Malayalam Breaking News
അരുന്ധതിയുടെ റീമേക്ക് വരുന്നു; ബോളിവുഡിൽ അരുന്ധതിയായി ഈ താരം
അരുന്ധതിയുടെ റീമേക്ക് വരുന്നു; ബോളിവുഡിൽ അരുന്ധതിയായി ഈ താരം
2009 ൽ കോഡി രാമകൃഷ്ണ സംവിധാനം ചെയ്ത അരുന്ധതി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം മറക്കാനിടയില്ല. എന്നാൽ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഉടനെ വരുമെന്നാണ് പുതിയ റിപ്പോർട്ട്. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ അരുന്ധതിയെ അവതരിപ്പിച്ചത് അനുഷ്ക ഷെട്ടി ആണെങ്കിൽ ഹിന്ദി റീമേക്കില്‍ ദീപിക എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
13 കോടി രൂപ മുടക്കി ചിത്രീകരിച്ച അരുന്ധതി, തെലുങ്കിൽ മാത്രം 61 കോടി രൂപ സമാഹരിച്ചു. ഇന്ത്യയിലെ മോഡലും ഹിന്ദി ബോളിവുഡ് സിനിമ രംഗത്ത് തിളങ്ങി നിൽകുന്ന താരമാണ് ദീപിക പദുകോൺ. താരത്തിന്റെ വിശേഷങ്ങൾ അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രം മൊഴിമാറ്റി തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലും പ്രദർശിപ്പിച്ചു.
വിവാഹ ശേഷംചപ്പക്ക്, 83 തുടങ്ങി രണ്ട് ചിത്രങ്ങളാണ് ദീപിക പദുകോണിന്റെതായി വരുന്നത്. ചപ്പക്കില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ റോളിലാണ് നടി എത്തുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. ചപ്പക്കിന് പുറമെ രണ്‍വീര്‍ സിങ്ങിന്റെ നായികയായി 83യിലും നടി അഭിനയിക്കുന്നു. കപില്‍ ദേവിന്റെ ജീവിതവും 1983ലെ ക്രിക്കറ്റ് വേള്‍ഡ് കപ്പും ആസ്പദമാക്കികൊണ്ടാണ് ചിത്രമൊരുക്കുന്നത്.
റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ആരാധകർ ഏറെ ആക്ഷയോടെയാണ് അടുത്ത വർത്തയ്ക്കായി കാത്തിരിക്കുന്നത്.
Deepika Padukone
