Connect with us

മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ്

Actress

മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ്

മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ്

ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ വെളിച്ചത്തിൽ നിന്നകന്നു കഴിയുകയാണ് ഈ സൂപ്പർ നായിക. അമ്മയുടെ നിഴലിൽ കഴിഞ്ഞ കനകയ്ക്ക് അപ്രതീക്ഷിത പ്രതിസന്ധികളാണ് ജീവിതത്തിൽ നേരിടേണ്ടി വന്നത്. ദേവികയുടെ മരണം കനകയെ തകർത്തു. ദേവികയും ഭർത്താവ് ദേവദാസും വർഷങ്ങൾക്ക് മുമ്പേ അകന്നതാണ്.

അച്ഛനുമായി കനകയും അകൽച്ചയിലായിരുന്നു. ഇവർ തമ്മിൽ സ്വത്ത് തർക്കവും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ കനകയെ കുറിച്ച് പുതിയൊരു അഭിമുഖത്തിൽ സംസാരിക്കവെ നടിയുടെ പിതാവ് പറഞ്ഞ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. ദേവികയുമായുണ്ടായ പ്രശ്നത്തെക്കുറിച്ചും മകൾ കനക തന്നിൽ നിന്ന് അകന്നതിനെക്കുറിച്ചുമാണ് ദേവദാസ് സംസാരിക്കുന്നത്. കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണ്.

അമ്മ മരിച്ചതിനാൽ നീ ഒറ്റയ്ക്ക് കഴിയുന്നത് നല്ലതല്ല, നീ കല്യാണം കഴിച്ച് എനിക്ക് ഒരു അനന്തരാവകാശിയെ തരണമെന്ന് ഞാൻ പറഞ്ഞതാണ്. ദേവിക ഹാർട്ട് അറ്റാക്കിലാണ് മരിച്ചത്. വിൽപ്പത്രം എഴുതിയിരുന്നില്ല. കനക മറ്റാരെയോ കൊണ്ട് ദേവികയുടെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയ്യാറാക്കി. ദേവിക നേരത്തെ എനിക്ക് നേരെ കേസ് കൊടുത്തിരുന്നു.

ഈ വീടിന്റെ പേരിൽ. ആ കേസിൽ ഞാൻ ജയിച്ചു. അതിന് ശേഷം കനക എനിക്കെതിരെ കേസ് കൊടുത്തു. വിൽപത്രത്തിന്റെ കോപ്പി എനിക്ക് അയച്ചിരുന്നു. അതിലെ കെെയക്ഷരം മാറിയിരുന്നു. ഹിയറിം​ഗിന് വിളിച്ചപ്പോൾ ഞാൻ വന്നു. ഞാനന്ന് ശബരിമലയ്ക്ക് പോകാൻ മാലയിട്ടിട്ടുണ്ട്. ഞാൻ വന്ന ശേഷമാണ് കനക വന്നത്. നിങ്ങളാരാണ് എന്നെന്നോട് ചോദിച്ചു.

ഞാനാരാണെന്ന് നിനക്ക് പറഞ്ഞ് തരേണ്ട തരത്തിൽ അമ്മ നിന്നേ വളർത്തിയല്ലോ എന്ന് ഞാൻ മറുപടി നൽകി. മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ. ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല. അവളുടെ ബർത്ത്ഡേയ്ക്ക് ഞാൻ മറ്റ് കുട്ടികൾക്ക് മധുരം കൊടുത്താൽ മകളെ ദേവിക ആ സ്കൂളിൽ നിന്ന് മാറ്റും.

അവളുടെ പഠിപ്പ് മുടങ്ങിപ്പോകുമെന്നതിനാൽ സ്കൂളിൽ പോയി അവളെ കാണുന്നത് നിർത്തി. പെൺകുട്ടിയായതിനാൽ അമ്മയുടെ കൂടെ ഇരിക്കുന്നതാണ് നല്ലതെന്ന് എന്റെ അഡ്വക്കേറ്റും പറഞ്ഞു. ദേവിക എന്നെ കൊല്ലാൻ വരെ നോക്കി. ആളെ വിട്ട് അടിച്ചു. സ്വത്തിന് വേണ്ടിയായിരുന്നു അത്. ദേവിക എന്നെ ഇങ്ങോട്ട് സ്നേഹിച്ച് വിവാഹം ചെയ്തതാണെന്നും ദേവദാസ് പറയുന്നു.

അതേസമയം, കനകയുടെ അച്ഛൻ ദേവദാസും അമ്മ ദേവികയും തമ്മിൽ അകന്നു കഴിയുന്നവർ ആയിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ സംരക്ഷണത്തിൽ വളർന്ന കനകയ്ക്ക് അച്ഛനുമായി അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. ദേവിക പ്രസവിച്ച ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാളാണ് കനക. ഒരാൾ പ്രസവസമയത്ത് തന്നെ മരണപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അമ്മ അത്രയേറെ ലാളിച്ചു വളർത്തിയ മകളാണ് കനക. അമ്മയുടെ അപ്രതീക്ഷിത മരണം ഏർപ്പെടുത്തിയ ആഘാതം ആണ് കനകയെ മാനസികമായി തകർത്തത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കുന്ന കനകയെ കുറിച്ച് അവസാനം ആരാധകർക്ക് ലഭിച്ച വിവരണങ്ങൾ നൽകിയത് നടി കുട്ടി പത്മിനി ആയിരുന്നു. അയല്പക്കത്തുള്ളവരുമായി പോലും ബന്ധമില്ലാതെ അമ്മ വാങ്ങിയ പഴയ വീട്ടിൽ ഒറ്റപ്പെട്ടു കഴിയുകയാണ് കനക എന്നാണ് കുട്ടി പദ്മിനി പറഞ്ഞത്. ഏകദേശം 13 കോടിയോളം വില വരുന്ന ആ പ്രോപ്പർട്ടി ആണ് കനകയ്ക്കുള്ള ആകെ സ്വത്ത്.

വിവാഹം കഴിച്ചിട്ടില്ല, മക്കളില്ല, സഹോദരങ്ങൾ ആരും ഇല്ല, ബന്ധുക്കൾ ഇല്ല എന്നിങ്ങിനെ എല്ലാ രീതിയിലും ഒറ്റപ്പെട്ടു കഴിയുന്ന കനകയോട് ഈ പ്രോപ്പർട്ടി വിറ്റശേഷം ഒരു ഫ്‌ലാറ്റ് വാങ്ങി അവിടേക്ക് താമസം മാറി നല്ലൊരു ജീവിതം നയിച്ചൂടെ എന്ന് താൻ ഉപദേശിച്ചതായും കുട്ടി പദ്മിനി പറഞ്ഞിരുന്നു. കനക ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്, മരിച്ചു എന്ന് മുൻപും പല തവണ വ്യാജ വാർത്ത കനകയെ കുറിച്ച് വന്നിട്ടുള്ളതുകൊണ്ട് തന്നെ ഇനിയെങ്കിലും ഈ വ്യാജവാർത്തകൾ ഒഴിവാക്കണം എന്നും ആരാധകർ പറയുന്നുണ്ട്.

അടുത്തിടെ നടിയുടെ വീടിന് തീ പിടിച്ചത് വാർത്തയായിരുന്നു. ആ ബംഗ്ലാവ് കണ്ടാൽ പ്രേത ഭവനം പോലെയുണ്ടെന്നാണ് അന്ന് പലരും അഭിപ്രായപ്പെട്ടത്. അത്രയും ശോഷിച്ച നിലയിലായിരുന്നു അത്. ഫയർഫോഴ്‌സിനെ പോലും അകത്ത് കയറ്റാൻ കനക മടി കാണിച്ചിരുന്നു. പിന്നീട് ഒരുപാട് നേരം ഉദ്യോഗസ്ഥർ സംസാരിച്ചതിനു ശേഷമാണ് കനക വാതിൽ തുറന്നത് തന്നെ. വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ ആണ് അയൽവാസികൾ ഫയർ ഫോസിൽ വിവരം അറിയിച്ചത്. തുടർന്ന് മൈല പുരിയിൽ നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തി.

എന്നാൽ രക്ഷിക്കാൻ എത്തിയവരെ ആദ്യം നടി വീട്ടിലേയ്ക് കയറ്റിയിരുന്നില്ല. ഫയർ ഫോഴ്‌സ് സങ്കത്തോടും പൊലീസിനോടും കനക വളരെ മോശം ആയും രൂക്ഷമായും ആണ് നടി പ്രതികരിച്ചത്. എന്നാൽ അയൽവാസികൾ അവരുടെ മാനസിക നില തെറ്റിയ അവസ്ഥയിൽ ആണെന്നും നാട്ടുകരെയും അങ്ങോട്ട് അടുപ്പിക്കറില്ല എന്നും ഉദ്യോഗസ്ഥരോട് വ്യക്തമാക്കുക ആയിരുന്നു.

തുടർന്ന് ഉദ്യോഗസ്ഥൻ കനയോട് കൂടുതൽ സൗമ്യമായി ഇടപെട്ട് വീടിന്റെ അകത്തേയ്ക്ക് കയറുകയും തീ അണക്കുകയും ചെയ്തത്. എന്നാൽ അപ്പോഴെല്ലാം കനക പരസ്പര വിരുദ്ധമായ കാര്യങ്ങൾ സംസാരിക്കുകയും മുറ്റത്തു കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആയിരുന്നു എന്നുമായിരുന്നു റിപ്പോർട്ടുകൾ. നിരവധി വസ്ത്രങ്ങളും സാധനങ്ങളും കത്തി നശിച്ചിരുന്നു. ഇതിനെ കുറിച്ചു അന്വേഷിച്ചപ്പോൾ പൂജ മുറിയിൽ വിളക്ക് കൊളുത്തുന്നതിനിടെ തീ പൊരി ആളി കത്തുകയും വീടിനു അകത്ത് തീ പടരുക ആയിരുന്നുവെന്നുമാണ് പറഞ്ഞിരുന്നത്.

അടുത്തിടെ, കനകയെ കുറിച്ചും നടിയുടെ അമ്മയെ കുറിച്ചും സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്‍ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. അറുപതാമത്തെ വയസിലാണ് കനക മരിക്കുന്നത്. ആ മരണം കനകയെ മാനസികമായി തകർത്തു. കനക തികച്ചും അനാഥയായി മാറി. ആരോടും മിണ്ടാതായി. പല ഷൂട്ടിംഗുകളും മുടങ്ങി. വീടടച്ച് ഏകയായി കനക കഴിഞ്ഞു. അമ്മയുടെ ആത്മാവുമായി സംസാരിക്കാൻ വേണ്ടിയാണ് അങ്ങനെ ഇരിക്കുന്നതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.

ഇതിനിടെ കനകയുടെ അമ്മയുടെ ഒരു സ്നേഹിതൻ വന്ന് കനകയെ കണ്ടു. കനകയ്ക്ക് വേണ്ട ഉപദേശങ്ങൾ കൊടുത്തു. ഒപ്പം അയാളുടെ മകനെ കാര്യങ്ങൾ നോക്കി നടത്താനും ഷൂട്ടിംഗിൽ സജീവമാക്കാൻ ഒരു മാനേജരെ പോലെ അവിടെ നിർത്തി. രാമചന്ദ്രൻ എന്നായിരുന്നു പേര്. ഇയാളുടെ വരവോ‌ടെ കനക കുറച്ച് മെച്ചപ്പെട്ടു. ഇതിനിടെ രാമചന്ദ്രന് കനകയോട് പ്രണയം തോന്നി. ഒരു ദിവസം അയാൾ കനകയോട് പ്രണയം പറഞ്ഞു. എന്നാൽ കനക ദേഷ്യപ്പെട്ടു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു. ഇയാൾ ഒരു അപകടത്തിലോ മറ്റോ മരിച്ചു. ഇതും കനകയെ ഏറെ ബാധിച്ചെന്നും ആലപ്പി അഷ്റഫ് പറയുന്നു.

അതേസമയം, പിതാവിനെ കനകയും വേർപിരിഞ്ഞ കനകയുടെ അമ്മയും ഭയന്നിരുന്നു. പിതാവിന്റെ ശല്യത്തിൽ നിന്നും രക്ഷപ്പെടാൻ ആലപ്പുഴയിൽ വിയറ്റ്നാം കോളനിയുടെ ഷൂട്ടിംഗ് സമയത്ത് ഹോട്ടൽ മുറിയിൽ മന്ത്രവാദിയെ വരുത്തി പൂജ നടത്തിയെന്ന് പ്രൊഡക്ഷൻ കൺട്രോളർ കബീർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

മാത്രമല്ല, ഒരു ആശ്രമത്തിലും കനക സ്ഥിരസന്ദർശകയായിരുന്നു. ഈ ആശ്രമത്തിലെ പരിചയക്കാരിയായ അമുതയുടെ വീട്ടിൽ വെച്ചാണ് കനക മുത്തുകുമാർ എന്ന വ്യക്തിയെ പരിചയപ്പെടുന്നത്. ആ പരിചയം പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും എത്താനിരിക്കെയാണ് മുത്തുകുമാറിന്റെ സുഹൃത്ത് അൻസൂർ എന്ന വ്യക്തി അപ്രതീക്ഷിതമായി കനകയുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്. അൻസൂറിനും തന്നോട് പ്രണയമാണെന്നറിഞ്ഞ കനക ഏറെ അമ്പരന്നിരുന്നു.

ഇതിനിടെ ഓർക്കാപ്പുറത്ത് മുത്തുകുമാർ അപ്രതക്ഷ്യനായി. പിന്നാലെ അൻസൂറിനെയും കാണാതായി. മുത്തുകുമാറിനെ പരിചയപ്പെടുത്തിയ ആശ്രമത്തിലെ സ്ത്രീയും കനകയ്ക്ക് മുന്നിൽ കൈമലർത്തി. ഇതോടെ തനിയ്ക്കൊപ്പമുള്ളവരെല്ലാം തന്നെ ചതിക്കുകയാണെന്ന ബോധ്യമാണ് ആരോടും അടുക്കാതെ, ആരെയും അടുപ്പിക്കാതെയുള്ള കനകയുടെ ഏകാന്ത വാസത്തിന് കാരണമെന്നും പറയപ്പെടുന്നുണ്ട്. അളവറ്റ സ്വത്തിനുടമയായിരുന്നു 2002 ൽ അന്തരിച്ച നടി ദേവിക. മകൾ കനക സമ്പാദിച്ചത് വേറെയും. മദ്രാസിലെ സമ്പന്നർ മാത്രം താമസിക്കുന്ന രാജാഅണ്ണാമലൈയിലെ ബംഗ്ലാവിൽ നഷ്ടപ്രണയത്തിന്റെ വേദനയും അമ്മയുടെ വേർപാടിന്റെ തീരാദുഃവും പേറിയാണ് കനകയുടെ ഇപ്പോഴത്തെ ജീവിതം.

അമ്മയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന, അമ്മയായിരുന്നു ലോകമെന്ന് കരുതി ജീവിച്ചിരുന്ന കനകയ്ക്ക് അമ്മയുടെ മരണം ഉൾക്കൊള്ളാനേ സാധിച്ചിരുന്നില്ല. തന്റെ അമ്മയുടെ ആത്മാവിനോട് സംവിദിക്കാമെന്ന കപട വാഗ്ദാനത്തിൽ മയങ്ങി കനകയ്ക്ക് നഷ്ടമായത് ഭീമൻ തുകയായിരുന്നു. പിന്നീട് ഓജോബോർഡ് ഉപയോഗിച്ച് അമ്മയുടെ ആത്മാവിനെ വിളിച്ചുവരുത്താൻ കനക ശ്രമിച്ചിരുന്നതായും വാർത്തകൾ വന്നിരുന്നു. ഇതിനായി ചില്ലറക്കാശൊന്നുമല്ല കനക പൊടിപൊടിച്ചത്.

കനക കരുതിയിരുന്നതു പോലെയൊന്നും സാധിക്കാതെ വന്നതോടെ കനക മാനസികമായി തളർന്നു. അമ്മയോട് സംസാരിക്കാനും കഴിഞ്ഞില്ല കയ്യിലെ കാശും നഷ്ടപ്പെട്ട കനക മറ്റുള്ളവരെ വെറുക്കാനും അവരുമായി ഇടപഴകുന്നതെയും വന്നുവെന്നാണ് നേരത്തെ പ്രചരിച്ചിരുന്നത്. കനകയുടെ സിനിമകളുടെ തിരഞ്ഞെടുപ്പിലും വസ്ത്രധാരണത്തിൽ പോലും അമ്മ അനാവശ്യമായി ഇടപെടുന്നുവെന്ന് പരാതിയുണ്ടായിരുന്നു.

അമ്മയുടെ കർക്കശ നിലപാടുകൾ കാരണം കനകയ്ക്ക് നഷ്ടമായത് മൂന്ന് മാസ്റ്റർ പീസ് ചിത്രങ്ങളാണ്. തേന്മാവിൻകൊമ്പത്ത്, സർഗം, അമരം എന്നീ ചിത്രങ്ങളായിരുന്നു അവ. കാർത്തുമ്പിയും തങ്കമണിയും മുത്തുവും കൈവിട്ടു പോയപ്പോൾ നമ്പർ വൺ നായിക എന്ന സുവർണ കിരീടമായിരുന്നു നടിയ്ക്ക് നഷ്ടമായത്.

പക്ഷേ അമ്മയെ പ്രാണനായി സ്‌നേഹിച്ച കനകയ്ക്ക് അമ്മയെ വേദനിപ്പിക്കാൻ കഴിഞ്ഞില്ല. അമ്മയോളം വലുതല്ലായിരുന്നു കനകയ്ക്ക് ഈ നഷ്ടങ്ങളൊക്കെയും. നായകനുമൊത്തു ഇഴുകി ചേർന്നുള്ള അഭിനയവും ഗ്ലാമർ റോളുകളും ദേവിക സെൻസർ ചെയ്യാൻ തുടങ്ങിയതോടെ ഒരു ഭാഷയിലേയ്ക്കും കനകയെ വിളിക്കാതായി. അവസരങ്ങൾ പൊടുന്നനെ കുറയുകയായിരുന്നു. ഗോഡ്ഫാദർ എന്ന മെഗാഹിറ്റിലൂടെ തുടങ്ങി നരസിംഹം എന്ന മെഗാഹിറ്റിലൂടെ മലയാളത്തിലെ കരിയർ അവസാനിപ്പിക്കേണ്ടി വന്ന കനകയ്ക്ക് മലയാളസിനിമയോട് എന്നും ഒരു മമത ഉണ്ടായിരുന്നു. കനകയോട് മലയാളികൾക്കും അങ്ങനെ തന്നെ.

More in Actress

Trending

Recent

To Top