Malayalam Breaking News
മലയാള സിനിമയിൽ ജാതിവിവേചനംഉണ്ടോ? ടോവിനോ പറയുന്നു
മലയാള സിനിമയിൽ ജാതിവിവേചനംഉണ്ടോ? ടോവിനോ പറയുന്നു
സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ച സംഭവത്തിൽ മലയാള സിനിമയിലെ താരങ്ങൾ തങ്ങളുടെ നിലപാടുകൾ അറിയിച്ചിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചുമായിരുന്നു അവരുടെ അഭിയപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഒടുവിൽ ടോവിനോ തോമസ് തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ്.
മലയാള സിനിമയിൽ ജാതി വിവേചനമില്ലെന്ന് ടൊവിനോ തോമസ്. ഷാർജ പുസ്തക മേളയിൽ നടന്ന ദ് യൂത്ത്സ്റ്റാർ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ടോവിനോ. മനസ്സിൽ കടക്കുന്ന അഹംഭാവവും അപകർഷതാ ബോധവും ഒഴിവാക്കിയാൽ തന്നെ എല്ലാത്തിനും പരിഹാരമാകും.
ഇന്ന് മലയാള സിനിമാ മേഖല മുന്നേറുകയാണ് പുതുമുഖങ്ങൾക്ക് ഇനിയും അവസരങ്ങളുണ്ടെന്നും ടോവിനോ പറഞ്ഞു.
“മലയാള സിനിമയിൽ വിവേചനമുണ്ടെന്ന് പറയുന്നു . എന്നാൽ ആയ പ്രചാരണം തെറ്റാണ്. വ്യക്തിപരമായ തോന്നലുകളിൽനിന്നും മനോഭാവങ്ങളിൽനിന്നും ഉടലെടുക്കുന്ന തെറ്റിദ്ധാരണയാണത്. അപകർഷതാ ബോധവും അഹംഭാവവും ഒഴിവാക്കിയാൽ ഇത്തരം തോന്നലുകൾ മാറുമെന്നും .”- ടൊവീനോ പറയുന്നു
ഒരു സിനിമയുടെ വീജയത്തിന്റെ അത്യാവിശ്യമായ ഘടകങ്ങളാണ് കലാമൂല്യവും വിനോദമൂല്യവും.എന്നാൽ ഈ ഘടകങ്ങളിൽ ഏതെങ്കിലും ഒന്ന് പുറകോട്ട് പോയാൽ സിനിമയിക്ക് വിജയം നേടാൻ കഴിയിലല്ലെന്ന് കൂട്ടിച്ചേർത്തു.
Tovino Thomas