Malayalam
സിനിമയ്ക്ക് ആവശ്യമെങ്കിൽ ഞാൻ അത് ചെയ്യാൻ തയ്യാറാണ്; തുറന്ന് പറഞ്ഞ് ദീപ്തി സതി
സിനിമയ്ക്ക് ആവശ്യമെങ്കിൽ ഞാൻ അത് ചെയ്യാൻ തയ്യാറാണ്; തുറന്ന് പറഞ്ഞ് ദീപ്തി സതി
നീന യിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച നടിയാണ് ദീപ്തി സതി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായിട്ടാണ് ദീപ്തി എത്തിയത്. മലയാളത്തിൽ മാത്രമല്ല കന്നഡയിലും തമിഴിലും മറാത്തിയിലും താരം തിളങ്ങി.
മറാഠി ചിത്രത്തിന് വേണ്ടി ആദ്യമായിട്ടായിരുന്നു ദീപ്തി ബിക്കിനിയണിഞ്ഞത്. ബിക്കിനി ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്തിന് പിന്നാലെ ഇത് ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു
അടുത്തിടെ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സിനിമയില്‍ വെറുതെ ഒരു പേരിന് ഗ്ലാമറസായി അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് ദീപ്തി പറഞ്ഞിരുന്നു. ഒരു സീനിന്റെ പൂര്‍ണതയ്ക്ക് ആവശ്യമെങ്കില്‍ ചെയ്യേണ്ടത് അഭിനേതാവ് എന്ന നിലയില്‍ തന്റെ കടമയാണെന്നും നടി പറയുന്നു.
മുന്‍പ് വൈറലായ ബിക്കിനി ഫോട്ടോയെക്കുറിച്ച് മനസുതുറന്നപ്പോഴാണ് നടി ഇക്കാര്യം പറഞ്ഞത്
തന്റെ ആദ്യ മറാത്തി ചിത്രമായ ലക്കിയിലാണ് താന്‍ ബിക്കിനി ധരിച്ചത്, എന്നാല്‍ ചിലര്‍ അത് ഫോട്ടോഷൂട്ട് ആണെന്ന് തെറ്റിധരിച്ചു.
ആ സീന്‍ അഭിനയിക്കാന്‍ തനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു പിന്നീട് ഡയറക്ടര്‍ ആ സീനിനെ കുറിച്ച് വിശദീകരിച്ചപ്പോള്‍ അംഗീകരിച്ചു. സിനിമയില്‍ ആ സീന്‍ വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ ആ ചിത്രം വൈറലാകുകയായിരുന്നുവെന്നും നടി പറഞ്ഞു. നെഗറ്റീവ് കമന്റുകള്‍ക്കൊപ്പം ഒരുപാട് പോസിറ്റീവ് കമന്റുകളും ഫോട്ടോയ്ക്ക് ലഭിച്ചു. കൂടാതെ, വെറുതെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ലെന്നും സിനിമയ്ക്ക് ആവശ്യമെങ്കില്‍ ചെയ്യാന്‍ തയാറാണെന്നും അതെന്റെ കടമയാണെന്നും ദീപ്തി പറഞ്ഞു.
ലോക്ക്ഡൌണ്‍ കാലം ചിലവഴിക്കുന്നത് മുംബൈയിലെ വീട്ടിലാണെന്നും അമ്മയെ സഹായിക്കല്‍, സിനിമാ കാണല്‍, വര്‍ക്ക് ഔട്ട്, ഡാന്‍സ് തുടങ്ങിയവയാണ് ഇപ്പോഴത്തെ നേരം പോക്കെന്നും താരം പറയുന്നു.
