടിരുന്നുവത്രെ. പിഡിഗ്രി കഴിഞ്ഞതിന് ശേഷം ലോ കോളേജില്‍ അഞ്ച് വര്‍ഷത്തെ കോഴ്‌സിന് ജോയിന്‍ ചെയ്യുകയായിരുന്നു. പിന്നീട് കോഴ്‌സ് ഒരു വര്‍ഷം കൊ നിര്‍ത്തേണ്ടി വന്നു. അതിന് ശേഷമായിരുന്നു കല്യാണം. പതിനെട്ട് വയസ്സിലാണ് അജിത്തുമായുള്ള വിവാഹം.

വിവാഹ ശേഷം ഡിഗ്രിയൊക്കെ കഴിഞ്ഞ്, മോള്‍ ആയതിന് ശേഷം ആണ് വീണ്ടും ലോ കോളേജില്‍ എത്തുന്നത്. അപ്പോള്‍ ആവശ്യത്തില്‍ അധികം ധൈര്യം ഒക്കെ ഉണ്ടായിരുന്നു. എന്തിനും മുന്നിലുണ്ടാവും, കൈയ്യടിക്കാനാണെങ്കിലും കൂവാനാണ് എങ്കിലും. അന്നൊക്കെ ഭയങ്കര വൈബ്രന്റ് ആയിരുന്നു. എന്റെ കരച്ചില്‍ കാലം തുടങ്ങിയത് അജിത്തിന്റെ മരണത്തിന് ശേഷമാണ്

ഭയങ്കര സെന്റിമെന്റല്‍ ആയിട്ടുള്ള ആളാണ് ഞാന്‍. എന്നോട് അടുത്ത ആള്‍ക്കാര്‍ എന്തിനെങ്കിലും ദേഷ്യപ്പെട്ടാല്‍ ഞാന്‍ അപ്പോള്‍ കരയും. ഒരു പ്രശ്‌നം ഉള്ളത് കരച്ചില്‍ തുടങ്ങിയാല്‍ പിന്നെ എനിക്ക് നിര്‍ത്താന്‍ കഴിയില്ല. ദേവിയുടെ കരച്ചില്‍ ഫെയിമസ് ആണ് എന്നാണ് പ്രോഗ്രാമില്‍ ഒപ്പം വന്ന നടന്‍ മുകുന്ദന്‍ പറയുന്നത്.

ഇപ്പോള്‍ തിരുവനന്തപുരം, വട്ടിയൂര്‍കാവിലാണ് താമസിയ്ക്കുന്നത്. അച്ഛന്‍ മരിച്ചു, അമ്മ മാത്രമേയുള്ളൂ. ഒരു മകളാണ് എനിക്ക്, അവളുടെ കല്യാണം കഴിഞ്ഞു. കുടുംബത്തിനൊപ്പം അവള്‍ ചെന്നൈയിലാണ്. അമ്മയെ നോക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ കാര്യം- ദേവി അജിത്ത് പറഞ്ഞു.

More in Actress

Trending

Recent

To Top