News
മഹേഷ് ബാബുവിന്റെ നായികയാകാന്‍ ബോളിവുഡില്‍ നിന്നും എത്തുന്നത് ഈ താര സുന്ദരി!
മഹേഷ് ബാബുവിന്റെ നായികയാകാന്‍ ബോളിവുഡില്‍ നിന്നും എത്തുന്നത് ഈ താര സുന്ദരി!
നിരവധി ആരാധകരുള്ള മഹേഷ് ബാബുവിനെ കേന്ദ്ര കഥാപാത്രമാക്കി ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലി പുതിയ ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ‘എസ്എസ്എംബി 29’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ ബോളിവുഡ് താരം ദീപിക പദുകോണ്‍ നായികയാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
നേരത്തെ ആലിയ ഭട്ട് ചിത്രത്തില്‍ നായികയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടിയ്ക്ക് പകരമാണോ ദീപികയെ പരിഗണിക്കുന്നത് അതോ ഇരുവരും സിനിമയുടെ ഭാഗായകമാകുമോ എന്നതില്‍ വ്യക്തതയില്ല. പ്രഭാസ്‌നാഗ് അശ്വിന്‍ ചിത്രം ‘പ്രോജക്റ്റ് കെ’യിലും ദീപിക ഭാഗാമാകുന്നുണ്ട്.
പ്രഭാസ്-രാജമൗലി ചിത്രത്തില്‍ നടന്‍ കാര്‍ത്തി സുപ്രധാന വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടന്‍ സമ്മതം മൂളിയെന്നും കാര്‍ത്തിയുടെ കഥാപാത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ വരുമെന്നും സൂചനകളുണ്ട്. ചിത്രത്തില്‍ ഹോളിവുഡ് താരം ക്രിസ് ഹെംസ്വര്‍ത്ത് കാമിയോ റോളിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.
ത്രിവിക്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബുവിന്റേതായി ഒരുങ്ങുന്ന സിനിമ. ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ ശേഷമായിരിക്കും രാജമൗലി ചിത്രം ആരംഭിക്കുക. സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്. ചിത്രത്തിനായി ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയില്‍ വലിയ സെറ്റ് തന്നെ ഒരുക്കിയിട്ടുണ്ട്. മഹേഷ് ബാബുവും ത്രിവിക്രവും ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്.
