Connect with us

കനകയ്ക്ക് പൊതുസമൂഹത്തിൽ ജീവിച്ച് പരിചയമില്ല, സ്വയം ചിന്തിച്ച് തീരുമാനമെ‌ടുക്കാനുള്ള ബുദ്ധിയില്ല; പിതാവ് ദേവദാസ്

Tamil

കനകയ്ക്ക് പൊതുസമൂഹത്തിൽ ജീവിച്ച് പരിചയമില്ല, സ്വയം ചിന്തിച്ച് തീരുമാനമെ‌ടുക്കാനുള്ള ബുദ്ധിയില്ല; പിതാവ് ദേവദാസ്

കനകയ്ക്ക് പൊതുസമൂഹത്തിൽ ജീവിച്ച് പരിചയമില്ല, സ്വയം ചിന്തിച്ച് തീരുമാനമെ‌ടുക്കാനുള്ള ബുദ്ധിയില്ല; പിതാവ് ദേവദാസ്

മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ സ്ഥാനം പിടിക്കാൻ കനകയ്ക്കായി. മലയാളത്തിൽ ഏറ്റവും കൂടുതൽ തീയേറ്ററിൽ പ്രദർശനം നടത്തിയ സിനിമ ആയിരുന്ന ഗോഡ് ഫാദറിൽ നായികയായി എത്തിയ കനക, സൂപ്പർ സ്റ്റാർ രജനികാന്തിനും മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി തിളങ്ങി നിൽക്കവെ ആയിരുന്നു അപ്രതീക്ഷിത പിൻവാങ്ങൽ.

ഇന്നും കനകയുടെ ജീവിതം വാർത്തകളിൽ നിറയാറുണ്ട്. പ്രേക്ഷകർക്ക് നടിയുടെ വിശേഷങ്ങളറിയാൻ ഇപ്പോഴും ഏറെ ഇഷ്ടമാണ്. കനകയുടെ ഇപ്പോഴത്ത ജീവിതം തികച്ചും ദുരൂഹമാണ്. അമ്മയായിരുന്നു കനകയ്ക്ക് എല്ലാം. അമ്മയുടെ മരണശേഷം തന്നിലേക്ക് തന്നെ ഉൾവലിഞ്ഞ കനക ആഴ്‌വാർപേട്ടിലെ വീട്ടിൽ ഒതുങ്ങിക്കൂടി. ഒരാളുമായും കനകയ്ക്ക് യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. കനക എല്ലാവരിൽ നിന്നും അകലം പാലിച്ചതുകൊണ്ട് തന്നെ നടിക്ക് മാനസിക രോഗമാണെന്നത് മുതൽ മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് അവരെന്ന് വരെ റിപ്പോർട്ടുകളുണ്ടായിരുന്നു.

പുറംലോകവുമായി വലിയ ബന്ധം കനകയ്ക്കില്ല. അയൽവക്കത്തുള്ളവരുമായി പോലും നടി സംസാരിക്കാറില്ലെന്നാണ് വിവരം. കനകയുടെ കുട്ടിക്കാലത്ത് അച്ഛനും അമ്മയും വേർപിരിഞ്ഞതാണ്. ദേവദാസ് ജീവിച്ചിരിപ്പുണ്ടെങ്കിലും അച്ഛനിൽ നിന്നും കനക അകന്ന് നിൽക്കുകയാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ കനകയെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ദേവദാസ്. കനക തന്നിൽ നിന്നും അകന്നതിനെക്കുറിച്ചാണ് ദേവദാസ് സംസാരിക്കുന്നത്. നിയമപ്രകാരം ഞാനും ദേവികയും പിരിഞ്ഞിട്ടില്ല. ഇന്നും അവൾ എന്റെ ഭാര്യ തന്നെയാണ്.

സ്വത്തുക്കളിൽ എനിക്കും അവകാശമുണ്ട്. മകൾക്ക് വിട്ട് കൊടുത്തതാണ്. അഭിനയിക്കാൻ തുടങ്ങുമ്പോൾ കനകയ്ക്ക് 17 വയസാണ്. പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ അഭിനയിക്കരുതെന്ന് പറഞ്ഞ് ഞാൻ കേസ് കൊടുത്തത് വാസ്തവമാണ്. അഭിനയിക്കുന്നതിന് പകരം പഠിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. കോടതിയിൽ കേസ് വന്നു. കനകയുടെ തീരുമാനമറിഞ്ഞേ വിധി പറയൂയെന്ന് ജ‍ഡ്ജി പറഞ്ഞു. കനകയെ വിളിച്ചു. അമ്മയ്ക്ക് നിന്നെ അഭിനയിപ്പിക്കണമെന്നാണ്, അച്ഛന് പഠിപ്പിക്കണമെന്നും, ഇതിൽ ഏതാണ് നിനക്ക് വേണ്ടതെന്ന് കനകയോട് ചോദിച്ചു. അമ്മയുടെ പാതയിൽ പോകണമെന്ന് കനക മറുപടി നൽകി. കേസിൽ ഞാൻ തോറ്റു.

കനകയുടെ സിനിമകൾ തിയറ്ററിൽ പോയി കണ്ടിട്ടില്ല. മകൾ പഠിക്കാത്തതിന്റെ ദേഷ്യമുണ്ടായിരുന്നു. ഡോക്ടറാകണമന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഞാൻ. വയസായി, കനകയ്ക്ക് മാർക്കറ്റ് പോയി എന്നാണ് ഇപ്പോൾ പറയുന്നത്. ഒരു ഡോക്ടറായിരുന്നെങ്കിൽ ഇങ്ങനെ വീട്ടിനുള്ളിൽ കതകടച്ച് ഇരിക്കേണ്ടി വരുമായിരുന്നോ. എന്റെ ചേട്ടന്റെ മകൻ കനകയുടെ വീ‌ട്ടിൽ പോയതാണ്. ദുബായിൽ നിന്ന് വന്നതായിരുന്നു. കതകടച്ച് അപ്പുറത്ത് നിന്നാണ് അവനോട് സംസാരിച്ചത്. എനിക്കിപ്പോൾ നൂറ് കിലോയായി, കാഴ്ചയ്ക്ക് പ്രശ്നമുണ്ടെന്ന് പറഞ്ഞു. ഇക്കാര്യം അറിഞ്ഞപ്പോൾ ഞാൻ വാട്സ് ആപ്പിൽ മെസേജ് അയച്ചു. മറുപടി ഇല്ല.

മകളെ നേരിട്ട് കണ്ടിട്ട് 12 വർഷത്തിലേറെയായി. എനിക്കിപ്പോൾ 88 വയസായി. കനകയെ സംരക്ഷിക്കാൻ ഞാൻ ഇപ്പോഴും തയ്യാറാണ്. അവളാണ് ആരെയും അടുപ്പിക്കാത്തതെന്ന് ദേവദാസ് പറയുന്നു. കനകയ്ക്ക് പൊതുസമൂഹത്തിൽ ജീവിച്ച് പരിചയമില്ലെന്നും ദേവദാസ് പറയുന്നു. സ്വയം ചിന്തിച്ച് തീരുമാനമെ‌ടുക്കാനുള്ള ബുദ്ധിയില്ല. കാരണം വീട്ടിൽ നിറയെ നായകളും പൂച്ചകളുമൊക്കെയാണ്. വൃത്തികേടായിരിക്കുന്നെന്ന് ചുറ്റുമുള്ളവർ പറയുന്നു. ആരെയും വിശ്വസിക്കുന്നില്ല. സ്വയമെങ്കിലും വിശ്വസിച്ച് കൂടേ. സ്വതന്ത്രമായി ജീവിക്ക്. നാലാൾക്കാരെ കണ്ട് സംസാരിക്കെന്നും ദേവദാസ് കനകയോടായി പറഞ്ഞു.

മകൾ എപ്പോൾ വന്നാലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. കനകയെ സാധാരണ മനുഷ്യസ്ത്രീയാക്കി മാറ്റേണ്ടതുണ്ടെന്നും ദേവദാസ് പറഞ്ഞു. അമ്മ മരിച്ചതിനാൽ നീ ഒറ്റയ്ക്ക് കഴിയുന്നത് നല്ലതല്ല, നീ കല്യാണം കഴിച്ച് എനിക്ക് ഒരു അനന്തരാവകാശിയെ തരണമെന്ന് ഞാൻ പറഞ്ഞതാണ്. ദേവിക ഹാർട്ട് അറ്റാക്കിലാണ് മരിച്ചത്. വിൽപ്പത്രം എഴുതിയിരുന്നില്ല. കനക മറ്റാരെയോ കൊണ്ട് ദേവികയുടെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയ്യാറാക്കി. ദേവിക നേരത്തെ എനിക്ക് നേരെ കേസ് കൊടുത്തിരുന്നു.

ഈ വീടിന്റെ പേരിൽ. ആ കേസിൽ ഞാൻ ജയിച്ചു. അതിന് ശേഷം കനക എനിക്കെതിരെ കേസ് കൊടുത്തു. വിൽപത്രത്തിന്റെ കോപ്പി എനിക്ക് അയച്ചിരുന്നു. അതിലെ കെെയക്ഷരം മാറിയിരുന്നു. ഹിയറിംഗിന് വിളിച്ചപ്പോൾ ഞാൻ വന്നു. ഞാനന്ന് ശബരിമലയ്ക്ക് പോകാൻ മാലയിട്ടിട്ടുണ്ട്. ഞാൻ വന്ന ശേഷമാണ് കനക വന്നത്. നിങ്ങളാരാണ് എന്നെന്നോട് ചോദിച്ചു. ഞാനാരാണെന്ന് നിനക്ക് പറഞ്ഞ് തരേണ്ട തരത്തിൽ അമ്മ നിന്നേ വളർത്തിയല്ലോ എന്ന് ഞാൻ മറുപടി നൽകി. മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ.

ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല. അവളുടെ ബർത്ത്ഡേയ്ക്ക് ഞാൻ മറ്റ് കുട്ടികൾക്ക് മധുരം കൊടുത്താൽ മകളെ ദേവിക ആ സ്കൂളിൽ നിന്ന് മാറ്റും.അവളുടെ പഠിപ്പ് മുടങ്ങിപ്പോകുമെന്നതിനാൽ സ്കൂളിൽ പോയി അവളെ കാണുന്നത് നിർത്തി. പെൺകുട്ടിയായതിനാൽ അമ്മയുടെ കൂടെ ഇരിക്കുന്നതാണ് നല്ലതെന്ന് എന്റെ അഡ്വക്കേറ്റും പറഞ്ഞു. ദേവിക എന്നെ കൊല്ലാൻ വരെ നോക്കി. ആളെ വിട്ട് അടിച്ചു. സ്വത്തിന് വേണ്ടിയായിരുന്നു അത്. ദേവിക എന്നെ ഇങ്ങോട്ട് സ്നേഹിച്ച് വിവാഹം ചെയ്തതാണെന്നും ദേവദാസ് നേരത്തെ പറഞ്ഞിരുന്നു.

അമ്മയായിരുന്നു കനകയുടെ ലോകം. എന്നാൽ അമ്മയുടെ വേർപാടോടു കൂടി കനകയുടെ ജീവിതം സഞ്ചരിച്ചത് ദുരൂഹമായ മറ്റൊരു വഴിയിലൂടെയായിരുന്നു. വളരെ കുറച്ച് കാലം മാത്രമേ കരിയറിൽ ശോഭക്കുവാൻ സാധിച്ചിരുന്നുള്ളൂ എങ്കിലും ജീവിതം കാലം മുഴുവൻ കഴിയാനുള്ളത് കനക സമ്പാദിച്ചിരുന്നു. ദേവിക സമ്പാദിച്ചത് വേറെയും. അമ്മയുടെ വേർപാടിന്റെ തീരാദുഃവും പേറിയായിരുന്നു കനകയുടെ ജീവിതം. അമ്മയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന, അമ്മയായിരുന്നു ലോകമെന്ന് കരുതി ജീവിച്ചിരുന്ന കനകയ്ക്ക് അമ്മയുടെ മരണം ഉൾക്കൊള്ളാനേ സാധിച്ചിരുന്നില്ല. തന്റെ അമ്മയുടെ ആത്മാവിനോട് സംവിദിക്കാമെന്ന കപട വാഗ്ദാനത്തിൽ മയങ്ങി കനകയ്ക്ക് നഷ്ടമായത് ഭീമൻ തുകയായിരുന്നു.

പിന്നീട് ഓജോബോർഡ് ഉപയോഗിച്ച് അമ്മയുടെ ആത്മാവിനെ വിളിച്ചുവരുത്താൻ കനക ശ്രമിച്ചിരുന്നതായും വാർത്തകൾ വന്നിരുന്നു. ഇതിനായി ചില്ലറക്കാശൊന്നുമല്ല കനക പൊടിപൊടിച്ചത്. കനക കരുതിയിരുന്നതു പോലെയൊന്നും സാധിക്കാതെ വന്നതോടെ കനക മാനസികമായി തളർന്നു. അമ്മയോട് സംസാരിക്കാനും കഴിഞ്ഞില്ല കയ്യിലെ കാശും നഷ്ടപ്പെട്ട കനക മറ്റുള്ളവരെ വെറുക്കാനും അവരുമായി ഇടപഴകുന്നതെയും വന്നു. ജീവിച്ചിരുന്നപ്പോൾ കനകയ്ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് അമ്മയായിരുന്നു, എന്തിനേറെ പലപ്പോഴു കനകയ്ക്ക് വേണ്ടി സംസാരിച്ചിരുന്നത് ദേവിക തന്നെയായിരുന്നു.

അതിനാൽ തന്നെ കപടത നിറഞ്ഞ ഈ ലോകത്ത് കാപട്യം നിറഞ്ഞ മനുഷ്യരുമായി ഇടപഴകി ജീവിക്കാൻ കനകയ്ക്ക് സാധിച്ചിരുന്നില്ല. പതിയെ എല്ലാവരിൽ നിന്നും വിട്ട് മാറി ഏകാന്തവാസം നയിക്കാൻ തുടങ്ങി. 1992 ൽ പുറത്തിറങ്ങിയ ഏഴരപൊന്നാനയിൽ അശ്വതിയെന്ന മാനസിക രോഗിയുടെ വേഷത്തിലായിരുന്നു കനക എത്തിയിരുന്നത്. ആ സിനിമയിലെ സീനുകൾ അതേപടി ജീവിതത്തിൽ ആവർത്തിക്കുമെന്ന് നടി സ്വപ്‌നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. കനക ഇപ്പോൾ എല്ലാം അതിജീവിക്കാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്.

അടുത്തിടെ നടിയുടെ വീടിന് തീ പിടിച്ചത് വാർത്തയായിരുന്നു. ആ ബംഗ്ലാവ് കണ്ടാൽ പ്രേത ഭവനം പോലെയുണ്ടെന്നാണ് അന്ന് പലരും അഭിപ്രായപ്പെട്ടത്. അത്രയും ശോഷിച്ച നിലയിലായിരുന്നു അത്. ഫയർഫോഴ്‌സിനെ പോലും അകത്ത് കയറ്റാൻ കനക മടി കാണിച്ചിരുന്നു. പിന്നീട് ഒരുപാട് നേരം ഉദ്യോഗസ്ഥർ സംസാരിച്ചതിനു ശേഷമാണ് കനക വാതിൽ തുറന്നത് തന്നെ. വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ ആണ് അയൽവാസികൾ ഫയർ ഫോസിൽ വിവരം അറിയിച്ചത്. തുടർന്ന് മൈല പുരിയിൽ നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തി.

എന്നാൽ രക്ഷിക്കാൻ എത്തിയവരെ ആദ്യം നടി വീട്ടിലേയ്ക് കയറ്റിയിരുന്നില്ല. ഫയർ ഫോഴ്‌സ് സങ്കത്തോടും പൊലീസിനോടും കനക വളരെ മോശം ആയും രൂക്ഷമായും ആണ് നടി പ്രതികരിച്ചത്. എന്നാൽ അയൽവാസികൾ അവരുടെ മാനസിക നില തെറ്റിയ അവസ്ഥയിൽ ആണെന്നും നാട്ടുകരെയും അങ്ങോട്ട് അടുപ്പിക്കറില്ല എന്നും ഉദ്യോഗസ്ഥരോട് വ്യക്തമാക്കുക ആയിരുന്നു.

തുടർന്ന് ഉദ്യോഗസ്ഥൻ കനയോട് കൂടുതൽ സൗമ്യമായി ഇടപെട്ട് വീടിന്റെ അകത്തേയ്ക്ക് കയറുകയും തീ അണക്കുകയും ചെയ്തത്. എന്നാൽ അപ്പോഴെല്ലാം കനക പരസ്പര വിരുദ്ധമായ കാര്യങ്ങൾ സംസാരിക്കുകയും മുറ്റത്തു കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആയിരുന്നു എന്നുമായിരുന്നു റിപ്പോർട്ടുകൾ. നിരവധി വസ്ത്രങ്ങളും സാധനങ്ങളും കത്തി നശിച്ചിരുന്നു. ഇതിനെ കുറിച്ചു അന്വേഷിച്ചപ്പോൾ പൂജ മുറിയിൽ വിളക്ക് കൊളുത്തുന്നതിനിടെ തീ പൊരി ആളി കത്തുകയും വീടിനു അകത്ത് തീ പടരുക ആയിരുന്നുവെന്നുമാണ് പറഞ്ഞിരുന്നത്.

കനകയുടെ സിനിമകളുടെ തിരഞ്ഞെടുപ്പിലും വസ്ത്രധാരണത്തിൽ പോലും അമ്മ അനാവശ്യമായി ഇടപെടുന്നുവെന്ന് പരാതിയുണ്ടായിരുന്നു. അമ്മയുടെ കർക്കശ നിലപാടുകൾ കാരണം കനകയ്ക്ക് നഷ്ടമായത് മൂന്ന് മാസ്റ്റർ പീസ് ചിത്രങ്ങളാണ്. തേന്മാവിൻകൊമ്പത്ത്, സർഗം, അമരം എന്നീ ചിത്രങ്ങളായിരുന്നു അവ. കാർത്തുമ്പിയും തങ്കമണിയും മുത്തുവും കൈവിട്ടു പോയപ്പോൾ നമ്പർ വൺ നായിക എന്ന സുവർണ കിരീടമായിരുന്നു നടിയ്ക്ക് നഷ്ടമായത്.

പക്ഷേ അമ്മയെ പ്രാണനായി സ്‌നേഹിച്ച കനകയ്ക്ക് അമ്മയെ വേദനിപ്പിക്കാൻ കഴിഞ്ഞില്ല. അമ്മയോളം വലുതല്ലായിരുന്നു കനകയ്ക്ക് ഈ നഷ്ടങ്ങളൊക്കെയും. നായകനുമൊത്തു ഇഴുകി ചേർന്നുള്ള അഭിനയവും ഗ്ലാമർ റോളുകളും ദേവിക സെൻസർ ചെയ്യാൻ തുടങ്ങിയതോടെ ഒരു ഭാഷയിലേയ്ക്കും കനകയെ വിളിക്കാതായി. അവസരങ്ങൾ പൊടുന്നനെ കുറയുകയായിരുന്നു. ഗോഡ്ഫാദർ എന്ന മെഗാഹിറ്റിലൂടെ തുടങ്ങി നരസിംഹം എന്ന മെഗാഹിറ്റിലൂടെ മലയാളത്തിലെ കരിയർ അവസാനിപ്പിക്കേണ്ടി വന്ന കനകയ്ക്ക് മലയാളസിനിമയോട് എന്നും ഒരു മമത ഉണ്ടായിരുന്നു.

കനകയോട് മലയാളികൾക്കും അങ്ങനെ തന്നെ. 1992 ൽ പുറത്തിറങ്ങിയ ഏഴരപൊന്നാനയിൽ അശ്വതിയെന്ന മാനസിക രോഗിയുടെ വേഷത്തിലായിരുന്നു കനക എത്തിയിരുന്നത്. ആ സിനിമയിലെ സീനുകൾ അതേപടി ജീവിതത്തിൽ ആവർത്തിക്കുമെന്ന് നടി സ്വപ്‌നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. കനക ഇപ്പോൾ എല്ലാം അതിജീവിക്കാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്.

More in Tamil

Trending

Recent

To Top