Connect with us

മൂന്ന് വർഷങ്ങൾക്ക് ശേഷം…. സ്റ്റേജിൽ തിരിച്ചെത്തി; കൗതുകത്തോടെ സൗഭാ​ഗ്യയെ നോക്കി മകൾ!

Actress

മൂന്ന് വർഷങ്ങൾക്ക് ശേഷം…. സ്റ്റേജിൽ തിരിച്ചെത്തി; കൗതുകത്തോടെ സൗഭാ​ഗ്യയെ നോക്കി മകൾ!

മൂന്ന് വർഷങ്ങൾക്ക് ശേഷം…. സ്റ്റേജിൽ തിരിച്ചെത്തി; കൗതുകത്തോടെ സൗഭാ​ഗ്യയെ നോക്കി മകൾ!

താരകല്യാണിന്റെ മകളും നർത്തകിയും അഭിനേത്രിയുമായ താരമാണ് സൗഭാ​ഗ്യ വെങ്കിടേഷ്. ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അർജുൻ ആണ് സൗഭാ​ഗ്യയുടെ ഭർത്താവ്. . കുഞ്ഞും ഒത്തുള്ള സുന്ദര നിമിഷങ്ങൾ ആസ്വദിക്കുന്ന തിരക്കിലാണ് ഇപ്പോൾ സൗഭാ​ഗ്യ വെങ്കിടേഷ്. ടിക്ക് ടോക്ക് കാലം മുതൽ സൗഭാ​ഗ്യയുടെ നൃത്തത്തിന് ആരാധകരുണ്ട്.

എന്നാൽ ​ഗർഭിണിയായ ശേഷം സ്റ്റേജ് പെർഫോമൻസുകളിൽ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു സൗഭാ​ഗ്യ വെങ്കിടേഷ്. പക്ഷെ ആ സമയത്തും ഓൺലൈനായും മറ്റും വയറും വെച്ച് കുട്ടികളെ നൃത്തം പഠിപ്പിക്കാറുണ്ടായിരുന്നു സൗഭാ​ഗ്യ. അമ്മ താരാ കല്യാണിന്റെ ഡാൻസ് അക്കാദമി നോക്കി നടത്തുന്നത് സൗഭാ​ഗ്യയും ഭർത്താവ് അർ‌ജുനും ചേർന്നാണ്.

ഇപ്പോൾ മകളുടെ ജനനത്തിന് ശേഷം ആദ്യമായി സ്റ്റേജിൽ കയറിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സൗഭാ​ഗ്യ വെങ്കിടേഷ്. വളരെ നാളുകൾക്ക് ശേഷമാണ് ഭരതനാട്യം കോസ്റ്റ്യൂം മേക്കപ്പിലും ആക്സസറികളിലും സൗഭാ​ഗ്യ പ്രേക്ഷകരും ആരാധകരും കാണുന്നത്. കഴിഞ്ഞ ദിവസം നെടുംകുന്നം ഭദ്രകാളി ക്ഷേത്രത്തിലാണ് അമ്മ താര കല്യാണിനൊപ്പം സൗഭാ​ഗ്യ നൃത്തം അവതരിപ്പിച്ചത്.

ഡാൻസ് കോസ്റ്റ്യൂമിൽ സൗഭാ​ഗ്യയെക്കാൾ താര കല്യാൺ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകർ കുറിച്ചത്. അമ്മയെ ആദ്യമായി ഭരതനാട്യം കോസ്റ്റ്യൂമിൽ കണ്ട സന്തോഷം സൗഭാ​ഗ്യയുടെ മകൾ സുദർശനയുടെ മുഖത്തും കാണാമായിരുന്നു.
മൂന്ന് വർഷത്തിന് ശേഷം സ്റ്റേജിൽ നൃത്തം അവതരിപ്പിച്ച സന്തോഷം പങ്കുവെച്ച് സൗഭാ​ഗ്യ കുറിച്ചത് ഇങ്ങനെയായിരുന്നു… ‘മൂന്ന് വർഷങ്ങൾക്ക് ശേഷം…. സ്റ്റേജിൽ തിരിച്ചെത്തി. ആദ്യ സ്റ്റേജ് പെർഫോമൻസ് ഡെലിവറിക്ക് ശേഷം. ആദ്യമായി ഭരതനാട്യം കോസ്റ്റ്യൂം മേക്കപ്പിലും ആക്സസറികളിലും എന്റെ കുഞ്ഞ് എന്നെ കാണുന്നു’ എന്നായിരുന്നു സൗഭാ​ഗ്യ എഴുതിയത്.

യുട്യൂബ് വ്ലോ​ഗർ കൂടിയാണ് സൗഭാ​ഗ്യ എന്നതിനാൽ തന്നെ ഡാൻസ് പെർഫോമൻസിന്റെ വീഡിയോ അപ്ലോഡ് ചെയ്യുമോയെന്നും ആരാധകർ സൗഭാ​ഗ്യയോട് ആവശ്യപ്പെടുന്നുണ്ട്. അർജുനും സൗഭാ​ഗ്യയെപ്പോലെ ക്ലാസിക്കൽ ഡാൻസറാണ്. ഒപ്പം സീരിയൽ അഭിനയവുമുണ്ട്. അടുത്തിടെയാണ് തൊണ്ടയ്ക്കുള്ള ഓപ്പറേഷൻ താര കല്യാണിന് നടത്തിയത്.ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരിപാടിയിൽ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അര്‍ജുനാണ്. ശ്രീകുമാര്‍,അശ്വതി ശ്രീകാന്ത് തുടങ്ങിയവരൊക്കെയാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താര കല്യാണിനും യുട്യൂബ് ചാനലുണ്ട്. അടുത്തിടെയായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താര കല്യാൺ.

അടുത്തിടെ അമ്മയ്ക്ക് വെഡ്ഡിങ് ആനിവേഴ്സറി സർപ്രൈസ് നൽകിയ സൗഭാ​ഗ്യയുടെ വീഡിയോ വൈറലായിരുന്നു. അച്ഛൻ രാജാറാം എഴുതുന്നത് പോലെ മനോ​ഹരമായ ഒരു കത്താണ് സ്നേഹം കുത്തി നിറച്ച് വെഡ്ഡിങ് ആനിവേഴ്സറിക്ക് സൗഭാ​ഗ്യ നൽകിയത്. അതുകണ്ട് കരയുന്ന താരയുടെ വീഡിയോ വൈറലായിരുന്നു.

2017ലാണ് സൗഭാ​ഗ്യയുടെ അച്ഛൻ നടൻ രാജാറാം അന്തരിച്ചത്. വൈറൽപ്പനി ബാധിക്കുകയും പിന്നീട് നെഞ്ചിൽ ഇൻഫെക്ഷനാകുകയും ചെയ്ത രാജാറാമിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇത് പിന്നീട് സെപ്റ്റെസീമിയ എന്ന ഗുരുതരമായ അവസ്ഥയായി മാറുകയും അവയവങ്ങളെല്ലാം ഒന്നൊന്നായി തകരാറിലാവുകയും ചെയ്തു.

ഏതാണ്ട് ഒമ്പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. സീരിയലിലും സിനിമയിലും ചെറുവേഷങ്ങളുമായി നിറഞ്ഞ നടനാണ് രാജാറാം.

പ്രാദേശിക ചാനലുകളിൽ അവതാരകനുമായിരുന്നു. മലയാള ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. തനിക്ക് അമ്പത് വയസ് വരെ മാത്രമെ ആയുസുണ്ടാവുകയുള്ളൂവെന്ന് അച്ഛൻ ഇടയ്ക്കിടെ പറയുമായിരുന്നുവെന്നും അതുപോലെ തന്നെ സംഭവിച്ചുവെന്നും തന്റെ അച്ഛൻ തന്നെ എനിക്ക് മകളായി പിറന്നുവെന്നുമാണ് സൗഭാ​ഗ്യ പറയാറുള്ളത്.

More in Actress

Trending

Recent

To Top