Movies
മഹേശ്വറിന്‍റെയും അലീനയുടെയും പ്രണയം വീണ്ടും സ്ക്രീനില്‍, ദേവദൂതന്‍ 4Kയില്‍ എത്തുന്നു; പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍
മഹേശ്വറിന്‍റെയും അലീനയുടെയും പ്രണയം വീണ്ടും സ്ക്രീനില്‍, ദേവദൂതന്‍ 4Kയില്‍ എത്തുന്നു; പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍
മോഹന്‍ലാല്‍- സിബി മലയില്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ എവർഗ്രീൻ ക്ലാസിക് ചിത്രമായിരുന്നു ദേവദൂതന്‍. ചിത്രം തിയേറ്ററുകളില്‍ പരാജയമായിരുന്നുവെങ്കിലും ഇപ്പോഴും ചിത്രത്തിലെ ഗാനങ്ങളും ഡയലോഗുകളുമെല്ലാം ഇപ്പോഴും സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയാകാറുണ്ട്. കുറച്ച് ദിവസങ്ങളായി ചിത്രത്തിന്‍റെ 4k റിലീസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഔദ്യോഗികമായി തന്‍റെ ഫേസ്ബുക്കില്‍ ഇതിന്‍റെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ദേവദൂതൻ റീമാസ്റ്റേർഡ് 4 കെ അറ്റ്‌മോസ് പതിപ്പ് തയ്യാറാകുന്നത്. നേരത്തെ സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം സിബി മലയിൽ പങ്കുവെച്ചിരുന്നു.
ഇത് ആരാധകർ വലിയ രീതിയിലാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ പുതിയ അപ്‌ഡേറ്റും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്.ബോക്സ്ഓഫീസിൽ പരാജയപ്പെട്ട ചിത്രത്തിന് പക്ഷെ ടെലിവിഷൻ സ്‌ക്രീനുകളിൽ ഇപ്പോഴും ആരാധകർ ഏറെയാണ്.
ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറായിരുന്നു ദേവദൂതൻ. സംഗീതസംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായി ആണ് മോഹൻലാല്‍ എത്തുന്നത്. കൗതുകമുണർത്തുന്ന പ്ലോട്ടും മോഹൻലാലിൻ്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗർ എന്ന മാന്ത്രിക സംഗീതജ്ഞൻ്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്.
കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം. സന്തോഷ് .സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ ജെ യേശുദാസ്, ജയചന്ദ്രൻ, എം ജി ശ്രീകുമാർ, കെ എസ് ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ.
